'സ്വന്തം' സീരിയലിന് രണ്ടാം ഭാഗം വരാന്‍ ആഗ്രഹം, സാന്ദ്രയായി വീണ്ടും അഭിനയിക്കണം, മനസുതുറന്ന് ചന്ദ്രാ ലക്ഷ്മണ്‍
സിനിമാ സീരിയല്‍ താരമായി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി ചന്ദ്രാ ലക്ഷ്മണ്‍. 2003ല്‍ സംപ്രേക്ഷണം ചെയ്ത സ്വന്തം എന്ന സീരിയലായിരുന്നു നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായത്. പരമ്പരയിലെ സാന്‍ഡ്ര നെല്ലിക്കാടന്‍ ചന്ദ്രാ ലക്ഷ്മണിന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വന്തം സീരിയലിന് ശേഷമാണ് മിനിസ്‌ക്രീന്‍ രംഗത്ത് നടി കൂടുതല്‍ സജീവമായത്. നായികയായും സഹനടിയായുമെല്ലാം നടി തിളങ്ങിയിരുന്നു. ഒപ്പം സിനിമകളില്‍ അഭിനയിച്ചും ചന്ദ്ര ലക്ഷ്മണ്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി.
ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
ഒരിടവേളയ്ക്ക് ശേഷം സ്വന്തം സുജാത എന്ന പരമ്പരയിലൂടെയായിരുന്നു ചന്ദ്രാ ലക്ഷ്മണ്‍ വീണ്ടും മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായത്. സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയില്‍ ടൈറ്റില്‍ റോളിലാണ് നടി എത്തുന്നത്. മികച്ച പ്രതികരണം നേടിയാണ് പരമ്പര മുന്നേറികൊണ്ടിരിക്കുന്നത്. കിഷോര്‍ സത്യയാണ് സ്വന്തം സുജാതയില്‍ ചന്ദ്രയുടെ നായകനായി അഭിനയിക്കുന്നത്. സുജാതയുടെ ഭര്‍ത്താവ് പ്രകാശനായി നടന്‍ എത്തുന്നു.

ഒപ്പം പ്രിയ മേനോന്‍, അനു നായര്‍, ബോബന്‍ ആലുമൂടന്‍, കിരണ്‍ രാജ്, ജയകുമാര്‍ പരമേശ്വരന്‍ പിളള, സംഗീത ശിവന്‍, ചേര്‍ത്തല ലളിത തുടങ്ങിയവരും പരമ്പരയിലെ മറ്റ് പ്രധാന താരങ്ങളാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആരംഭിച്ച സ്വന്തം സുജാത അറുപതിലധികം എപ്പിസോഡുകള്‍ പിന്നിട്ടാണ് മുന്നേറുന്നത്. അതേസമയം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്‌റെ കരിയറില്‍ വഴിത്തിരിവായ സ്വന്തം എന്ന സീരിയലിനെ കുറിച്ച് ചന്ദ്രാ ലക്ഷ്മണ്‍ മനസുതുറന്നിരുന്നു.

സ്വന്തത്തിലെ സാന്ദ്ര വെറുമൊരു കഥാപാത്രമല്ലെന്നും അവള്‍ എന്റെ ഭാഗമായിരുന്നു എന്നും നടി പറയുന്നു. അന്ന് എന്റെ ആദ്യ സീരിയല്‍ ആയതിനാല്‍, റീലും റിയലും തമ്മിലുള്ള വ്യത്യാസം എനിക്കറിയില്ലായിരുന്നു. ആ സമയം യഥാര്‍ത്ഥ ജീവിതത്തിലും ഞാന്‍ സാന്ദ്രയായിരുന്നെന്ന് കരുതി. ചന്ദ്രാ ലക്ഷ്മണ്‍ പറയുന്നു. സ്വന്തത്തില്‍ ഒരു നെഗറ്റീവ് കഥാപാത്രത്തെയായിരുന്നു ചന്ദ്രാ ലക്ഷ്മണ്‍ അവതരിപ്പിച്ചത്.

ആ സമയത്ത് ജനങ്ങളില്‍ നിന്ന് ധാരാളം വിദ്വേഷകരമായ അഭിപ്രായങ്ങള്‍ ലഭിച്ചു. അതെല്ലാം കേട്ട് എനിക്ക് വല്ലാത്ത വിഷമം തോന്നി. ഒരിക്കല്‍, ഞാന്‍ ഒരു ക്ഷേത്രത്തില്‍ ചെന്നപ്പോള്‍, ഒരു പ്രായമുളള സ്ത്രീ നിങ്ങളുടെ സഹോദരനെ ഇതുപോലെ ഉപദ്രവിക്കരുത്' എന്ന് പറഞ്ഞ് കുടകൊണ്ട് എന്നെ അടിച്ചു. ഇത്തരം സംഭവങ്ങളില്‍ ഞാന്‍ അസ്വസ്ഥയായിരുന്നു.

അന്ന് സീരിയല്‍ ഉപേക്ഷിക്കാനുള്ള ചിന്തകള്‍ വരെ എനിക്കുണ്ടായി. എന്നാല്‍ പിന്നീട് എന്റെ മെന്റേര്‍സ് എന്നോട് പറഞ്ഞു, ഇത് നിന്‌റെ കഥാപാത്രത്തിന്റെ വിജയമാണെന്ന്. അപ്പോഴാണ് സ്‌ക്രീനിലും ഓഫ് സ്‌ക്രീനും തമ്മിലുള്ള വ്യത്യാസം മനസ്സിലായതെന്നും ചന്ദ്ര പറഞ്ഞു. അതേസമയം സ്വന്തത്തിലെ സാന്ദ്രയായി വീണ്ടും അഭിനയിക്കണമെന്ന ആഗ്രഹവും ചന്ദ്രാ ലക്ഷ്മണ്‍ പങ്കുവെച്ചു. സ്വന്തത്തിന് രണ്ടാം ഭാഗം വരാനും സാന്ദ്രയായി വീണ്ടും അഭിനയിക്കാനും ആഗ്രഹമുണ്ട്. അഭിമുഖത്തില്‍ ചന്ദ്രാ ലക്ഷ്മണ്‍ പറഞ്ഞു.


Click it and Unblock the Notifications