For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയലില്‍ മാത്രമല്ല യഥാര്‍ഥ ജീവിതത്തിലും അവര്‍ ഒന്നിക്കുന്നു; വിവാഹ തീയ്യതി പുറത്ത് വിട്ട് ചന്ദ്രയും ടോഷും

  |

  ടെലിവിഷന്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന താരവിവാഹം ഉടനെ നടക്കാന്‍ പോവുകയാണ്. ടെലിവിഷന്‍ സീരിയലുകളിലും സിനിമയിലും തിളങ്ങി നിന്നിരുന്ന നടി ചന്ദ്ര ലക്ഷ്മണ്‍ വിവാഹിതയാവുകയാണ്. സീരിയല്‍ നടന്‍ ടോഷ് ക്രിസ്റ്റിയാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം നടത്തിയതിന് പിന്നാലെയാണ് വാര്‍ത്ത പുറത്ത് വരുന്നത്. ആദ്യം ചന്ദ്ര വിവാഹിതയായെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഡിസംബറിലോ നവംബറിലോ ഉണ്ടാവുമെന്നാണ് പിന്നീട് അറിയിച്ചത്.

  കുറച്ച് ദിവസങ്ങളായി വിവാഹത്തെ കുറിച്ച് യാതൊരു വിവരങ്ങളും ഇല്ലായിരുന്നു. ഒടുവില്‍ വിവാഹത്തീയ്യതി പുറത്ത് വിട്ട് താരങ്ങള്‍ ഒരുമിച്ച് എത്തിയിരിക്കുകയാണ്. രണ്ടാളും ഒരുമിച്ച് അഭിനയിക്കുന്ന സീരിയല്‍ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോയിലാണ് യഥാര്‍ത വിവാഹക്കാര്യം പറയുന്നത്. ഷൂട്ടിങ്ങിന് ഇടയിലൂടെ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് എത്തുന്ന ടോഷിനെയാണ് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ കാണുന്നത്. പിന്നാലെ ചന്ദ്രയും ആരാധകരെ അഭിസംബോധന ചെയ്ത് കൊണ്ട് വന്നു.

   tosh-chandra

  'ഇതിനകം സോഷ്യല്‍ മീഡിയ വഴി എല്ലാവരും കാര്യം അറിഞ്ഞ് കാണും. ഞങ്ങളുടെ വിവാഹമാണ്. ഒത്തിരി പേര്‍ ഞങ്ങളുടെ വിശേഷം അന്വേഷിച്ച് മെസേജ് അയക്കുകയും വിൡക്കുകയും ചെയ്യുന്നുണ്ട്. അപ്പോള്‍ വിവാഹത്തിന്റെ ഡേറ്റ് നിങ്ങളുമായി പങ്കുവെക്കാമെന്ന് കരുതിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഞങ്ങളുടെ ആരാധകരും സുഹൃത്തുക്കളും എല്ലാവരും ഒരുമിച്ചുള്ള വിവാഹം ആയിരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ ഈ സാഹചര്യത്തില്‍ അത് നടക്കില്ല. എങ്കിലും എല്ലാവരെയും മനസ് കൊണ്ട് ക്ഷണിക്കുകയാണ്. കാരണം ഞങ്ങളെ അത്രത്തോളം നിങ്ങള്‍ ആഘോഷിക്കുന്നുണ്ട്.

