മരുമകന് ബുള്ളറ്റ് സമ്മാനിച്ച് തമ്പി; മകളെ പിടിച്ച് നിർത്താനുള്ള തന്ത്രം ഫലിക്കുന്നു, സാന്ത്വനത്തിൽ ട്വിസ്റ്റ്
കുടുംബവിളക്ക് സീരിയലിനെ പിന്നിലേക്ക് ആക്കി ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ് സാന്ത്വനം. കഴിഞ്ഞ കുറേ ആഴ്ചകളായി കഥയില്‍ വന്ന പുരോഗതിയാണ് സീരിയലിനെ വിജയത്തിലേക്ക് എത്തിച്ചത്. നിലവില്‍ സാന്ത്വനം കുടുംബവുമായി ഉണ്ടായിരുന്ന പിണക്കവും പരിഭവങ്ങളുമൊക്കെ അപ്പുവിന്റെ അച്ഛനായ തമ്പി മറന്ന് തുടങ്ങിയതാണ് പ്രധാന ഹൈലൈറ്റ്. സാന്ത്വനം കുടുംബത്തിലേക്ക് വന്ന് മകളെ കണ്ട് തമ്പി മടങ്ങി പോയതിന് പിന്നാലെ തന്റെ വീട്ടിലേക്ക് മകളെയും മരുമകനെയും ക്ഷണിച്ചിരിക്കുകയാണ്.
ഇതുവരെ പ്രേക്ഷകര്‍ കാണാത്ത തമ്പിയുടെ മുഖമാണ് അമരാവതി വീട്ടില്‍ നിന്നും ഇപ്പോള്‍ കാണുന്നത്. മരുമകനായ ഹരിയുടെ പിന്നാലെ നടക്കുന്ന തമ്പിയെ ഒരു കോമഡി റോളില്‍ കൊണ്ട് വന്നത് പോലെയുണ്ടെന്നാണ് പ്രേക്ഷകാഭിപ്രായം. എന്നാല്‍ അതിന് പിന്നിലൊരു ചതിയുണ്ടെന്നാണ് പുതിയ പ്രൊമോയിലൂടെ വ്യക്തമാവുന്നത്. അതേ സമയം ശിവാഞ്ജലിമാര്‍ക്കിടയില്‍ പ്രണയം ശക്തമാവുന്നതും അടുത്ത എപ്പിസോഡുകളിലൂടെ കാണാന്‍ സാധിക്കും

അപ്പു ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോട് കൂടിയാണ് തമ്പിയുടെ മനസിലെ ദേഷ്യമൊക്കെ മാറി തുടങ്ങിയത്. സാന്ത്വനത്തില്‍ വന്നപ്പോള്‍ തന്നെ അച്ഛനും മകളും തമ്മിലുള്ള പിണക്കം മാറിയെങ്കിലും രണ്ടാളും അത്രക്കങ്ങ് അടുപ്പമായിട്ടില്ല. അതേ സമയം തമ്പിയോടുള്ള അനിഷ്ടം ഹരിയുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. അപ്പുവിന്റെ നിര്‍ബന്ധം കാരണം രണ്ട് ദിവസം തമ്പിയുടെ വീട്ടില്‍ നില്‍ക്കാന്‍ പോയ ഹരിയ്ക്ക് അവിടെ ബോറടിയാണെന്ന് കാണിച്ചിരുന്നു. എന്നാല്‍ മരുമകനെ ശരിക്കൊന്ന് സ്‌നേഹിക്കാനാണ് തമ്പി തീരുമാനിച്ചിരിക്കുന്നതെന്നാണ് വീഡിയോയില്‍ കാണിക്കുന്നത്.

