For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വന്തം സുജാത സീരിയല്‍ നല്‍കിയ വെല്ലുവിളികള്‍; മലയാളത്തിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ച് നടി ചന്ദ്ര ലക്ഷ്മൺ

  |

  മലയാള സിനിമ- ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ചന്ദ്ര ലക്ഷ്മണ്‍. ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെങ്കിലും നടി വിവാഹിതയാണെന്ന തരത്തില്‍ മുന്‍പ് പലപ്പോഴും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. കുറേ കാലം മലയാളത്തില്‍ നിന്നും മാറി നിന്നത് കൊണ്ട് ചന്ദ്രയുടെ വിശേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

  തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

  ഒടുവില്‍ സ്വന്തം സുജാത എന്ന സീരിയലിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് നടി എത്തിയത്. ഒരു വീട്ടമ്മയുടെ കഥ പറയുന്ന സീരിയല്‍ അതിവേഗമാണ് വൈറലായത്. മലയാളത്തിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ചന്ദ്ര തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോള്‍.

  മറ്റ് ഭാഷകളിലെ തിരക്കുള്ള പ്രൊജക്ടുകള്‍ കാരണമാണ് ഞാന്‍ മലയാളത്തില്‍ പരിപാടികളൊന്നും ചെയ്യാതെ ഇരുന്നത്. ഞാന്‍ ചെന്നൈയിലാണ് സ്ഥിരതാമസമാക്കിയത്. മറ്റ് ഭാഷകളില്‍ നിന്നാണ് കൂടുതലും അവസരങ്ങളെനിക്ക് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എല്ലാ ഭാഷകളില്‍ നിന്നുള്ള അഭിനയം താല്‍കാലികമായി നിര്‍ത്തി ഫാമിലി ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. അത് നന്നായി തന്നെ പോകുന്നുണ്ട്. പക്ഷേ ഞാന്‍ അഭിനയം മിസ് ചെയ്യാന്‍ തുടങ്ങി. ഒരു താരത്തിന് അക്ഷന്‍, കട്ട് എന്ന് കേള്‍ക്കാതെ ജീവിക്കാന്‍ പറ്റില്ലെന്ന അവസ്ഥയാണ്.

  അതുപോലെ ഷൂട്ടിങ്ങ് സെറ്റിലെ നിമിഷങ്ങളും. അങ്ങനെ ഇരിക്കുമ്പോഴാണ് ഈ പ്രൊജക്ട് എനിക്ക് ലഭിക്കുന്നത്. എന്റെ കഥാപാത്രവും എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. അതുകൊണ്ട് ഇത് ഏറ്റെടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ആദ്യമായിട്ടാണ് ഇത്രയും പക്വതയുള്ള ഒരു കഥാപാത്രം ഞാന്‍ ചെയ്യുന്നത്. അത് ഞാന്‍ ആസ്വദിക്കുകയാണിപ്പോള്‍. മുന്‍പ് ഇതുപോലൊന്ന് ഞാന്‍ ചെയ്തിട്ടില്ല. സുജാത വളരെ പക്വതയുള്ള കഥാപാത്രമാണ്. അവളില്‍ പല വ്യത്യസ്തകളുണ്ട്. ഇത്തരം വേഷങ്ങള്‍ ചെയ്ത് ഫലിപ്പിക്കാന്‍ എനിക്ക് സാധിക്കുമെന്ന് തെളിയിക്കുകയാണ് ആ വേഷം.

  ഈ വേഷം ഏറ്റെടുക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. ശരീരഭാരം കൂട്ടേണ്ടി വന്നു. വീട്ടുജോലികള്‍ ചെയ്യുന്നതും തുടങ്ങി ഓരോ വെല്ലുവിളികളും താന്‍ സ്വീകരിച്ചു. സീരിയലില്‍ ഏറ്റവും ചലഞ്ച് ഉണ്ടായിരുന്നത് പശുവിന്റെ പാല് കറക്കുന്നതാണ്. എനിക്ക് മൃഗങ്ങളെ വലിയ ഇഷ്ടമാണ്. പക്ഷേ നഗരത്തില്‍ വളര്‍ന്നത് കൊണ്ട് എങ്ങനെ അത് ചെയ്യണമെന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു. പശുവിനെ കറക്കുന്നതും അതിനെ കുളിപ്പിക്കുന്നതും കോഴിക്കൂട് വൃത്തിയാക്കുന്നതുമൊക്കെ പുതിയ അനുഭവങ്ങളായിരുന്നു.

  കുഞ്ഞിനെ കേസിലേക്ക് വലിച്ചിഴച്ചത് സഹിച്ചില്ല; ലക്ഷ്മി പ്രമോദിന് പറയാനുള്ളത്

  എന്റെ ഉത്കണ്ഠ സീനുകളിലും പ്രതിഫലിച്ചിരുന്നു. പക്ഷേ പാറു എന്ന പശുവിനൊപ്പമുള്ള രംഗങ്ങള്‍ ഏറെ ഇഷ്ടപ്പെട്ട് ചെയ്തതാണ്. പിന്നെ ഈ പ്രൊജക്ടിലെ ഏറ്റവും ബുദ്ധിമുട്ട് തോന്നിയത് ശരീരഭാരം കൂട്ടിയതാണ്. വര്‍ക്കൗട്ട് ചെയ്ത് നടക്കാറില്ലെങ്കിലും ഫിറ്റായ ശരീരം ഞാന്‍ സൂക്ഷിച്ചിരുന്നു. പക്ഷേ ഇതിന് വേണ്ടി ഭാരം കൂട്ടി ഒരു വീട്ടമ്മയെ പോലെയായി. എനിക്കിതൊരു വളര്‍ച്ചയുടെ കാലമായിരുന്നു. സംവിധായകനോട് നന്ദി പറയുകയാണ്. ഈ മാറ്റം ഞാന്‍ ആസ്വദിക്കുകയാണ്.

  English summary
  Swantham Sujatha Serial Fame Chandra Lakshman About The Most Challenging Part Of The Serial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X