ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തു, പിന്നീട് ഡിലീറ്റ് ചെയ്തു, കാരണം വെളിപ്പെടുത്തി കിഷേർ സത്യ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കിഷോർ സത്യ സിനിമയിലൂടെ ആയിരുന്നു അഭിനയ ജീവിതം ആരംഭിക്കുന്നത്. 1996 ൽ പുറത്ത് ഇറങ്ങിയ കാഞ്ഞിരപ്പള്ളി അച്ചായൻ എന്ന ചിത്രത്തിലൂടെയണ് നടൻ സിനിമയിൽ എത്തുന്നത്. സിനിമയിലൂടെയാണ് കരിയർ ആരംഭിച്ചതെങ്കിലും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത സീരിയലിലൂടെയാണ്. 2005 ൽ ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത മന്ത്രകോടി എന്ന പരമ്പരയിലൂടെയാണ് നടൻ മിനിസ്ക്രീനിൽ എത്തുന്നത്. പിന്നീട് ഹിറ്റ് പരമ്പരകളുടെ ഭാഗമാവുകയായിരുന്നു. ഇപ്പോൾ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ സജീവമാണ് താരം.നിലവിൽ സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന പരമ്പരയിലാണ് നടൻ അഭിനയിക്കുന്നത്.

kishor satya

സോഷ്യൽ മീഡിയയിൽ സജീവമാണ് കിഷോർ സത്യ. ജീവിതത്തിലെ ചെറിയ വിശേഷങ്ങൾ പോലും താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇത് പ്രേക്ഷകരുടെ ഇടയിൽ വൈറലാവാറുമുണ്ട്. ഇപ്പോഴിത നടന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുകയാണ്. ഭാര്യയ്ക്കൊപ്പമുള്ള ചിത്രം നടൻ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. നിമിഷനേരം കൊണ്ട് ചിത്രം വൈറലാവുകയും ചെയ്തിരുന്നു. താരങ്ങൾക്ക് വിവാഹവാർഷികാശംസകൾ നേർന്ന് കൊണ്ട് നിരവധി പേർ രംഗത്ത് എത്തിയിരുന്നു പിന്നീട് നടൻ തന്നെ ചിത്രം ഡിലീറ്റ് ചെയ്തിരുന്നു. ഇതും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. ഇപ്പോഴിത പോസ്റ്റ് ഡിലീറ്റ് ചെയ്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് നടൻ. ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ ഇക്കാര്യം വെളിപ്പെടുത്തിയത്. നടന്റെ പുതിയ പോസ്റ്റും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.

കിഷോർ സത്യയുടെ പോസ്റ്റ്. കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്. 'ഇന്ന് ഞങ്ങളുടെ വിവാഹ വാർഷികമല്ല..... ഒരു മണിക്കൂർ മുൻപ് ഇതേ ചിത്രം ഞാൻ പോസ്റ്റ് ചെയ്തിരുന്നു... പക്ഷെ വിവാഹ വാർഷിക ആശംസകളുടെ പ്രവാഹം കാരണം അത് ഡിലീറ്റ് ചെയ്ത് വീണ്ടും ഇടുന്നു.''ഭാര്യയെ പ്രകീർത്തിച്ചു ഒരു പടം ഇട്ടാൽ അത് വിവാഹ വാർഷികത്തിനു മാത്രമാണ് എന്ന പൊതുബോധത്തിൽ എത്തുന്ന തരത്തിൽ നമ്മുടെ സൈബർ ജീവിതം ചുരുങ്ങി പോയിരിക്കുന്നു, സങ്കടപ്പെടുകയല്ലാതെ വേറെ എന്ത് ചെയ്യാൻ... എങ്ങോട്ടാണ് നമ്മുടെ ചിന്തകൾ...

എങ്ങനെയാണു നമ്മുടെ തലച്ചോറിൽ നാം പോലുമറിയാതെ ചില ബോധങ്ങൾ രൂപപ്പെടുന്നത്.' 'അതുകൊണ്ട് ഈ ചിത്രം അടിക്കുറിപ്പ് ഇല്ലാതെ വീണ്ടും പോസ്റ്റ് ചെയ്യുന്നു. ( വിവാഹ ആശംസകൾ അല്ലാതെ കമന്റ്‌ ചെയ്തവരോട് സദയം ക്ഷമ ചോദിക്കുന്നു ) #life #lifeisbeautiful #lifeisgood #happyday #happy #happylife #happytime #happiness #hapoyhour #kishorsatya #wife #wifelove #wifeandhusband #wifehusband' നടൻ ഫേസ്ബുക്കിൽ കുറുച്ചു. പോസ്റ്റ് വൈറലായതിന് പിന്നാലെ നിരവധി കമന്റുകളാണ് ലഭിക്കുന്നത്. ജീവിതത്തിൽ എല്ലാവിധത്തിലുമുള്ള സന്തോഷങ്ങൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുകയാണ് ആരാധകർ. ‌

മുന്നോട്ട്....മുന്നോട്ട്...മുന്നോട്ട്. നിത്യവസന്തമായി ഇരുവരുടെയും ഈ യാത്ര ഇങ്ങനെയങ്ങു മുന്നേറട്ടെ എന്നാണ് ആരാധകർ പറയുന്നത്.എന്നെന്നും നന്മകൾ മാത്രം നേരുന്നു.. ഡോക്ടർ ബാലചന്ദ്രനും പത്നിക്കും,സ്നേഹം അത് പ്രകടിപ്പിക്കാനുള്ളതാണ് കിഷോർ good , ''കരളേ നിൻ കൈ പിടിച്ചാൽ കടലോളം വെണ്ണിലാവ്'' എന്നൊരു ക്യാപ്ഷൻ കൂടി ഉണ്ടെങ്കിൽ കൊളളമായിരുന്നു എന്നും പ്രേക്ഷകർ പറയുന്നു. ഇപ്പൊ ഓട്ടോമാറ്റിക് ആയി ഫേസ്ബുക്ക് തന്നെ ചില കമൻറ് നിർദ്ദേശിക്കുമെന്നും . അങ്ങനെ ഒരാള് ചെയ്താൽ പിന്നെ എല്ലാരും ആവർത്തിക്കുമെന്നും ഒരു ആരാധിക പറയുന്നുണ്ട്. അതിന് മറുപടിയും നടൻ നൽകിയിട്ടുണ്ട്. അതാ artificial intelligence ന്റെ മിടുക്ക്. നമ്മൾ പോലുമറിയാതെ നമ്മുടെ ചിന്തകൾ അവർ തീരുമാനിക്കും എന്നായിരുന്നു നടന്റെ മറുപടി.
ഇനിയും ഒരുപാട് കാലം ഒന്നിച്ചു ഒരു സന്തോഷ ജീവിതം മുന്നോട്ടു കൊണ്ട് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ.. എന്നും പ്രേക്ഷകർ പറയുന്നുണ്ട് പോസിറ്റീവ് കമന്റുകളാണ അധികവും ലഭിക്കുന്നത്.

കിഷോർ സത്യ ഫേസ്ബുക്ക് പോസ്റ്റ് കാണാം

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X