തമ്പിയും അപ്പുവും തമ്മില്‍ പരസ്പരം തെറ്റുകള്‍ ഏറ്റുപറയുകയും കെട്ടിപ്പിടിച്ച് കരയുകയുമൊക്കെ ചെയ്ത് എല്ലാ പിണക്കങ്ങളും മറന്നിരിക്കുകയാണ്. മകള്‍ക്ക് വേണ്ടി വാങ്ങി വെച്ചിരുന്ന സ്വര്‍ണാഭരണങ്ങളെല്ലാം എടുത്ത് നല്‍കി അപ്പുവിനെ സന്തോഷിപ്പിച്ചതിന് പിന്നാലെ മരുമകന് ഒരു ബുള്ളറ്റും വാങ്ങി നല്‍കി. ആ ബുള്ളറ്റില്‍ ആദ്യം തന്നെ തമ്പിയെ കയറ്റി ഇരുത്തിയാണ് ഹരി ഓടിക്കുന്നത്. അതേ സമയം മകളെ എന്നും തന്റെ കൂടെ തന്നെ നിര്‍ത്താനുള്ള തമ്പിയുടെ ശ്രമങ്ങളാണ് ഇതിന് പിന്നിലെന്നാണ് അറിയുന്നത്. തമ്പിയുടെ പ്രലോഭനങ്ങളില്‍ ഹരി വീഴുമോ എന്നതാണ് ഇനി അറിയാനുള്ളത്.

തമ്പിയുടെ നിര്‍ദ്ദേശങ്ങളും അപ്പുവിന്റെ വാശിയും കാരണം ഹരി സാന്ത്വനം കുടുംബത്തില്‍ നിന്നും അകലാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ഹരി ആ സ്‌നേഹത്തില്‍ വീഴാന്‍ പാടില്ലെന്ന നിര്‍ദ്ദേശമാണ് ആരാധകര്‍ക്ക് നല്‍കാനുള്ളത്. മകളോട് ക്ഷമിച്ചെന്ന് പറഞ്ഞെങ്കിലും സാന്ത്വനം കുടുംബത്തോടുള്ള വാശി തീര്‍ക്കാന്‍ തമ്പി ഈയൊരു അവസരം മുതലെടുക്കുമെന്നും ചിലര്‍ സൂചിപ്പിക്കുന്നു. ഹരിയുടെയും അപ്പുവിന്റെയും കഥ ഇങ്ങനെ ആണെങ്കില്‍ ശിവാഞ്ജലിമാര്‍ മത്സരിച്ച് പ്രണയിച്ച് കൊണ്ടിരിക്കുകയാണിപ്പോള്‍.
Recommended Video

അഞ്ജലിയുടെ വീട്ടില്‍ നിന്നും ശിവനും അഞ്ജലിയും എടുത്ത ചിത്രങ്ങളില്‍ ഒന്ന് ശിവന്‍ ഫ്രെയിം ചെയ്ത കൊണ്ട് വന്നിരുന്നു. എന്നാല്‍ തന്നെ കാണാന്‍ കൊള്ളില്ലെന്ന പറഞ്ഞ് അഞ്ജലിയുടെ മാത്രം ഫോട്ടോയാണ് ശിവന്‍ ഫ്രെയിം ചെയ്യിപ്പിച്ചത്. ഇനി രണ്ടാളുടെയും ഒരുമിച്ചുള്ള ചിത്രം അതുപോലെ ചെയ്യണമെന്ന വാശിയിലാണ് അഞ്ജു. വീട്ടില്‍ നിന്നും ഒരു നുണ പറഞ്ഞ് ഇറങ്ങുന്ന അഞ്ജലി രണ്ടാളുടെയും ഫോട്ടോ ഫ്രെയിം ചെയ്യിപ്പിച്ച് കൊണ്ട് വരുന്നുണ്ട്. എന്നാലത് വീട്ടിലെ ലിവിംഗ് റൂമില്‍ തന്നെ തൂക്കിയിട്ടിരിക്കുകയാണ്. അതിനര്‍ഥം അഞ്ജലി കൊണ്ട് വന്ന ഫോട്ടോ ദേവിയും കണ്ണനും കൈയ്യോടെ പിടി കൂടിയെന്നാണ്. എന്തായാലും അഞ്ജലിയുടെ സര്‍പ്രൈസ് കണ്ട് ശിവന്‍ ഒന്ന് ഞെട്ടി, പിന്നാലെ സന്തോഷിക്കുകയും ചെയ്തു. സാന്ത്വനത്തിന്റെ ഹൈലൈറ്റ് ശിവാഞ്ജലി സീന്‍സ് തന്നെയാണെന്ന് പറയുകയാണ് ആരാധകര്‍.


Click it and Unblock the Notifications