കൂട്ടുകാരിയുടെ ഭര്‍ത്താവിനെ പ്രണയിക്കുന്ന റൂബി; വിശേഷങ്ങള്‍ പറഞ്ഞ് സ്വന്തം സുജാത സീരിയലിലെ വില്ലത്തി
വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരിക്കുകയാണ് 'സ്വന്തം സുജാത' എന്ന സീരിയല്‍. ചന്ദ്ര ലക്ഷ്മണ്‍, കിഷോര്‍ സത്യ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീരിയലില്‍ വില്ലത്തി വേഷത്തിലെത്തുന്നത് നടി അനു നായരാണ്. റൂബി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുക്കാന്‍ അനുവിന് സാധിച്ചിരുന്നു.
ഗർഭകാലത്തിൻ്റെ ഒൻപതാം മാസം, നിറവയറിൽ അഭ്യാസങ്ങളുമായി കരീന കപൂർ, ഏറ്റവും പുതിയ ഫോട്ടോസ് കാണാം
നന്നായി അഭിനയിക്കാന്‍ കഴിയുമോ എന്ന പേടി തനിക്കുണ്ടായിരുന്നെങ്കിലും ഇതുവരെ മോശമാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് അനുവിപ്പോള്‍. സമയം മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലൂടെയാണ് സീരിയലില്‍ അഭിനയിക്കാന്‍ തുടങ്ങിയതിന് ശേഷമുള്ള വിശേഷങ്ങള്‍ നടി പങ്കുവെച്ചിരിക്കുന്നത്.

ലോക്ഡൗണ്‍ സമയത്താണ് ഈ ഓഫര്‍ വന്നത്. ഞാന്‍ ആദ്യം തന്നെ നോക്കിയത് മുഴുവന്‍ ടീമിനെയാണ്. കോര്‍ ടീം ആണ് എന്ന് മനസിലായി. സംവിധായകന്‍ അന്‍സാര്‍ സാറടക്കം ടീം മുഴുവന്‍ നല്ലതാണ് എന്ന് തോന്നിയത് കൊണ്ടാണ് ഇതിലേക്ക് എന്‍ട്രി ചെയ്യാമെന്ന് തീരുമാനിക്കുന്നത്. അതിപ്പോള്‍ വളരെ നല്ല തീരുമാനം ആയിരുന്നെന്ന്ന്ന് ബോധ്യപ്പെട്ടു. എന്റെ അഭിനയ ജീവിതത്തില്‍ നിന്നും ലഭിച്ച നല്ലൊരു അനുഭവമാണ്. ഒരുപാട് സീനിയര്‍ താരങ്ങള്‍ക്ക് ഒപ്പം അഭിനയിക്കുന്നു. ഒപ്പം അന്‍സാര്‍ സാറിന്റെ പിന്തുണ കൂടിയുണ്ട്.

ഇവരില്‍ നിന്നൊക്കെ കുറെ അധികം കാര്യങ്ങള്‍ പഠിക്കാനും മനസിലാക്കാനും കഴിയുന്നുണ്ട്. നല്ലൊരു ടീമില്‍ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമാണ് തോന്നുന്നത്. മോഡലിങ് രംഗത്ത് നിന്നും അഭിനയത്തിലേക്ക് എത്തിയപ്പോള്‍ വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. രണ്ടും രണ്ട് വ്യത്യസ്ത മേഖലയാണ്. അഭിനയം എപ്പോഴും ഒരു പാഷന്‍ ആയിരുന്നു. അതുകൊണ്ടു തന്നെ അഭിനയിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. അഭിനയത്തിലേക്കുള്ള ചവിട്ടുപടി ആയിട്ടാണ് മോഡലിംഗിനെ ഞാന്‍ കണ്ടിരുന്നത്.

നെഗറ്റീവ് റോള്‍ ആയിരിക്കുമെന്ന് ഈ പ്രൊജക്ടിലേക്ക് എത്തിയപ്പോള്‍ തന്നെ അറിയാമായിരുന്നു. എനിക്ക് പേഴ്‌സണലി ചലഞ്ചിങ് റോള്‍ ഏറ്റെടുക്കാന്‍ ആണ് ഇഷ്ടം. അതുകൊണ്ടു തന്നെ റൂബി എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ ഒരുപാട് സന്തോഷമാണ്. ആസ്വദിച്ച് തന്നെയാണ് അത് ചെയ്യുന്നതും. ആദ്യം പെര്‍ഫോമന്‍സ് മോശമാണെന്ന് ആളുകള്‍ പറയുമോ എന്ന ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതുവരെ അഭിനയം മോശമാണെന്ന തരത്തിലുള്ള കമന്റുകളൊന്നും ലഭിച്ചിട്ടില്ല.

പക്ഷേ റൂബിയെ ഇഷ്ടം അല്ല എന്ന് ആളുകള്‍ പറയുമ്പോള്‍ പ്രേക്ഷകര്‍ എന്റെ അഭിനയം സ്വീകരിച്ചതുകൊണ്ടാണല്ലോ എന്ന് തോന്നാറുണ്ടെന്ന് നടി പറയുന്നു. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും വ്യത്യാസമൊന്നും എനിക്കില്ല. മുന്‍പ് സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സീരിയല്‍ ചെയ്യുന്നു. അതുകൊണ്ട് തന്നെ രണ്ട് മേഖലയും തമ്മിലുള്ള വ്യത്യാസം നോക്കുന്നില്ല. നല്ല കഥാപാത്രങ്ങളും വര്‍ക്ക് ചെയ്യാനുള്ള അവസരവും കിട്ടിയാല്‍ ഞാന്‍ കംഫര്‍ട്ടാണ്. സിനിമയാണെങ്കിലും സീരിയലില്‍ ആണെങ്കിലും പ്രേക്ഷകര്‍ സ്വീകരിക്കുന്ന തരത്തില്‍ അവതരിപ്പിക്കണമെന്ന് മാത്രമേ തനിക്കുള്ളുവെന്നും അനു പറയുന്നു.
Recommended Video

ഞാനൊരു വീട്ടമ്മയും ഒരു കുട്ടിയുടെ അമ്മയും കൂടിയാണ്. എന്റെ പേഴ്‌സണല്‍ കാര്യങ്ങള്‍, ഫാമിലി കാര്യങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ പറ്റുന്ന ഒരു വേദി മാത്രമായിട്ടാണ് സോഷ്യല്‍ മീഡിയയെ ഞാന്‍ കാണുന്നത്. അതില്‍ വരുന്ന അഭിപ്രായങ്ങളൊന്നും കാര്യമായി എടുക്കാറില്ല. അതിപ്പോള്‍ പോസിറ്റീവ് ആണെങ്കിലും നെഗറ്റീവ് ആണെങ്കിലും അങ്ങനെ തന്നെയാണെന്നും നടി സൂചിപ്പിക്കുന്നു.
163 മില്യൺ ഡോളർ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം


Click it and Unblock the Notifications