  രണ്ടാം ഭാര്യയുടെ പിറന്നാളിന് കോടികള്‍ മുടക്കി; സഹിക്കുന്നതിനും പരിധിയുണ്ടെന്ന് ബഷീറും ഭാര്യമാരും

  നവംബര്‍ പത്തിനാണ് ഞങ്ങളുടെ വിവാഹം. ഒരു താലിക്കെട്ടും അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ഭക്ഷണവുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാവരുടെയും സ്‌നേഹവും അനുഗ്രഹങ്ങളും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്താം തീയ്യതിയാണെന്ന കാര്യം മറക്കരുത്. മനസ് കൊണ്ട് ക്ഷണിച്ചിട്ടുണ്ട്. പക്ഷേ ഒരു സ്ഥലത്തും പലതരത്തിലുള്ള നിയന്ത്രണങ്ങളാണുള്ളത്. അത് മനസിലാവുമെന്ന് വിചാരിക്കുന്നു. കൂടെ ഉണ്ടാവണമെന്ന് മാത്രമേ പറയാനുള്ളു. അന്നേ ദിവസത്തെ നിങ്ങളുടെ പ്രാര്‍ഥനയില്‍ ഞങ്ങളെ കൂടി ഉള്‍പ്പെടുത്തണം. കല്യാണത്തിന് ശേഷമുള്ള വിശേഷങ്ങള്‍ കുറച്ച് കൂടി വിശദമായി തന്നെ നിങ്ങളോട് പറയാം. എന്നുമാണ് ടോഷും ചന്ദ്രയും ആരാധകരോടായി പറയുന്നത്.

   tosh-chandra

  നിലവില്‍ സൂര്യ ടിവില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന സീരിയലിലാണ് ടോഷും ചന്ദ്രയും ഒരുമിച്ച് അഭിനയിക്കുന്നത്. സീരിയലിന്റെ ലൊക്കേഷനില്‍ നിന്നുമാണ് ഇരുവരും അടുത്തറിയുന്നതും പരിചയത്തിലാവുന്നതും. ഒന്നിച്ചഭിനയിക്കുന്നത് കൊണ്ട് തന്നെ പ്രണയമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നെങ്കിലും ഇത് പക്കാ അറേഞ്ച്ഡ് വിവാഹമാണെന്നാണ് താരങ്ങള്‍ ഒരുപോലെ പറയുന്നത്. രണ്ടാളുടെയും വീട്ടുകാര്‍ തമ്മില്‍ പരിചയം ഉള്ളത് കൊണ്ടും ഞങ്ങള്‍ നല്ല സൗഹൃദം ആയപ്പോള്‍ വിവാഹത്തെ കുറിച്ച് ആലോചിച്ചാലോ എന്നൊരു ആശയം മുന്നോട്ട് വരികയായിരുന്നു.

  ഒന്ന് കല്യാണം കഴിച്ച് നോക്കാമെന്ന് വരെ അമ്മ പറഞ്ഞിട്ടുണ്ട്; ആദ്യ പ്രണയം പരാജയപ്പെട്ടതിനെ കുറിച്ച് സുബി സുരേഷ്

  ആ സിനിമയുടെ പേര് Kurup എന്നായിപ്പോയെന്നു സംവിധായകന്‍ Srinath Rajendran

  അങ്ങനെ വീട്ടുകാരാണ് വിവാഹത്തിന് മുന്‍കൈ എടുത്തതെന്നാണ് ചന്ദ്ര ഒരു അഭിമുഖത്തില്‍ പറഞ്ഞത്. സീരിയലിലെ സുജാതയും ആദം ജോണ്‍ എന്ന കഥാപാത്രതത്തെയുമാണ് ടോഷും ചന്ദ്രയും അവതരിപ്പിക്കുന്നത്. സീരിയലില്‍ ആദവും സുജാതയും ഒന്നിക്കുമെന്ന് കരുതി കാത്തിരുന്നവരുടെ മുന്നിലേക്ക് മറ്റൊരു കഥ എത്തുകയാണ്. ആദം കുട്ടുകാരിയായ ആയിഷയെ വിവാഹം കഴിക്കാന്‍ പോവുകയാണ്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ ആദവും സുജാതയും ഒന്നിക്കുന്നു എന്ന സന്തോഷമാണ് ആരാധകര്‍ക്കുള്ളത്.

  English summary
  Swantham Sujatha Serial Fame Chandra Lakshman And Tosh Christy Announced Their Marriage Date
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X