Just In
- 24 min ago
തിലകനെ പോലെ സുരാജും മഹാനടനായി വളരുമെന്ന് അദ്ദേഹം പറഞ്ഞു, വെളിപ്പെടുത്തി മണിയന്‍പിളള രാജു
- 30 min ago
ഇവനാണോ സിദ്ദിഖ്, ആദ്യം കണ്ടപ്പോൾ മമ്മൂക്ക ചോദിച്ചത് ഇതാണ്, അനുഭവം വെളിപ്പെടുത്തി നടൻ
- 1 hr ago
ബിഗ് ബോസ് ഞങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍ ആയിരുന്നു; പ്രണയം വിജയിച്ചതിന് പിന്നിലെ തന്ത്രത്തെ കുറിച്ച് എലീന
- 13 hrs ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
Don't Miss!
- Lifestyle
ഭാഗ്യത്തിന്റെ വാഹകരാണ് ഈ പക്ഷികള്‍
- Sports
ശാസ്ത്രി രജനീകാന്തിനെപ്പോലെ! അതു മാത്രം സഹിക്കില്ല, ചീത്തയുറപ്പെന്നു ബൗളിങ് കോച്ച്
- News
ന്യൂസ് ഫീഡില്‍ രാഷ്ട്രീയം കുറക്കും; നിര്‍ണായക പ്രഖ്യാപനുവുമായി ഫേസ്ബുക്ക്
- Automobiles
കരുത്തുറ്റ ട്യൂസോൺ N -ലൈൻ ഔദ്യോഗികമായി വെളിപ്പെടുത്തി ഹ്യുണ്ടായി
- Travel
തൈപ്പൂയ കാവടിയേന്തി വിശ്വാസികള്‍... തൈപ്പൂയം ആഘോഷിക്കുന്ന സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലൂടെ
- Finance
500 പോയിന്റ് ഇടിഞ്ഞ് സെന്‍സെക്സ്; തകര്‍ച്ചയോടെ ഓഹരി വിപണിക്ക് തുടക്കം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
താരപത്നിക്കൊപ്പം സാന്ത്വനത്തിലെ കണ്ണനും ശിവനും, വൈറലായി പുതിയ ചിത്രം
സാന്ത്വനം പരമ്പരയിലെ താരങ്ങളെല്ലാം ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. താരങ്ങളുടെതായി വരാറുളള മിക്ക സോഷ്യല്‍ മീഡിയ പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിച്ച സാന്ത്വനം മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കൊണ്ടാണ് മുന്നേറുന്നത്. പരമ്പര ആരംഭിച്ച് വളരെ പെട്ടെന്നാണ് കുടുബ പ്രേക്ഷകരെല്ലാം അത് ഏറ്റെടുത്തത്. നടി ചിപ്പി കേന്ദ്രകഥാപാത്രമായി എത്തുന്ന സീരിയലില്‍ രാജീവ് പരമേശ്വര്‍, സജിന്‍, ബിജേഷ് അവനൂര്‍, അച്ചു സുഗന്ദ്, ഗോപിക അനില്‍, രക്ഷാ രാജ്, ഗിരിജ പ്രേമന്, രോഹിത്, യതികുമാര്, ഗിരീഷ് നമ്പ്യാര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
സാന്ത്വനത്തില്‍ കണ്ണന് എന്ന കഥാപാത്രമായിട്ടാണ് അച്ചു സുഗന്ദ് എത്തുന്നത്. അച്ചു തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സാന്ത്വനത്തില്‍ അച്ചുവിന്റെ സഹോദരനായി എത്തുന്ന ഗിരീഷ് നമ്പ്യാരുടെ ഭാര്യക്കും മകള്‍ക്കും ഒപ്പമുളള ചിത്രങ്ങളാണ് നടന് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്കൊപ്പം സാന്ത്വനത്തില്‍ ശിവനായി അഭിനയിക്കുന്ന സജിനുമുണ്ട്. അര്‍ച്ചന എന്നാണ് ഗിരീഷ് നമ്പ്യാരുടെ ഭാര്യയുടെ പേര്, മകള്‍ പാര്‍വ്വതി.
കരീന കപൂറിന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ വൈറല്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
സാന്ത്വനം ബ്രദേഴ്സ് എന്നാണ് സാന്ത്വനത്തിലെ താരങ്ങള്‍ അറിയപ്പെടാറുളളത്. നിരവധി ഫാന്‍സ് ഗ്രൂപ്പുകളും ഇവരുടെയെല്ലാം പേരില്‍ ഉണ്ട്. സാന്ത്വനത്തില്‍ മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത ജോഡിയാണ് ശിവനും അഞ്ജലിയും. ശിവാഞ്ജലി എന്ന പേരിലാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സജിന്റെയും ഗോപിയുടെയും ഫാന്‍സ് ഗ്രൂപ്പുകളുളളത്. അതേസമയം അഭിനയത്തിനൊപ്പം ചിപ്പി രഞ്ജിത്ത് തന്നെ നിര്‍മ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം.
തമിഴില്‍ ഹിറ്റായ പാണ്ഡ്യന് സ്റ്റോര്‍സിന്റെ റീമേക്ക് പരമ്പര കൂടിയാണ് സാന്ത്വനം. സ്റ്റാര്‍ വിജയില്‍ സംപ്രേക്ഷണം ചെയ്ത പാണ്ഡ്യന് സ്റ്റോര്‍സ് മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിയ പരമ്പരയാണ്. പിന്നാലെയാണ് മലയാളത്തിലേക്കും എത്തിയത്. ഭര്‍ത്താവിന്റെ സഹോദരങ്ങളെ സ്വന്തം മക്കളെ പോലെ നോക്കുന്ന ശ്രീദേവി ബാലകൃഷ്ണന് എന്ന കഥാപാത്രമായാണ് ചിപ്പി സാന്ത്വനത്തില്‍ എത്തുന്നത്. രാജീവ് പരമേശ്വറാണ് പരമ്പരയില്‍ ചിപ്പിയുടെ ഭര്‍ത്താവിന്റെ വേഷത്തില്‍ അഭിനയിക്കുന്നത്.