For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുഹൃത്തുക്കളെ സോഷ്യല്‍ മീഡിയയില്‍ നിന്ന് ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്, ചന്ദ്രയും ടോഷും പറയുന്നു

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഇവരുടെ വിവാഹം. സൂര്യ ടിവി സംപ്രേക്ഷണ ചെയ്ത സ്വന്തം സൂജാത എന്ന പരമ്പരയില്‍ അഭിനയിക്കുമ്പോഴായിരുന്നു ഇരുവരുടേയും വിവാഹം. സീരിയലില്‍ തുടങ്ങിയ സൗഹൃദം ഒടുവില്‍ വിവാഹത്തില്‍ എത്തുകയായിരുന്നു, വീട്ടുകാരുടെ അനുഗ്രഹത്തോടെയായിരുന്നു ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഏറെ ആഘോഷമാക്കിയ താരവിവാഹമായിരുന്നു ഇത്.

  നവീന്‍ അറയ്ക്കല്‍, കുട്ടി അഖില്‍... ബിഗ് ബോസ് സീസണ്‍ 4 ല്‍ എത്തുന്നത് ഇവരൊക്കെ? ലിസ്റ്റ് പുറത്ത്

  ഇപ്പോഴിത സോഷ്യമീഡിയയില്‍ വൈറല്‍ ആവുന്നത് ടോഷിന്റേയും ചന്ദ്രയുടേയും രസകരമായ അഭിമുഖമാണ്. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന്റെ റാപിഡ് ഫയര്‍ ക്വസ്റ്റ്യന്‍ ആന്‍സര്‍ സെക്ഷനില്‍ പങ്കെടുത്തതിന്റെ വീഡിയോ ശ്രദ്ധിക്കപ്പെടുന്നത്. അവതാരകയുടെ ചോദ്യത്തിന് വളരെ കൃത്യമായി തന്നെ ഇരുവരും മറുപടിയും പറയുന്നുണ്ട്. പ്രേതസിനിമ കണ്ട് അലറിവിളിച്ച് കരഞ്ഞിട്ടുണ്ടെന്നും ഡേറ്റിംഗ് ആപ്പില്‍ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്തിട്ടുണ്ടെന്നും ചന്ദ്ര പറയുന്നുണ്ട്.

  നാഗവല്ലിയെ മറക്കാന്‍ അവര്‍ ഒരിക്കലും അനുവദിക്കില്ല; അനുഭവം പറഞ്ഞ് ശോഭന, അതൊരു ബഹുമതിയാണ്...

  താരങ്ങളുടെ വാക്കുകളിലൂടെ...ഡേറ്റിംഗ് ആപ്പില്‍ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്തിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഉണ്ട് എന്നായിരുന്നു മറുപടി.''ഡേറ്റിംഗ് ആപ്പില്‍ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. ഒരു സുഹൃത്ത് പറഞ്ഞിട്ട് ചെയ്ത് നോക്കിയതാണ്. പക്ഷേ ഫാന്‍സൊക്കെ ഇന്ററസ്റ്റ് അയച്ചപ്പോള്‍ അത് ഡിലീറ്റാക്കിയന്ന് ചന്ദ്രാ ലക്ഷ്മണ്‍ പറയുന്നു. ഫേക്ക് ഐഡി ഉപയോഗിച്ച് ആരെയും പറ്റിച്ചിട്ടില്ലെന്നും സുഹൃത്തുക്കളെ സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ചന്ദ്ര ചോദ്യത്തിന് മറുപടിയായി പറഞ്ഞു''.

  പ്രായം കുറച്ച് പറഞ്ഞ് ആള്‍ക്കാരെ പറ്റിച്ചിട്ടില്ലെന്നും അവതാരകയുടെ ചോദ്യത്തിന് മറുപടിയായി ഇരുവരും ഒരേ സ്വരത്തില്‍ പറഞ്ഞു. ഒരു സെലിബ്രിറ്റിയെയും ഡേറ്റ് ചെയ്തിട്ടില്ലെന്നും അങ്ങനാണേ എപ്പേഴെ കല്യാണമൊക്കെ കഴിഞ്ഞേനേ എന്നും ചന്ദ്ര കൂട്ടിച്ചേര്‍ത്തു. പ്രേതസിനിമ കണ്ട് അലറിവിളിച്ച് കരഞ്ഞിട്ടുണ്ടെന്നും സോംബീസിനെയൊക്കെ ഇഷ്ടമാണെന്നും നടി പറയുന്നു. പക്ഷേ ടോഷിന് ഹൊറര്‍ എന്ന് കേള്‍ക്കുന്നതേ പേടിയാണെന്നും ചന്ദ്ര കൂട്ടിച്ചേര്‍ത്തുഉദ്ദേശിച്ച സിനിമയില്‍ ചാന്‍സ് കിട്ടാതെ വന്ന് കരഞ്ഞിട്ടുണ്ടെന്നും നടി തുറന്ന് പറഞ്ഞു. ആ കാര്യത്തില്‍ വിഷമമുണ്ടായിട്ടുണ്ടെന്ന് ടോഷും പറഞ്ഞു.

