ഏറ്റവും ജെനുവിൻ ആയ മൂന്ന് കൂട്ടുകാർ, അടുത്ത സുഹത്തുക്കളെ കുറിച്ച് കിഷോർ സത്യ, ചിത്രം വൈറലാകുന്നു...

ബിഗ് സ്ക്രീൻ താരങ്ങളെ പോലെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മിനിസ്ക്രീൻ അഭിനേതാക്കൾക്കും ലഭിക്കുന്നത്. വീട്ടിലെ അംഗങ്ങളെ പോലെയാണ് പ്രേക്ഷകർ ഇവരെ കാണുന്നത്. വീട്ടമ്മമാർ മാത്രമല്ല യൂത്തിനിടയിലും താരങ്ങൾക്ക് കൈനിറയ ആരാധകരുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടൻ കിഷോ സത്യയുടെ കുറിപ്പാണ്. തന്റെ അടുത്ത സുഹൃത്തുക്കളായ അരുണിനേയും സാജന്‍ സൂര്യയേയും രാജേഷ് ഹെബ്ബാറിനേയും കണ്ട സന്തോഷമാണ് കിഷോർ സത്യ പങ്കുവെയ്ക്കുന്നത്. നാളുകൾക്ക് ശേഷമാണ് ഈ ഇവർ കണ്ടുമുട്ടുന്നത്. നടൻ പങ്കുവെച്ച കുറിപ്പും ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

kishor satya

കിഷോർ സത്യയുടെ വാക്കുകൾ ഇങ്ങനെ...ഇന്നലെ എനിക്ക് ഷൂട്ട്‌ ഇല്ലായിരുന്നു. ഒരു പ്രോഗ്രാമിന് വേണ്ടി സാജനും ഹെബ്ബാർജിയും കൊച്ചിയിൽ തന്നെ ഉണ്ടായിരുന്നു. ഷൂട്ട്‌ കഴിഞ്ഞ് അരുണും വൈകിട്ട് എത്തി. അപ്പോൾ അരുണിന്റെ ഭവനം ഈ കൂടിച്ചേരലിനു ഇടമായി. സഹപ്രവർത്തകരിൽ ഏറ്റവും ജെനുവിൻ ആയ മൂന്ന് കൂട്ടുകാർ കൂടെയാണ് ഇവർ.

ഞങ്ങളുടെ ക്രിക്കറ്റ്‌ ടീം അംഗങ്ങളായിരുന്നു ഇവർ മൂവരും സുഹൃത്തുക്കൾ ആയിരുന്നെങ്കിൽ പോലും കൂടുതൽ അടുത്തറിയുന്നതും മനുഷ്യൻ എന്നതിലെ നന്മകൾ ഇവരിൽ ഒരുപാടുണ്ട് എന്ന്‌ തിരിച്ചറിഞ്ഞതും അങ്ങനെയാണ്. തൊഴിലിടങ്ങളിൽ കാണുന്ന ഹായ് , ഹലോ ബന്ധമല്ല ഞങ്ങൾക്കുള്ളത്. പകരം പല വിഷയങ്ങളും ചിന്തിക്കുവാനും ചർച്ച ചെയ്യാനും പറ്റുന്ന വിശാലമായ ഒരു സ്പേസ് ഞങ്ങൾക്കിടയിൽ ഉണ്ട്‌. അതുകൊണ്ടുതന്നെ പരസ്പരം കാണലുകൾ അപൂർവമായ ഈ കാലത്ത് ഇന്നലത്തെ ഈ കൂടിച്ചേരൽ ഏറെ ഹൃദ്യമായി- കിഷോർ സത്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

നടന്റെ കുറിപ്പ് നിമിഷനേരം കൊണ്ട് വൈറലാവുകയായിരുന്നു. കിഷോറിന്റെ പോസ്റ്റിന് കമന്റുമായി സാജൻ സൂര്യ എത്തിയിട്ടുണ്ട്. ചർച്ച ചെയ്ത വിഷയങ്ങൾ കൂടി പറയാം എന്നായിരുന്നു കമന്റ് . രാജേഷ് ഹെബ്ബാറുമായുളള ചിത്രം സാജൻ സൂര്യയും പങ്കുവെച്ചിട്ടുണ്ട് . മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇവരുടെ സൗഹൃദം എന്നും നില്‍നില്‍ക്കട്ടെയെന്നാണ് ആരാധകർ പറയുന്നത്. പ്രിയപ്പെട്ട താരങ്ങളെ ഒറ്റ ഫ്രെയിമിൽ കണ്ടിന്റെ സന്തോഷവും ആരാധകർ പങ്കുവെയ്ക്കുന്നുണ്ട്.

ഞങ്ങൾക്ക് പറയാനുള്ളത്

സാധാരണ കണ്ടു വരുന്ന കണ്ണീർ പരമ്പരകളിൽ നിന്ന് വ്യത്യസ്തമാണ് ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്ന ഭൂരിഭാഗം സീരിയലുകളും. സ്ത്രീകൾക്ക് പ്രധാന്യം നൽകി കൊണ്ടാണ് പരമ്പരകൾ മുന്നോട്ട് പോകുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും കണ്ണീർ പരമ്പരകൾ ഇന്നുമുണ്ട്.

More from Filmibeat

Read more about: sajan surya rajesh hebbar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X