For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം കഴിഞ്ഞ് മൂന്നാമത്തെ ദിവസം തന്നെ പോയി; ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും പുതിയ വിശേഷങ്ങള്‍ പറയുന്നു

  |

  സൂര്യ ടിവിയിലെ സ്വന്തം സുജാത എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും വിവാഹിതരായിരിക്കുകയാണ്. സീരിയല്‍ ലൊക്കേഷനില്‍ നിന്ന് കണ്ട് പരിചയത്തിലായ ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വലിയ ആഘോഷമായി തന്നെ വിവാഹം നടത്തിയിരുന്നു. സോഷ്യല്‍ മീഡിയ പേജുകളില്‍ രണ്ടാളുടെയും വിവാഹ ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തു. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളില്‍ ചന്ദ്രയും ടോഷും അഭിനയത്തിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്. ടോഷിന്റെ യൂട്യുബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് പുതിയ വിശേഷങ്ങള്‍ താരങ്ങള്‍ പറയുന്നത്.

  'രാവിലെ എഴുന്നേറ്റ് തിരി കത്തിച്ച് രണ്ടാളും ദൈവങ്ങളുടെ മുന്നില്‍ നിന്ന് പ്രാര്‍ഥിച്ചതിന് ശേഷമാണ് ലൊക്കേഷനിലേക്ക് ഇറങ്ങുന്നത്. വഴിയിലുടനീളം ഓരോ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. ശേഷം സ്വന്തം സുജാതയുടെ ലൊക്കേഷനില്‍ എത്തിയതിന് ശേഷമാണ് പറയാനുണ്ടെന്ന് പറഞ്ഞ കാര്യത്തെ കുറിച്ച് സൂചിപ്പിച്ചത്. 'ഇതിന് മുന്‍പ് ഞങ്ങള്‍ ഒരുമിച്ച് വന്ന വീഡിയോയില്‍ കല്യാണത്തിന്റെ ഡേറ്റിനെ കുറിച്ചുള്ള കാര്യങ്ങളായിരുന്നു പറഞ്ഞത്. അതിന് ശേഷം വെഡിങ്ങ് വീഡിയോസും പങ്കുവെച്ചിരുന്നു. ഇപ്പോള്‍ വന്നത് മനസില്‍ നിന്നുള്ള നന്ദി അറിയിക്കാനാണ്.

  കല്യാണത്തെ കുറിച്ച് നിങ്ങളെ അറിയിച്ചത് മുതല്‍ നിങ്ങളെല്ലാവരുടെയും സ്‌നേഹവും ആശംസകളും ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. ഇപ്പോള്‍ കല്യാണം കഴിഞ്ഞിട്ടും അതിന് താഴെ വരുന്ന കമന്റുകളില്‍ ഞങ്ങള്‍ ഹാപ്പിയാണ്. നിങ്ങള്‍ ഞങ്ങള്‍ക്ക് തന്ന കട്ടസപ്പോര്‍ട്ടിന് നന്ദി പറയുകയാണെന്ന് ടോഷ് പറഞ്ഞു. പിന്നാലെ ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലൂടെയുമായി മെസേജുകളിലൂടെ ഒരുപാട് സ്‌നേഹം ഞങ്ങള്‍ക്ക് കിട്ടിയിരുന്നു. ഞങ്ങള്‍ വിവാഹം ആഘോഷിച്ചപ്പോള്‍ നിങ്ങള്‍ ഞങ്ങളെ ആഘോഷിച്ചു. അതിന് പ്രത്യേക നന്ദിയെന്ന് ചന്ദ്ര പറയുന്നു.

  മകളെ പ്രസവിച്ച ആശുപത്രിയിൽ നിന്ന് പണം ഇല്ലാതെ കരഞ്ഞ കഥയുണ്ട്; കെപിഎസി ലളിതയെ കുറിച്ച് ശാരദക്കുട്ടി ടീച്ചർ

