For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാരി മടക്കാനും ശിവന്‍ കൂടെ വേണം; സാന്ത്വനം വീട്ടില്‍ ശിവാഞ്ജലിമാരുടെ പ്രണയം അതി ശക്തമാവുന്നു

  |

  ശിവാഞ്ജലിമാരുടെ പ്രണയം ശക്തമായി തുടങ്ങിയതോടെ സാന്ത്വനം സീരിയല്‍ കാണാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിപ്പ് നടത്തിയ സാന്ത്വനം പ്രേക്ഷക പ്രശംസ നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. അടുത്ത കാലത്തായി കഥയില്‍ വന്ന വലിയ മാറ്റങ്ങളായിരുന്നു ഈ വിജയത്തിന് പിന്നിലെ കാരണം. നിലവില്‍ ശിവനും അഞ്ജലിയും ഒരു സൈഡിലൂടെ പ്രണിച്ച് പോവുകയാണ്. പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ അഞ്ജലിയു ആഗ്രഹങ്ങളെ കുറിച്ച് ശിവന്‍ ചോദിച്ച് അറിയുകയാണ്.

  ഒരു ഫോട്ടോ ഫ്രെയിം ചെയ്ത് വെക്കണം എന്ന അഞ്ജുവിന്റെ ആഗ്രഹം ശിവന്‍ സാധിപ്പിച്ച് കൊടുത്തിരുന്നു. എന്നാല്‍ കപ്പിള്‍ ഫോട്ടോയ്ക്ക് പകരം സിംഗിള്‍ ഫോട്ടോയാണ് ചെയ്തത്. ആ കുറവ്് പരിഹരിക്കാന്‍ രണ്ടാളും ഒരുമിച്ചുള്ള ചിത്രം അഞ്ജലിയും ഫ്രെയിം ചെയ്യിപ്പിച്ചു. ഇനി അഞ്ജുവിന്റെ വീട്ടില്‍ പോയി രണ്ട് ദിവസം നില്‍ക്കണം എന്ന ആഗ്രഹമാണ് ശിവനോട് പറഞ്ഞിരിക്കുന്നത്. ഇതല്ലാതെ എന്തെങ്കിലും ഉണ്ടെങ്കില്‍ സാധിച്ച് തരാമെന്ന് ശിവന്‍ പറയുന്നതൊക്കെ പ്രൊമോയില്‍ കാണിക്കുകയാണ്.

  അഞ്ജലി സാരി മടങ്ങുന്നതിനൊപ്പം ഇരുന്ന് സംസാരിക്കുകയാണ് ശിവന്‍. ഇടയ്ക്ക് സ്വന്തം ഡ്രസ് കൂടി മടക്കി സഹായിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വന്തം ഡ്രസ് മാത്രമേ മടക്കുകയുള്ളോ എന്ന് അഞ്ജു ചോദിക്കുന്നുണ്ട്. നിന്നെ സഹായിച്ചതാണെന്ന് പറഞ്ഞപ്പോള്‍ ഈ സഹായമേ ഉള്ളോ എന്നായി ചോദ്യം. പിന്നെ എന്താണ് വേണ്ടതെന്ന ചോദ്യത്തിനാണ് തുണി കഴുകാന്‍ വരുമോന്ന് ചോദിക്കുന്നത്. ഭര്‍ത്താവിനെ കൊണ്ട് തുണി കഴുകിപ്പിക്കണം എന്ന ആഗ്രഹം ഉണ്ടോ എന്ന് കൂടി ശിവന്‍ ചോദിക്കുമ്പോള്‍ ഉണ്ടെന്നാണ് അഞ്ജലിയുടെ മറുപടി.

  അതേ സമയം ബൈക്കില്‍ കയറി നാട് മുഴുവന്‍ ചുറ്റി നടക്കണം എന്നൊരു ആഗ്രഹം അഞ്ജലി പറയാന്‍ സാധ്യതയുണ്ടെന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ അഞ്ചലിയും ശിവനും കൂടി ബൈക്കില്‍ കറങ്ങി നടക്കുന്നത് കാണിച്ചിരുന്നു. ഇതോടെ രണ്ടാളും പ്രണയത്തിന്റെ അങ്ങേ തലക്കലേക്ക് എത്തുമെന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്.

