മകന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാത്തതിന് കാരണമുണ്ട്. കിഷോർ സത്യ പറയുന്നു
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കിഷോർ സത്യ. മിനിസ്ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും നടൻ ഇടം കണ്ടെത്തിയിട്ടുണ്ട്. 1996 ൽ പുറത്ത് ഇറങ്ങിയ കാഞ്ഞിരപ്പള്ളി അച്ചായൻ എന്ന ചിത്രത്തിലൂടെയണ് കിഷോർ സത്യ വെള്ളിത്തിരയിൽ എത്തിയത്. സിനിമയിൽ എത്തുന്നത്. സിനിമയിലൂടെയാണ് കരിയർ ആരംഭിച്ചതെങ്കിലും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത് സീരിയലിലൂടെയാണ്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത മന്ത്രകോടി എന്ന പരമ്പരയിലൂടെയാണ് നടൻ സീരിയലിൽ എത്തുന്നത്, പിന്നീട് ഹിറ്റ് പരമ്പരകളുടെ ഭാഗമാവുകയായിരുന്നു. 2006 ൽ ആയിരുന്നു നടൻ മിനിസ്ക്രീനിൽ അരങ്ങേറ്റം കുറച്ചത്. 2017 വരെ സീരിയലിൽ സജീവമായിരുന്നു.
ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത കറുത്ത മുത്തിലെ നടന്റ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡോക്ടർ ബാലചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. എന്നാൽ പിന്നീട് ഈ സീരിയലിൽ നിന്ന് നടൻ പിൻമാറുകയായിരുന്നു. പിന്നീട് സ്വന്തം സുജാതയിലായിരുന്നു നടനെ കണ്ടത്. നിലവിൽ സൂര്യ ടിവി സംപ്രേക്ഷണ ചെയ്യുന്ന സ്വന്തം സജാതയിലാണ് അഭിനയിക്കുന്നത്. നെഗറ്റീവ് ഷെയിഡുള്ള കഥാപാത്രമാണിത്.

സീരിയലിൽ നിന്ന് മാറി നിന്നിരുന്ന സമയത്ത് നടൻ സിനിമയിൽ സജീവമായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് കിഷോർ സത്യ.
സീരിയൽ വിശേഷങ്ങളും കുടുംബവിശേഷങ്ങളും നടൻ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ടത്. ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് നടൻ കത്തു സൂക്ഷിക്കുന്നത്. കിഷോർ സത്യയുടെ പോസ്റ്റുകളു ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയാവറുണ്ട്. ഈ അടുത്തിടെ നടൻ പങ്കുവെച്ച ചിത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. ഇപ്പോഴിത വൈറലാവുന്നത് കിഷോർ സത്യ പങ്കുവെച്ച ചിത്രവും കുറിപ്പുമാണ്. മകനോടൊപ്പമുള്ള ചിത്രമാണ് നടൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം വൈറലായിട്ടുണ്ട്.

നടന്റെ വാക്കുകൾ ഇങ്ങനെ...മകന്റെ പടം എന്താ പോസ്റ്റ് ചെയ്യാത്തെ എന്ന് പലരും ചോദിക്കാറുണ്ട്....മകൻ, ഭാര്യ, അച്ഛൻ, അമ്മ ഇവരൊക്കെ എന്റെ സ്വകാര്യതയിൽ ഒതുങ്ങി നിൽക്കുന്നവർ ആണ്... അതുകൊണ്ട് തന്നെ അവരുടെ ഇഷ്ടങ്ങൾക്കും ഞാൻ തുല്യ പ്രാധാന്യം നൽകേണ്ടതുണ്ട്...അതുകൊണ്ടാണ് അത്തരം പടങ്ങൾ കുറയുന്നത്...ഇത് എന്റെ മോൻ, നിരഞ്ജൻ കിഷോർ സത്യ....7th ഗ്രേഡിൽ പഠിക്കുന്നു....ഞാൻ എപ്പോഴും മോനോട് പറയും നിനക്ക് ഒരു അച്ഛൻ എന്നതിലുപരി ഒരു സുഹൃത്ത് ആവാനാണ് എനിക്ക് ഇഷ്ടമെന്ന്.... ചിത്രത്തിനോടൊപ്പം കിഷോർ സത്യ കുറുച്ചു. അപ്പോൾ അബി കുട്ടനോ എന്നും ഒരു ആരാധകൻ ചോദിക്കുന്നുണ്ട്. അത് എന്റെ മകൻ അല്ലല്ലോ. പ്രകാശന്റെ മകനല്ലേ എന്ന് ആരാധകന് മറുപടി നൽകിയിട്ടുണ്ട്. #fatherson #fatherandson #fathersonbond #fatherlove #fatherhood #father #fathersonlove #son #sonlove❤️ #kishorsatya #famiky #famikytime❤️ #familylife #familypictures #swanthamsujathaonsuryatv #swanthasujatha തുടങ്ങിയ ഹാഷ് ടാഗ്കളോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
Recommended Video