  കല്യാണം കഴിഞ്ഞ് മൂന്നാമത്തെ ദിവസം തന്നെ സ്വന്തം സുജാതയുടെ ലൊക്കേഷനില്‍ വന്ന് ജോയിന്‍ ചെയ്തിരിക്കുകയാണ്. അതൊരു ജാഡ അല്ല, സത്യമാണ്. കല്യാണം കഴിക്കാന്‍ പോലും സമയം ഉണ്ടായിരുന്നില്ലേ എന്ന് ഞങ്ങളുടെ ഏതോ ഒരു വീഡിയോയില്‍ കമന്റ് വന്നിരുന്നു. അങ്ങനെയല്ല, അതിന്റെ അര്‍ഥം. സീരിയല്‍ എല്ലാ ദിവസവും കാണിച്ച് കൊണ്ടിരിക്കുന്നതാണ്. ഞങ്ങളുടെ കല്യാണമാണെന്ന് പറഞ്ഞ് അത് നിര്‍ത്തി വെക്കേണ്ട ആവശ്യമില്ല. ഷോ പോയി കൊണ്ടേ ഇരിക്കണം. അതിന്റെ ഭാഗമായിട്ട് നില്‍ക്കുന്നു എന്നേയുള്ളു. അല്ലാതെ കല്യാണം കഴിക്കാന്‍ നേരമില്ലാത്തത് കൊണ്ടല്ല. സ്വന്തം സുജാതയുടെ ലൊക്കേഷനില്‍ നിന്ന് ഇഷ്ടം പോലെ സപ്പോര്‍ട്ട് ഉണ്ടായിരുന്നു. എല്ലാവരും ഒത്തിരി സ്‌നേഹം തന്നിട്ടുണ്ട്. അതുപോലെ ഞങ്ങളും തിരിച്ച് സ്‌നേഹം അവര്‍ക്ക് കൊടുക്കുകയാണ്. അതില്‍ കൂടുതല്‍ ജാഡ ഒന്നുമില്ലെന്നും ടോഷും ചന്ദ്രയും പറയുന്നു.

  ആമിര്‍ ഖാന്‍ മൂന്നാമതും വിവാഹിതനാവുന്നു; വാര്‍ത്ത പുറത്ത് വിടാതിരിക്കാനും കാരണമുണ്ട്, വധു സഹനടിയെന്ന് സൂചന

  അതേ സമയം താരദമ്പതിമാരോടുള്ള സ്‌നേഹം പങ്കുവെച്ചാണ് ആരാധകര്‍ എത്തുന്നത്. 'നമസ്‌കാരം ഏട്ടാ... ചേച്ചി... സ്വന്തം സുജാത കണ്ടപ്പോള്‍ മനസ്സില്‍ ആഗ്രഹിച്ചതാണ് രണ്ട് പേരും വിവാഹിതരായെങ്കില്‍ എന്ന്. എന്തായാലും ഒരുപാട് സന്തോഷമായി, ജീവിത്തില്‍ ഒന്നിച്ചുവല്ലോ. എന്നും നന്മകള്‍ ഉണ്ടാകട്ടെ. സന്തോഷവും പരസ്പര സ്‌നേഹവും ഐക്യവും നിറഞ്ഞ ഒരു ജീവിതമായിരിക്കട്ടെ. ഒത്തിരി സന്തോഷത്തോടെ മരണം വരെ ഒന്നായി കാണാന്‍ ദൈവം ഇടയാക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഭഗവാന്‍ അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ ഒരുപാട് സ്‌നേഹത്തോടെയാണ് പറയുന്നത്. ഞങ്ങളുടെ പ്രാര്‍ത്ഥന നിങ്ങളുടെ കൂടെ ഉണ്ട്. ഒരായിരം വര്‍ഷം ഒരുമിച്ചു ഉണ്ടാവട്ടെ. ചന്ദ്ര അഭിനയം നിര്‍ത്തരുത്. രണ്ടു പേരും പിരിയരുത്, എല്ലാം സീരിയല്‍ നടി നടന്മാര്‍ പോലെ, ദീര്‍ഘ കാലം ഒരുമിച്ചു സന്തോഷം ആയി ജീവിക്കണം എന്നിങ്ങനെ നിരവധി കമന്റുകളാണ് ചന്ദ്രയുടെയും ടോഷിന്റെയും വീഡിയോയ്ക്ക് താഴെ വരുന്നത്.

  7 വയസിലെ മോഹന്‍ലാലിൻ്റെ കുസൃതി; ലാൽ ചെറുപ്പത്തിൽ ഉണ്ടായിരുന്നത് പോലെയാണ് പൃഥ്വിയുടെ മകളുമെന്ന് മല്ലിക

  ചാക്കോയുടെ മകന്റെ വെളിപ്പെടുത്തൽ | Jithin Chacko Exclusive Interview | | Filmibeat Malayalam

  താരങ്ങളുടെ വീഡിയോ കാണാം

  English summary
  Swantham Sujatha Serial Fame Chandra Lakshman And Tosh Christy Opens Up About Their New Happiness
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X