  വീണ്ടും മണ്ടത്തരം കാണിച്ച് വേദിക, സുമിത്രയെ കുടുക്കാനുള്ള അവസാന ശ്രമവും പാളി പോകുമെന്ന് ഉറപ്പിച്ച് ആരാധകരും

  ശിവജ്ഞലി സീനുകള്‍ പൊളിച്ചു. അഞ്ജു ഇനി ശിവേട്ടനെ കൊണ്ട് എന്തെല്ലാം ചെയ്യിപ്പിക്കോ എന്തോ. എന്തായാലും അവരുടെ സീനുകള്‍ കാണാന്‍ കാത്തിരിക്കുകയാണ്. ഞങ്ങള്‍ പറഞ്ഞതിന് ശേഷം ശിവാഞ്ജലി സീന്‍ എന്നും കാണിക്കുന്ന ഡയരക്ടര്‍ സാറിന് നന്ദി. ഇത്‌പോലെ ഞങ്ങള്‍ പറയുന്ന ഓരോ മാറ്റങ്ങളും വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇനി അടുത്തതായി ശിവേട്ടനും അഞ്ജലിയും കൂടിയുള്ള തുണി കഴുകല്‍ ആണ് സുഹൃത്തുക്കളെ നമ്മള്‍ കാണാന്‍ പോവുന്നത്. അതിനു വേണ്ടി എല്ലാവരും കാത്തിരിക്കുക.

  ഇത് പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് എല്ലാവരും കരുതും; വെറുപ്പ് കാണിക്കുന്ന നമുക്കും ഈ അവസ്ഥ വന്നേക്കാം, സൂരജ് സൺ

  അതേ സമയം ശിവനും അഞ്ജലിയും ഒരുമിച്ച് തുണി കഴുകുന്നതും ഒരുമിച്ച് കുക്ക് ചെയ്യുന്നതുമൊക്കെ കാണണം എന്നുണ്ട്, പക്ഷെ ആ ദേവിയും, കണ്ണനും അപ്പുവും വീട്ടില്‍ ഉണ്ടാവാന്‍ പാടില്ല. ശിവനും അഞ്ജലിയും വീട്ടില്‍ ഒറ്റക്ക് ആവണം എന്നാലേ ആ സീന്‍സൊക്കെ നല്ല ഫീല്‍ ഉണ്ടാവു. അതേ സമയം ഹരിക്ക് വിദ്യാഭ്യാസത്തിനുള്ള ജോലി കിട്ടണം എന്ന് ആഗ്രഹമുള്ളവര്‍ ഇവിടെ ഉണ്ട്. സാന്ത്വനം വീടിനു അതൊരു മുതല്‍ കൂട്ട് ആവുകയല്ലേ ഉള്ളു. വീട്ടില്‍ നിന്ന് മാറി നല്ലൊരു ജോലി ചെയ്യുന്നത് നല്ലതല്ലേ?

  ആരും തെളിച്ചു തന്ന വഴിയിലൂടെ അല്ല ഞാന്‍ സഞ്ചരിച്ചത്; പിറന്നാൾ ആഘോഷത്തെ കുറിച്ച് രഞ്ജു രഞ്ജിമര്‍

  പഴയ കാലത്തെ പോലെയല്ല ഇപ്പോഴത്തെ കുടുംബം. പഴയ കാലത്തൊക്കെ ഒരുമിച്ച് കഴിയാന്‍ സാധിക്കും. ഇപ്പോള്‍ അങ്ങനെ സാധിക്കുകയില്ല. സ്‌നേഹബന്ധം നിലനില്‍ക്കുകയില്ല. ചേട്ടനും അനിയന്മാരും അവര്‍ക്ക് കല്യാണം കഴിഞ്ഞാല്‍ വീട് മറുന്നതാണ് ഏറ്റവും നല്ല കാര്യം. ഇല്ലെങ്കില്‍ ആ സ്‌നേഹബന്ധം ഒരുപാട് കാലം നിലനില്‍ക്കില്ല. ആ വീട്ടില്‍ എപ്പോഴും പോരായ്മകള്‍ നിറഞ്ഞതായിരിക്കും. ആ സ്‌നേഹം എന്നും ഇതുപോലെ നിലനില്‍ക്കണമെങ്കില്‍ വീട് മാറുന്നത് തന്നെയാണ് നല്ലത്. എങ്കില്‍ ഇതുപോലെ ഒത്തൊരുമയോടെ എന്നും ആ സ്‌നേഹബന്ധം അവര്‍ തമ്മില്‍ നില്‍ക്കും എന്നുമാണ് ആരാധകര്‍ പറയുന്നത്.

  English summary
  Swanthanam Promo: Shivan And Anjaly's Romantic Moments Coming Soon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X