  മദ്യപിച്ച് വീട്ടില്‍ പിടിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് താന്‍ കഴിക്കാറില്ല എന്നായിരുന്നു ചന്ദ്രയുടെ മറുപടി. അത് വീട്ടില്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് പിടിക്കേണ്ട അവസ്ഥ വന്നിട്ടില്ല എന്നായിരുന്നു ടോഷ് ചോദ്യത്തിന് ഉത്തരം നല്‍കിയത്. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ചേട്ടനെ ഇക്കാര്യത്തിന് പിടിച്ചിട്ടുണ്ടെന്നും നടന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു.

  വിവാഹ ശേഷം ഒന്നും മാറിയിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.''വിവാഹ ശേഷം ഒന്നും മാറിയതായി തോന്നുന്നില്ല. ഇടയ്ക്കിടെ ഞാന്‍ എന്നെത്തന്നെ ഓര്‍മ്മിപ്പിക്കും, 'നോക്കൂ, നിന്റെ വിവാഹം കഴിഞ്ഞിട്ട് മാസങ്ങളായി!', പക്ഷെ ഇപ്പോള്‍ ജീവിതം കൂടുതല്‍ രസകരമായി മാറി. ഒരൊറ്റ കുട്ടിയായിരുന്ന എനിക്ക് ജീവിതത്തില്‍ ഒന്നും പങ്കുവെക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍, എനിക്ക് എല്ലാം പങ്കിടാന്‍ ഒരാളുണ്ടെന്ന് തോന്നുന്നു, അതൊരു പുതുമയാണ്. മറുവശത്ത്, എന്റെ ജീവിതത്തിലെ എല്ലാ ശൂന്യതകളും അദ്ദേഹം നികത്തി. ഒരു നല്ല സുഹൃത്ത്, കരുതലുള്ള പങ്കാളി, തൊഴില്‍ ഉപദേഷ്ടാവ്, പിന്നെ എന്തൊക്കെയാണ്,' ചന്ദ്ര പറഞ്ഞു.

  Recommended Video

  നടി ചന്ദ്ര ലക്ഷ്‍മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി

  ഇതു തന്നെയായിരുന്നു ടോഷും പറഞ്ഞത്. തനിക്കൊപ്പം ഒരാളെ ലഭിച്ചു എന്നത് ഒഴിച്ചാല്‍ ജീവിതത്തില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. 'ഞാന്‍ അല്‍പ്പം മടിയനാണ്, എന്തും ചെയ്യാന്‍ എനിക്ക് എപ്പോഴും ആരുടെയെങ്കിലും തള്ള് ആവശ്യമാണ്. ചന്തു ഇപ്പോള്‍ ആ വേഷം ഏറ്റെടുത്തുകഴിഞ്ഞു. എന്റെ പരിധികള്‍ മറികടക്കാന്‍ അവള്‍ എന്നെ സഹായിക്കുന്നു, ജീവിതത്തില്‍ ഉത്തരവാദിത്തമുള്ള ഒരു വ്യക്തിയുടെ സാന്നിധ്യം ഞാന്‍ ആസ്വദിക്കുന്നുണ്ട്. കൂടാതെ, എന്റെ കുടുംബം വലുതായി. എന്റെ മമ്മയും പപ്പയും കൂടാതെ എനിക്ക് ഇപ്പോള്‍ ഒരു അപ്പയും അമ്മയും കൂടി ഉണ്ട്.- ടോഷ് പറഞ്ഞു.

  Read more about: chandra lakshman
  English summary
  Swantham Sujatha fame Chandra lakshman And Tosh Christy's Funny interview went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X