For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം വൈകിയത് ഇതുകൊണ്ട്, ചന്ദ്ര ലക്ഷ്മണുമായുള്ള സൗഹൃദം വിവാഹത്തിൽ എത്തിയതിനെ കുറിച്ച് ടോഷ് ക്രിസ്റ്റി

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. സീരിയലിലെ ജോഡികൾ ജീവിതത്തിൽ ഒന്നാകാൻ പോവുകയാണ്. താരങ്ങളാണ് വിവാഹിതരാവുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ടോഷും ചന്ദ്രയും സ്വന്തം സുജാതയിലൂടെ മിനിസ്ക്രീനിലേയ്ക്ക് മടങ്ങി എത്തിയത്. ഈ തിരികെ വരവ് താരങ്ങളുടെ ജീവിതത്തിൽ മറ്റൊരു തുടക്കമായി മാറുകയാണിപ്പോൾ. നവംബറിലാണ് ഇരുവരുടേയും വിവാഹം.

  നാഗാർജുനയുടെ പിറന്നാളിന് സാമന്ത എത്തിയില്ല, കാരണം.. നാഗചൈതന്യയുമായി നടി പിരിയുന്നോ?

  ഇപ്പോഴിത സൗഹൃദം വിവാഹത്തിലെത്തിയതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ടോഷ് ക്രിസ്റ്റി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ചന്ദ്രയെ ആദ്യമായി കണ്ടതിനെ കുറിച്ചും സൗഹൃദം വിവാഹത്തിലേയ്ക്ക് എത്തിയതിനെ കുറിച്ചും നടൻ വെളിപ്പെടുത്തുന്നത്.'' സ്വന്തം സുജാത എന്ന സെറ്റിൽ വെച്ചാണ് ആദ്യമായി കാണുന്നത്. . ഒരുപക്കാ അറേഞ്ച്ഡ് മാര്യേജ്'' ആണെന്നാണ് വിവാഹത്തെ കുറിച്ച് നടൻ പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ...

  ദീപിക പദുകോണിന് പബ്ലിക്കായി ഒരു ഉപദേശം നൽകി സോനം കപൂർ, ഇരുവരും തമ്മിൽ ഇത്രയ്ക്ക് പ്രശ്നമുണ്ടോ

  ‘‘സ്വന്തം സുജാതയുടെ സെറ്റിൽ വച്ചാണ് ഞങ്ങൾ ആദ്യം കാണുന്നത്. അതിനു മുമ്പ് ഒന്നിച്ച് വർക്ക് ചെയ്തിട്ടില്ല.സെറ്റിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോൾ മുതൽ ഞങ്ങൾ നല്ല സുഹൃത്തുക്കളായി. ഓൺസ്ക്രീനിലെ ഞങ്ങളുടെ കെമിസ്ട്രി നന്നായിരിക്കുന്നു എന്നും അഭിപ്രായങ്ങള്‍ കിട്ടിത്തുടങ്ങി. ഇതു പറഞ്ഞ് ലൊക്കേഷനിലൊക്കെ എല്ലാവരും കളിയാക്കാറുണ്ട് . വീട്ടിലും ഇത് പറഞ്ഞ് അച്ഛനും അമ്മയും ട്രോളറുണ്ടായിരുന്നു, ഇതൊക്കെ ഞങ്ങൾ പരസ്പരം പറയുമായിരുന്നു. ഇടയ്ക്ക് എന്റെ വീട്ടിൽനിന്ന് ഗൗരവത്തോടെയുള്ള ഒരു ചോദ്യവും വന്നു - ‘നിനക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് ആലോചിച്ചൂടെ' എന്ന്.

