ഒരു ദിവസം മാറ്റുന്നത് ഇരുപതോളം കോസ്റ്റ്യൂമുകൾ; സീരിയൽ അഭിനയം എളുപ്പമല്ലെന്ന് പ്രിയ മേനോൻ

ടെലിവിഷൻ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിത ആയ നടിയാണ് പ്രിയ മേനോൻ. നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളാണ് സീരിയലുകളിൽ കൂടുതലായും പ്രിയ മേനോൻ ചെയ്തിട്ടുള്ളത്. വാനമ്പാടി, മൂന്നുമണി തുടങ്ങിയ സീരിയലുകളിലെ നടിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വന്തം സുജാത ആണ് പ്രിയ മേനോൻ അഭിനയിച്ച് കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ സീരിയൽ. ഈ സീരിയലിലും നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ ആണ് നടി അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ തന്റെ സീരിയൽ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പ്രിയ മേനോൻ.

സീരിയലിന് പുറമെ നാടകത്തിലും സിനിമയിലും

അഭിനയം തന്റെ പാഷനാണെന്നും സീരിയലുകളിൽ അഭിനയിക്കുന്നത് താൻ വളരെ ആസ്വദിക്കുന്നുണ്ടെന്നും പ്രിയ മേനോൻ പറയുന്നു. സീരിയലിന് പുറമെ നാടകത്തിലും സിനിമയിലും പ്രിയ മേനോൻ അഭിനയിച്ചിട്ടുണ്ട്. സീരിയലിൽ അഭിനയിക്കുമ്പോഴുള്ള വ്യത്യാസത്തെക്കുറിച്ച് പ്രിയ മേനോൻ സംസാരിച്ചു. സീരിയൽ ടുഡേയോടാണ് പ്രതികരണം.

കാരണം ഡയലോ​ഗ് ചിലപ്പോൾ അന്ന് രാവിലെ ആണ് വരിക

നാടകത്തിന്റെ പ്രേക്ഷകർ പരിമിതമാണ്. സിനിമ ചെയ്യുമ്പോൾ സ്വാഭാവികമായ അഭിനയം മതി. മരിച്ചു കഴിഞ്ഞാലും ഇത് കാണുമെന്ന് നമുക്ക് അറിയാം. സീരിയലിൽ പ്രോംപ്റ്റിം​ഗ് ഉണ്ട്. ഏറ്റവും ടഫ് സീരിയൽ ആണ്. കാരണം ഡയലോ​ഗ് ചിലപ്പോൾ അന്ന് രാവിലെ ആണ് വരിക. റീഡ് ചെയ്ത് തരാനുള്ള സമയം ചിലപ്പോൾ ഉണ്ടാവില്ല. പ്രോംപ്റ്റിം​ഗ് ചെയ്യണം, അഭിനയിക്കുകയും വേണം. സീരിയലിലെ അഭിനയം വളരെ പാടാണ്. മെക്കാനിക്കൽ ആവും ചിലപ്പോൾ. ഡയലോ​ഗും ഭാവവും കോസ്റ്റ്യൂമും എല്ലാം ഒന്നിച്ച് വരണം.

ഉറക്കത്തിലും ഊണിലും എല്ലാം അഭിനയിക്കണം എന്ന് വിചാരിക്കണം

'സിനിമയിൽ ഡയലോ​ഗ് വായിക്കാനൊക്കെ സമയം കിട്ടും. അഭിനയം എളുപ്പമാണെന്ന് എല്ലാവരും വിചാരിക്കും. ക്യാമറയുടെ മുന്നിൽ ചെന്ന് ഇതെല്ലാം ചെയ്യുമ്പോൾ നിങ്ങൾക്ക് പാഷൻ വേണം. കാശുണ്ടാക്കാനുള്ള വഴി എന്ന് മാത്രം വിചാരിച്ച് പോയിട്ടുണ്ടെങ്കിൽ നിങ്ങൾ എവിടെയും എത്തില്ല. പാഷൻ വേണം'

'ഉറക്കത്തിലും ഊണിലും എല്ലാം എനിക്ക് അഭിനയിക്കണം എന്ന് വിചാരിക്കണം. ചിലപ്പോൾ നമുക്ക് ഇരിക്കാൻ സമയം കിട്ടില്ല, ബാത്ത്റൂമിൽ പോവാൻ സമയം കിട്ടില്ല, ഞാൻ 16 മുതൽ 20 കോസ്റ്റ്യൂമുകൾ ഒരു ദിവസം മാറ്റിയ ദിവസമുണ്ട്'

ഞാൻ വീട്ടിൽ നിന്ന് എണീറ്റ് പോവുമ്പോഴേ ആ കഥാപാത്രം ആണ്

'അതൊരു പാഷൻ ഇല്ലെങ്കിൽ ചെയ്യില്ല. ചെയ്യാൻ പറ്റില്ല. ഫാനും എസിയും ഉണ്ടാവില്ല. ചിലപ്പോൾ ഭയങ്കര വെയിലത്ത് ഒക്കെ ആയിരിക്കും. പക്ഷെ നമ്മൾ പരാതിപ്പെടില്ല. അത് ചെയ്യണം എന്ന് വിചാരിച്ചാൽ ഞാൻ വീട്ടിൽ നിന്ന് എണീറ്റ് പോവുമ്പോഴേ ആ കഥാപാത്രം ആണ്. എനിക്കതെന്റെ ജീവിതം ആണ്. സീരിയൽ മാത്രമല്ല സിനിമ ചെയ്യണമെന്നുമുണ്ട്. എന്റെ കാൻവാസ് വളരെ വലുതാണ്. എനിക്കെല്ലാം ചെയ്യണം'

തന്നെ കാണുന്നത് പോലും പലർക്കും ഇഷ്ടമായിരുന്നില്ലെന്നും പ്രിയ മേനോൻ

വാനമ്പാടി സീരിയലിലെ രുക്മിണി എന്ന കഥാപാത്രം ഇപ്പോഴും ആളുകളുടെ മനസ്സിൽ ഉണ്ടെന്ന് പ്രിയ മേനോൻ പറയുന്നു. ഇപ്പോഴും പുറത്തിറങ്ങുമ്പോൾ രുക്മിണി മാഡം എന്ന് വിളിക്കുന്നുണ്ട്. സീരിയലിലെ വില്ലൻ വേഷങ്ങൾ മൂലം തന്നെ നിരവധി പേർ വെറുത്തിട്ടുണ്ടെന്നും തന്നെ കാണുന്നത് പോലും പലർക്കും ഇഷ്ടമായിരുന്നില്ലെന്നും പ്രിയ മേനോൻ പറഞ്ഞു. അഭിനയിക്കാൻ വളരെ ഇഷ്ടമാണ്. 100 ശതമാനവും നൽകാനാ​ഗ്രഹിക്കുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X