ഇത്രയും കാലം കഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ല; ബോബൻ ആലുമ്മൂടനെ കുറിച്ച് കിഷോർ സത്യ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് കിഷോർ സത്യയും നടൻ ബോബൻ ആലുമ്മൂടനും. ചെറിയ ഇടവേളയ്ക്ക് ശേഷം സ്വന്തം സുജാത എന്ന പരമ്പരയിലൂടെ നടൻ കിഷോർ സത്യ മിനിസ്ക്രീനിലൂടെ മടങ്ങി എത്തുകയായിരുന്നു, മികച്ച പ്രേക്ഷക സ്വീകാര്യത നേടി പരമ്പര മുന്നേറുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടന്റെ ഫേസ് ബുക്ക് പോസ്റ്റാണ്. കിഷോർ സത്യയുടെ അടുത്ത സുഹൃത്താണ് ബോബൻ ആലുമ്മൂടൻ.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്. '2005 ൽ എന്റെ ആദ്യ സീരിയൽ ആയ "മന്ത്രക്കോടിയിൽ" ഞങ്ങൾ ഒന്നിച്ചഭിനയിച്ചിരുന്നു. ഏതാണ്ട് 15 വർഷം കഴിഞ്ഞാണ് ഞങ്ങൾ വീണ്ടും സ്വന്തം സുജാതയിൽ ഒന്നിച്ചഭിനയിക്കുന്നത്. കാലം ഇത്രയും കടന്നിട്ടും രൂപത്തിലും സ്വഭാവത്തിലും ഒരു മാറ്റവും വരാതെ ഇപ്പോഴും ബോബൻ.. എന്നാണ് കിഷോർ സത്യ കുറിച്ചിരിക്കുന്നത്. ഇരുവരുടേയും ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
കിഷോർ സത്യ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്. താരങ്ങളുടെ സൗഹൃദത്തിന് എല്ലാവിധത്തിലുള്ള ആശംസകളും ആരാധകർ നേരുന്നുണ്ട്. സ്ക്രീനിൽ ഇരുവരും ശത്രുക്കളായി എത്തുമ്പോൾ അണിയറയിൽ ഇരുവരും സൗഹൃദം പുതുക്കുകയാണല്ലോ എന്നാണ് പുതിയ ചിത്രം കണ്ട ആരാധകർ പറയുന്നത്. സ്വന്തം സുജാതയിൽ ഇരുവരും ശത്രു കഥാപാത്രങ്ങളായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. റൂബി എന്ന കഥാപാത്രവുമായി ബന്ധപ്പെടുത്തി പ്രകാശൻ, സജിത്ത് എന്നീ രണ്ടു കഥാപാത്രങ്ങളായിട്ടാണ് താരങ്ങൾ പരമ്പരയിൽ നിറയുന്നത്.
നടി ചന്ദ്ര ലക്ഷ്മൺ ആണ് പരമ്പരയിൽ നായിക കാപാത്രത്തെ അവതരിപ്പിക്കുന്നത്. ടെറ്റിൽ കഥാപാത്രമായ സുജാതയെ ആണ് നടി അവതരിപ്പിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ആണ് ചന്ദ്രലക്ഷ്മണും മിനിസ്ക്രീനിലെത്തുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ചന്ദ്രലക്ഷ്മൺ. സൂര്യ ടിവിയാണ് സ്വന്തം സുജാത സംപ്രേക്ഷണം ചെയ്യുന്നത്.


Click it and Unblock the Notifications