ദിവസങ്ങൾക്ക് മുൻപ് ഭാര്യയ്ക്കൊപ്പമുളള ചിത്രം പങ്കുവെച്ചിരുന്നു. എന്നാൽ പ്രേക്ഷകർ ഈ ചിത്രം തെറ്റിധരിച്ചിരുന്നു. നടനും ഭാര്യയ്ക്കും വിവാഹ വാർഷികാശംസകൾ നേർന്നിരുന്നു. എന്നാൽ ഇതിന് മറുപടിയുമായി കിഷോർ സത്യ എത്തിയിരുന്നു. നടന്റെ വാക്കുകൾ വൈറലായിരുന്നു.ന്ന് ഞങ്ങളുടെ വിവാഹ വാർഷികമല്ല..... ഒരു മണിക്കൂർ മുൻപ് ഇതേ ചിത്രം ഞാൻ പോസ്റ്റ് ചെയ്തിരുന്നു... പക്ഷെ വിവാഹ വാർഷിക ആശംസകളുടെ പ്രവാഹം കാരണം അത് ഡിലീറ്റ് ചെയ്ത് വീണ്ടും ഇടുന്നു.''ഭാര്യയെ പ്രകീർത്തിച്ചു ഒരു പടം ഇട്ടാൽ അത് വിവാഹ വാർഷികത്തിനു മാത്രമാണ് എന്ന പൊതുബോധത്തിൽ എത്തുന്ന തരത്തിൽ നമ്മുടെ സൈബർ ജീവിതം ചുരുങ്ങി പോയിരിക്കുന്നു, സങ്കടപ്പെടുകയല്ലാതെ വേറെ എന്ത് ചെയ്യാൻ... എങ്ങോട്ടാണ് നമ്മുടെ ചിന്തകൾ... എങ്ങനെയാണു നമ്മുടെ തലച്ചോറിൽ നാം പോലുമറിയാതെ ചില ബോധങ്ങൾ രൂപപ്പെടുന്നത്.' 'അതുകൊണ്ട് ഈ ചിത്രം അടിക്കുറിപ്പ് ഇല്ലാതെ വീണ്ടും പോസ്റ്റ് ചെയ്യുന്നു. ( വിവാഹ ആശംസകൾ അല്ലാതെ കമന്റ് ചെയ്തവരോട് സദയം ക്ഷമ ചോദിക്കുന്നു ) #life #lifeisbeautiful #lifeisgood #happyday #happy #happylife #happytime #happiness #hapoyhour #kishorsatya #wife #wifelove #wifeandhusband #wifehusband' നടൻ കുറിച്ചു. പോസ്റ്റ് വൈറലായതിന് പിന്നാലെ നിരവധി പേർ കമന്റുമായി എത്തിരുന്നുത. ജീവിതത്തിൽ എല്ലാവിധത്തിലുമുള്ള സന്തോഷങ്ങൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുകയും ചെയ്തു,


Click it and Unblock the Notifications











