സാന്ത്വനം പരമ്പരയിലെ ഹരിയെ സ്വന്തമാക്കാൻ നടക്കുന്ന അഞ്ജലി ചെറിയ പുള്ളിയല്ല, ഡോക്ടർ ആണ്...
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ഒരു ഇടവേളയ്ക്ക് ശേഷം നടി ചിപ്പി മറ്റൊരു ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ടൈറ്റിൽ കഥാപാത്രമാ ശ്രീദേവി എന്ന ഏട്ടത്തിയമ്മയെയാണ് ചിപ്പി അവതരിപ്പിക്കുന്നത്. പിണക്കം, ഇണക്കം, സ്നേഹം, പ്രണയം, വാത്സല്യം തുടങ്ങിയ എല്ലാ ചേരുവകളും കോർത്തിണക്കിയ ഒരു കുടുംബ പരമ്പയാണിത്. നൽകുന്നത്. തിങ്കൾ മുതൽ ശനിവരെ രാത്രി ഏഴ് മണിക്കാണ് സാന്ത്വനം സംപ്രേക്ഷണം ചെയ്യുന്നത്.

ചിപ്പിക്കൊപ്പം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് പരമ്പരയിൽ എത്തുന്നത്. ചിപ്പിയുടെ നായകനായി എത്തുന്നത് രാജീവ് പരമേശ്വരനാണ്. ലക്ഷ്മി, ഗിരീഷ് നമ്പ്യാർ, സജിൻ, അംബിക, അപ്സര തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സാന്ത്വനത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ഗോപിക, സ്വന്തം പേരിനെക്കാളും ഹരിയുടെ മുറപ്പെണ്ണായ അഞ്ജലി എന്ന പേരിലൂടെയാണ് താരത്തെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. ബാലേട്ടൻ എന്ന ചിത്രത്തിലൂടെ മോഹൻലാലിന്റെ മകളായി വെള്ളിത്തിരയിൽ എത്തിയ ഗോപിക ഇന്ന് ഡോക്ടറാണ്. സമയം മലയാളമാണ് ഗോപികയുടെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ഗോപിക ആയുർവേദ ഡോക്ടറാണ്. സഹോദകി കീർത്തനയും ചേച്ചിയെ പോലെ സീരിയൽ രംഗത്ത് സജീവമാണ്. സാന്ത്വനത്തിൽ എത്തും മുൻപേ സീ കേരളത്തിലെ കബനി എന്ന സീരിയലിൽ ഗോപി അഭിനയിച്ചിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടിക്ക് സീരിയലിലൂടെ ലഭിച്ചത്. പരമ്പരയിൽ സഹോദരി കീർത്തനയും അഭിനയിച്ചിരുന്നു.പിന്നീട് അമ്മത്തൊട്ടിൽ,മാംഗല്യം എന്നീ സീരിയലുകളുടെ ഭാഗമായി ഇരുവരും അഭിയിച്ചിട്ടുണ്ട്. . സാന്ത്വനത്തിൽ അഞ്ജലി എന്ന കഥാപാത്രത്തെയാണ് ഇപ്പോൾ ഗോപിക അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷാഭിപ്രായമാണ് ലഭിക്കുന്നത്.
സോഷ്യൽ മീഡി്യയിൽ സജീവമാണ്. നല്ല അവസരങ്ങൾ സിനിമയിൽ നിന്നും കിട്ടിയാൽ ചുവട് വയ്പ്പിന് ഒരുങ്ങുകയാണ് താരം ഇപ്പോൾ. വാനമ്പാടി അവസാനിച്ചതോടെയാണ് സ്വാന്തനം ആരംഭിച്ചിരിക്കുന്നത്. കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ മികച്ച പ്രേക്ഷകരെ പരമ്പര നേടി കഴിഞ്ഞു. ഭർത്താവിന്റെ സഹോദരന്മാരെ സ്വന്തം മക്കളെ പോലെ കാണുന്ന ശ്രീദേവി എന്ന വീട്ടമ്മയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ഇതുവരെ വളരെ സന്തോഷത്തോടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങളാണ് സ്വാന്തനത്തെ മുന്നോട്ട് കൊണ്ട് പോകുക.


Click it and Unblock the Notifications