  അപ്പോഴും ഞങ്ങൾ തമ്മിൽ അപ്പോൾ അങ്ങനെയൊരു സംസാരം വന്നിരുന്നില്ല. നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നു. ചന്തൂന്റെ വീട്ടിലും എന്നെ ഇഷ്ടമായിരുന്നു. പിന്നീട് എന്തുകൊണ്ട് വിവാഹത്തെക്കുറിച്ച് ആലോലിച്ചൂടാ എന്ന ചിന്ത വന്നു. നല്ല സുഹൃത്തുക്കളാണ്, വേണ്ട എന്നു പറയേണ്ടതായ ഒരു കാര്യം കാണുന്നുമില്ല. പരസ്പരം മനസ്സിലാക്കുന്നവരുമാണ്. എങ്കിലും ‘ഐ ലവ് യൂ' എന്നൊന്നും പറയുന്ന തരം മുഹൂർത്തങ്ങളൊന്നും ഉണ്ടായില്ല. വീട്ടുകാർ സംസാരിച്ച് അതിന്റെതായ രീതിയിൽ വിവാഹ ആലോചനയായി മുന്നോട്ടു പോകുകയായിരുന്നു. പക്കാ അറേഞ്ച്ഡ് മാര്യേജ്. ഇനി വേണം പ്രണയിക്കാൻ. ധാരാളം സമയമുണ്ടല്ലോ''. - ടോഷ് ‘വനിത ഓൺലൈനോട്' പറയുന്നു.

  വിവാഹം വൈകിയതിനെ കുറിച്ച് നടൻ അഭിമുഖത്തിൽ പറയുന്നുണ്ട്. തനിക്ക് യോജിക്കുന്ന ആളെ കണ്ടെത്താൻ കഴിയാത്തത് കൊണ്ടാണ് വിവാഹം വൈകിപ്പോയതെന്നാണ് നടൻ പറയുന്നത്. അതിന്റെ പേരില്‍ ടെൻഷൻ അടിച്ചു നടക്കുന്ന അവസ്ഥയായിരുന്നില്ല. കൂൾ ആയിരുന്നു. വീട്ടുകാർക്ക് ചെറിയ ആശങ്കയുണ്ടായിരുന്നു. ‘നീയെന്താ ഇങ്ങനെ നടക്കുന്നേ, നീയൊന്നും വിട്ടു പറയുന്നില്ല. നോക്ക്....' എന്നൊക്കെ പറയും. എങ്കിലും എന്റെ കരിയറിൽ ഞാൻ ഫോക്കസ് ചെയ്യുന്നതിൽ വീട്ടിൽ എല്ലാവരും പൂർണ പിന്തുണ നൽകി. അതിനിടെ കല്യാണം പ്രധാന പരിഗണനയല്ലാതെയാവുകയായിരുന്നു. അതോടൊപ്പം സമയമാകുമ്പോൾ വരും എന്നൊരു ചിന്തയുമുണ്ടായെന്നും'' നടൻ പറയുന്നു.

  കല്യാണത്തിന്റെ ഇടയിൽ മണ്ഡപത്തിൽ വെച്ചിരിക്കുന്ന പഴം തിന്നുന്ന എലീന

  സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെയാണ് മിനിസ്ക്രീനിലെത്തിയത്. പിന്നീട് സീരിയലിൽ സജീവമായിരുന്നു. പിന്നീട് സീരിയലിൽ നിന്ന് ബ്രേക്ക് എടുക്കുകയായിരുന്നു. സിനിമയിലും ടോക്ക് പ്രത്യക്ഷപ്പെട്ടിരുന്നു. 2013 ൽ ‘സൂര്യകാലടി' എന്ന സീരിയൽ കഴിഞ്ഞ്, 8 വർഷത്തിനു ശേഷമാണ് ഇപ്പോഴൊരു ചെയ്യുന്നത്. . അതിനിടെ കണ്ണൻ താമരക്കുളത്തിന്റെ ‘ജാഗ്ര'തയില്‍ നായകനായി അഭിനയിച്ചിരുന്നു. 18 എപ്പിസോഡായിരുന്നു. റാം, ഷാഡോ, കുലുക്കി സർബത്ത് എന്നിവായാണ് പുതിയ ചിത്രങ്ങൾ. പെട്ടെന്നായിരുന്നു ചന്ദ്രലക്ഷ്മണും മിനിസ്കീനിൽ നിന്ന് അപ്രത്യക്ഷമായത്.

  Read more about: chandra lakshman
  English summary
  Swantham Sujatha Actot Tosh Christy Reveals Why His Wedding Is Late
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X