സാന്ത്വനത്തിലെ അപ്പു,സോളമന്‌റെ സോഫി, മലയാളി ആണോ ചോദ്യത്തിന് രക്ഷയുടെ മറുപടി
നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന പരമ്പരയിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് രക്ഷാ രാജ്. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത പരമ്പരയില്‍ സോഫി എന്ന കഥാപാത്രമായിട്ടാണ് നടി അഭിനയിച്ചിരുന്നത്. സോളമന്റെ സ്വന്തം സോഫിയായിട്ടാണ് പരമ്പരയില്‍ രക്ഷ തിളങ്ങിയത്. തമിഴ് സിനിമകളില്‍ അഭിനയിച്ച ശേഷമായിരുന്നു നടി മലയാളം മിനിസ്‌ക്രീന്‍ രംഗത്തേക്ക് എത്തിയത്. ജയകൃഷ്ണനായിരുന്നു നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളില്‍ സോളമന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആദ്യ പരമ്പരയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി നടി മാറിയിരുന്നു.
ആദ്യ പരമ്പരയ്ക്ക് ശേഷം അടുത്തിടെയാണ് രക്ഷയുടെ പുതിയ സീരിയല്‍ എഷ്യാനെറ്റില്‍ വന്നത്. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ക്ക് ശേഷം സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് നടി പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തിയത്. അടുത്തിടെയാണ് സാന്ത്വനം എഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിച്ചത്. സാന്ത്വനം തുടങ്ങി കുറച്ചുകഴിഞ്ഞാണ് അപര്‍ണ എന്ന കഥാപാത്രമായി രക്ഷ രാജ് എത്തിയത്.

സംപ്രേക്ഷണം ആരംഭിച്ച് വളരെ കുറച്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ റേറ്റിംഗില്‍ മുന്‍പില്‍ എത്തിയ പരമ്പരയാണ് സാന്ത്വനം. സാന്ത്വനത്തിലെ ബാലനും ശ്രീദേവിയും ഹരിയുമൊക്കെ ഇപ്പോള്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. ചിപ്പി, രാജീവ് പരമേശ്വര്‍, ബിജേഷ് അവനൂര്‍, ഗിരിജ പ്രേമന്‍, യതി കുമാര്‍, ഗിരീഷ് നമ്പ്യാര്‍ തുടങ്ങിയവരാണ് പരമ്പരയില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

സാന്ത്വനത്തില്‍ ഹരി എന്ന കഥാപാത്രത്തിന്റെ കാമുകി ആയിട്ടാണ് രക്ഷയുടെ അപര്‍ണ എന്ന കഥാപാത്രം എത്തിയത്. സീരിയലില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന രക്ഷ മലയാളിയാണോ എന്നാണ് ആരാധകരുടെ ഇപ്പോഴത്തെ സംശയം. നിരവധി പേരാണ് നടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ സംശയം പ്രകടിപ്പിച്ച് എത്തുന്നത്.

അതേസമയം മലയാളി തന്നെയാണെന്ന് മറുപടി നല്‍കി നടി എത്തിയിരുന്നു. കോഴിക്കോട് സ്വദേശിയാണ് രക്ഷാ രാജ്. തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച ശേഷമായിരുന്നു നടി മലയാളത്തിലേക്കും എത്തിയത്. സീരിയല്‍ തിരക്കുകള്‍ക്കിടെയിലും സമൂഹമാധ്യമങ്ങളിലും ആക്ടീവാകാറുണ്ട് താരം. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് രക്ഷാ രാജ് ഇന്‍സ്റ്റഗ്രാമില്‍ എത്താറുണ്ട്.

തമിഴില്‍ കമര്‍കാറ്റ് എന്ന ചിത്രത്തിലാണ് രക്ഷ ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന പണ്ടയോട ഗലാട്ട, തൊപ്പി എന്നീ സിനിമകളിലും നായികയായി എത്തി. രക്ഷ ഡെല്ലു എന്ന പേരിലാണ് നടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുളളത്. പുതിയ പരമ്പരകളുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നടി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കാറുണ്ട്. ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയും നടി എത്താറുണ്ട്.

ഒരിടവേളയ്ക്ക് ശേഷം നടി ചിപ്പി മറ്റൊരു ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പരയാണ് സാന്ത്വനം. ശ്രീദേവി എന്ന ഏട്ടത്തിയമ്മയെയാണ് ചിപ്പി സാന്ത്വനത്തില്‍ അവതരിപ്പിക്കുന്നത്. പിണക്കം, ഇണക്കം, സ്നേഹം, പ്രണയം, വാത്സല്യം തുടങ്ങിയ എല്ലാ ചേരുവകളും കോർത്തിണക്കിയ ഒരു കുടുംബ പരമ്പര കൂടിയാണിത്.


Click it and Unblock the Notifications