For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിറവയറൊക്കെ കാണാനായി; അമ്മയാവാനൊരുങ്ങുന്ന സന്തോഷത്തില്‍ ചന്ദ്രയും ചേര്‍ത്ത് നിര്‍ത്തി ടോഷ് ക്രിസ്റ്റിയും

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരരായ ദമ്പതിമാരാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. സ്വന്തം സുജാത എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളാണ് ഇരുവരും. സീരിയല്‍ ലൊക്കേഷനില്‍ നിന്ന് കണ്ട് ഇഷ്ടത്തിലായ താരങ്ങള്‍ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിച്ചു.

  വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ താരകുടുംബത്തിലേക്ക് പുതിയൊരു അതിഥി വരികയാണ്. താരങ്ങള്‍ തന്നെയാണ് സന്തോഷ വാര്‍ത്ത പുറത്ത് വിട്ടത്. ഇതേ കാര്യം തന്നെ സീരിയലിലും നടന്നതോടെ താരങ്ങളുടെ യഥാര്‍ഥ ജീവിതം പ്രേക്ഷകര്‍ക്കും കാണാന്‍ സാധിക്കുകയാണ്. ഇതിനിടെ ചന്ദ്രയുടെ കൂടെയുള്ള പുതിയ ഫോട്ടോയുമായി എത്തിയിരിക്കുകയാണ് ടോഷ് ക്രിസ്റ്റി.

  കുറഞ്ഞ കാലത്തിനുള്ളിലാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട കപ്പിള്‍സായത്. ആദം ജോണ്‍, സുജാത എന്നീ കഥാപാത്രങ്ങളെയാണ് സീരിയലില്‍ ഇരുവരും അവതരിപ്പിക്കുന്നത്. ഇടയ്ക്ക് രണ്ടാളും വിവാഹം കഴിച്ചേക്കും എന്ന കഥയിലേക്ക് സീരിയല്‍ എത്തിയിരുന്നു. എന്നാല്‍ സീരിയലിലേക്ക് പുതിയ കഥാപാത്രങ്ങള്‍ വന്ന് തുടങ്ങിയതോടെ കഥയില്‍ മാറ്റം വന്നു. ആദവും സുജാതയും ഏകദേശം ഒരുമിക്കുന്നത് പോലെയാണ് ഇപ്പോഴത്തെ കഥ നടക്കുന്നത്.

  Also Read: മുന്‍ഭാര്യമാർ രണ്ടാളും ഒരു കുടുംബം പോലെയാണ്; വിവാഹമോചനത്തെ കുറിച്ചുള്ള ചോദ്യത്തിന് ആമിര്‍ ഖാന്റെ മറുപടി

  കുട്ടികള്‍ ഉണ്ടാവാത്ത ആദത്തിനും ഭാര്യ ആയിഷയ്ക്കും സുജാത വാടകഗര്‍ഭപാത്രത്തിലൂടെ ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ ഒരുങ്ങുന്നതാണ് പുതിയ കഥ. യഥാര്‍ഥ ജീവിതത്തില്‍ ചന്ദ്ര ഗര്‍ഭിണിയായതിന് പിന്നാലയൊണ് കഥയിലും ഇങ്ങനൊരു മാറ്റം. സീരിയലിലും ശരിക്കും ജീവിതത്തിലും ഗര്‍ഭിണിയായി കാണിക്കാന്‍ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് ചന്ദ്ര.

  സോഷ്യല്‍ മീഡിയയിലൂടെ സന്തോഷ ജീവിതത്തെ കുറിച്ച് താരങ്ങള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. അതേ സമയം ജിമ്മില്‍ നിന്നും ചന്ദ്രയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് ടോഷ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

  Also Read: മാഡം ഇവനെ കാണാൻ പ്രഭുദേവയെ പോലെയില്ലേ'; നയൻതാര-വിഘ്നേശ് പ്രണയം തുടങ്ങിയത് അതിന് ശേഷമെന്ന് നടൻ

  വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ ഭര്‍ത്താവിന് കൂട്ടിനായി വന്നതാണോ അതോ ചന്ദ്രയും വ്യായമത്തിലേക്ക് തിരിഞ്ഞതാണോ എന്ന കാര്യം വ്യക്തമല്ല. എന്തായാലും ചന്ദ്രയുടെ കുഞ്ഞുവയറൊക്കെ ചിത്രത്തില്‍ കാണാന്‍ സാധിക്കും. അതേ സമയം രണ്ടാളും സൂപ്പര്‍ ജോഡികളാണെന്നും ലവ് ബേര്‍ഡ്‌സ് ആണെന്നുമൊക്കെയാണ് ടോഷിന്റെ പോസ്റ്റിന് താഴെയുള്ള ആരാധകരുടെ കമന്റുകള്‍. സീരിയലിലും ജീവിതത്തിലും ഇതുപോലെ എന്നും ഒരുമിച്ചുണ്ടാവണമെന്നും താരങ്ങളോട് ആരാധകര്‍ ആവശ്യപ്പെടുന്നു.

  Also Read: 'നാട്ടുകാരെ ഓടിവരണേ... ഫ്ലാറ്റിന് തീ പിടിച്ചേയെന്നും വിളിച്ച് പറഞ്ഞ് അവൻ ഓടി'; മകനെ കുറിച്ച് കുഞ്ചാക്കോ ബോബൻ

  Recommended Video

  Dilsha Interview: ഇനി രണ്ടുംകൽപ്പിച്ച് മുന്നോട്ട്, എന്റെ അച്ഛനെയും അമ്മയെയും വരെ വലിച്ചിഴച്ചു

  2021 ലാണ് താന്‍ ടോഷുമായി പ്രണയത്തിലാണെന്ന കാര്യം ചന്ദ്ര വെളിപ്പെടുത്തുന്നത്. വിവാഹനിശ്ചയത്തിന് പിന്നാലെയാണ് ഇതേ വര്‍ഷം തന്നെ കല്യാണം ഉണ്ടാവുമെന്നും താരങ്ങള്‍ തുറന്ന് പറഞ്ഞത്. ഒടുവില്‍ 2021 നവംബര്‍ പത്തിന് താരങ്ങള്‍ വിവാഹിതരായി. ഇന്റര്‍കാസ്റ്റ് വിവാഹമാണെങ്കിലും രണ്ടാളുടെയും വീട്ടുകാരുടെ പൂര്‍ണസമ്മതം വിവാഹത്തിന് ഉണ്ടായിരുന്നു.

  English summary
  Swantham Sujatha Fame Chandra Lakshman Flaunts Her Baby Bump In Latest Photo With Tosh Christy Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X