For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബൈക്കില്‍ ചുറ്റി ശിവാഞ്ജലിമാർ; ഇപ്പോഴാണ് ഭാര്യയും ഭര്‍ത്താവുമായത്, തമ്പിയുടെ നീക്കത്തിലെ അപകടം മണത്ത് ഹരിയും

  |

  പ്രേക്ഷകര്‍ കാത്തിരുന്നത് പോലെ സാന്ത്വനത്തില്‍ കിടിലന്‍ പെര്‍ഫോമന്‍സുകളാണ് നടക്കുന്നത്. ശിവനും അഞ്ജലിയും ഒരുമിച്ചുള്ള സീനുകള്‍ കൂട്ടണം എന്ന പ്രേക്ഷകരുടെ ആവശ്യം ശക്തമായിരുന്നു. ഒടുവില്‍ ആരാധകര്‍ പറഞ്ഞിരുന്നത് പോലെ ഓരോ എപ്പിസോഡുകളിലും ശിവാഞ്ജലിമാരുടെ കിടിലന്‍ രംഗങ്ങളാണ് കോര്‍ത്തിണക്കിയിരിക്കുന്നത്. ഇനി വരാന്‍ പോവുന്ന ദിവസങ്ങളില്‍ രണ്ടാളും ഒരുമിച്ചുള്ള പ്രണയനിമിഷങ്ങള്‍ നിരവധി ഉണ്ടാവുമെന്നാണ് പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ നിന്നും വ്യക്തമാവുന്നത്.

  പ്രേക്ഷകരെ പോലും നാണിപ്പിക്കുന്ന ആ റൊമാന്റിക് സീനിനെ പറ്റിയുള്ള അനേകം കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്. ശിവന്റെ ജീവിതം തിളങ്ങി നില്‍ക്കുന്ന അതേ സമയത്ത് ഹരി കുഴപ്പത്തിലേക്ക് പോവുന്നതാണ് ഇനി കാണാനിരിക്കുന്നത്. അപ്പുവിന്റെ വീട്ടില്‍ പോയി കുടുങ്ങി എന്ന് പറയാവുന്ന അവസ്ഥയിലാണ് ഹരിയിപ്പോള്‍ ഉള്ളത്.

  കഴിഞ്ഞ ദിവസം അഞ്ജലിയുടെ ആഗ്രഹങ്ങള്‍ എന്തൊക്കെയാണെന്ന് ശിവന്‍ അന്വേഷിച്ചിരുന്നു. ഭര്‍ത്താവിനെയും കൂട്ടി സ്വന്തം വീട്ടില്‍ പോകണമെന്നുള്ള ആഗ്രഹം അഞ്ജു നേരത്തെ പറഞ്ഞ് കഴിഞ്ഞു. ഇനി ഒരുമിച്ച് തുണി കഴുകാന്‍ വരണമെന്നാണ് പറഞ്ഞത്. അതിന് ശേഷം ബൈക്കില്‍ കറങ്ങി നടക്കാനുള്ള ഇഷ്ടത്തെ കുറിച്ച് കൂടി സൂചിപ്പിച്ചിട്ടുണ്ട്. അങ്ങനെയാണ് ഇരുവരും ബൈക്ക് എടുത്ത് കറങ്ങാന്‍ പോവുന്നത്. ശിവനെ കെട്ടിപ്പിടിച്ചാണ് അഞ്ജലി പിന്നിലിരിക്കുന്നത്. തിരിച്ച് വരുമ്പോള്‍ കെട്ടിപ്പിടിക്കാന്‍ വേണ്ടി ശിവന്‍ പറഞ്ഞ ഡയലോഗ് ആണ് പ്രേക്ഷകരിപ്പോള്‍ ഏറ്റുപിടിച്ചിരിക്കുന്നത്.

  ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാത്തെ എന്താ എന്ന അഞ്ജലിയുടെ ചോദ്യത്തിനാണ് 'ഇങ്ങോട്ട് വന്നപ്പോ ഇവിടെ എന്തോ ഉണ്ടായിരിന്നു പക്ഷെ ഇപ്പോ ഇല്ല' എന്ന് ശിവന്‍ പറയുന്നത്. പെട്ടെന്ന് തന്നെ അഞ്ജലി കൈ ചുറ്റി പിടിക്കുകയും ചെയ്യുന്നു. ഈ സമയത്ത് രണ്ടാളുടെയും മുഖത്ത് വിരിയുന്ന ചിരി കണ്ടിട്ട് ഞങ്ങള്‍ക്ക് പോലും നാണം വന്നു എന്നാണ് ആരാധകര്‍ പറയുന്നത്. അതേ സമയം തമ്പി ഹരിയ്ക്ക് ബുള്ളറ്റ് സമ്മാനിക്കുന്നതും സ്വര്‍ണാഭരണങ്ങള്‍ അണിയിക്കുന്നതുമെല്ലാം കാണിക്കുന്നുണ്ടെങ്കിലും ശിവാഞ്ജലിയെ കുറിച്ച് മാത്രമാണ് ആരാധകര്‍ക്ക് പറയാനുള്ളത്. അത്തരത്തില്‍ പ്രൊമോ കണ്ട ആരാധകരുടെ പ്രതികരണം ഇങ്ങനെയാണ്.

  സാരി മടക്കാനും ശിവന്‍ കൂടെ വേണം; സാന്ത്വനം വീട്ടില്‍ ശിവാഞ്ജലിമാരുടെ പ്രണയം അതി ശക്തമാവുന്നു

  'ശിവേട്ടന്റെ ഈ മാസ്സ് ഡയലോഗ് ഇഷ്ടപെട്ടവരുണ്ടോ? ഇനി അങ്ങോട്ടുള്ള ശിവജ്ഞലി സീനൊക്കെ അടിപൊളി ആയിരിക്കും. സ്‌നേഹം മാത്രം ആണ് ജീവിതം സ്‌നേഹം മാത്രം ആണ് സത്യം. ഇത് അഭിനയിച്ച് ചെയ്തല്ല. ജീവിച്ചു തെളിയിക്കുകയാണ് ശിവജ്ഞലിമാര്‍. ഒരു സീരിയലിലും ഇതുപോലെയൊരു കപ്പിള്‍സിനെ കണ്ടിട്ടില്ല. ഇതുവരെ കണ്ട സീരിയലുകളില്‍ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോഡികള്‍ ആണ് ശിവാഞ്ജലി. സീരിയല്‍ ഇഷ്ടം അല്ലാതിരുന്ന ഞാന്‍ ഇപ്പo ശിവാജ്ഞലി ഫാനാ. ഇവരുടെ ഒരുമിച്ചുള്ള സീന്‍ വരുമ്പോള്‍ അറിയാതെ തന്നെ മുഖത്ത് ഒരു പുഞ്ചിരി വരും..

  വീണ്ടും മണ്ടത്തരം കാണിച്ച് വേദിക, സുമിത്രയെ കുടുക്കാനുള്ള അവസാന ശ്രമവും പാളി പോകുമെന്ന് ഉറപ്പിച്ച് ആരാധകരും

  Churuli' shown on OTT is not the certified version of the film, says CBFC | Filmibeat Malayalam

  ഇങ്ങോട്ട് വന്നപ്പോ ഇവിടെ എന്തോ ഉണ്ടായിരുന്നു. അത് ഇപ്പോള്‍ കാണുന്നില്ല.. പാണ്ഡ്യന്‍ സ്റ്റോഴ്‌സ് (തമിഴിലെ സാന്ത്വനം) നോക്കിയിരിക്കുവാ സാന്ത്വനത്തില്‍ ഈ സീന്‍ എന്നാ വരുന്നതെന്ന്. ശിവേട്ടന്‍ പൊളിയല്ലേ. ഇവിടെ ടൂ വീലറില്‍ കയറിയാല്‍ പിന്നെ ഒരു പോക്കാ.. പിടിച്ചിരുന്നാല്‍ പോവുന്ന സ്ഥലത്ത് എത്തും. ഇല്ലെങ്കില്‍ റോട്ടില്‍ കിടക്കും. ശിവാഞ്ജലി ആണ് ഈ സീരിയലിന്റെ ഹൈ ലൈറ്റ് പക്ഷേ ആ ഹൈ ലൈറ്റ് കള്‍ക്ക് ആകെ ഉള്ള ഡയലോഗ് ലൈറ്റ് ഓഫ് ആക്ക് എന്നതാണ് ആകെ കഷ്ടിച്ച് ഒരു മിനിറ്റ് സീനും..

  ഇത് പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് എല്ലാവരും കരുതും; വെറുപ്പ് കാണിക്കുന്ന നമുക്കും ഈ അവസ്ഥ വന്നേക്കാം, സൂരജ് സൺ

  English summary
  Swanthanam Promo: Shivan And Anjaly Going To A Bike Ride
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X