മനസ്സില്‍ പ്രണയമുണ്ട്! വിവാഹം മേയില്‍? സ്വാസികയുടെ വരന്‍ ആരാണെന്നറിയുമോ? കാണൂ!

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സ്വാസിക. നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമായി വെള്ളിത്തിരയിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് തുടക്കം മുതലേ ലഭിച്ചത്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ മികവറിയിച്ചാണ് താരം മുന്നേറുന്നത്. അയാളും ഞഞാനും തമ്മില്‍, സിനിമാ കമ്പനി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന സീതയിലെ ടൈറ്റില്‍ കഥാപാത്രമായ സീതയെ അവതരിപ്പിക്കുന്നത് സ്വാസികയാണ്. തുടക്കത്തില്‍ മറ്റൊരു ചാനലിലായിരുന്നു ഈ പരമ്പര സംപ്രേഷണം ചെയ്ത്. കെട്ടിലും മട്ടിലും പുതുമയുമായി ഫ്‌ളവേഴ്‌സ് ചാനല്‍ ഈ പരമ്പരയെ ഏറ്റെടുക്കുകയായിരുന്നു. തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് ലഭിച്ചത്.

സിനിമയെ വെല്ലുന്ന തരത്തിലുള്ള റൊമാന്റിക് രംഗങ്ങളാണ് സീതയിലുള്ളത്. ടെലിവിഷന്‍ ചരിത്രം തന്നെ തിരുത്തിക്കുറിച്ചായിരുന്നു സീത-ഇന്ദ്രന്‍ വിവാഹം നടത്തിയത്. ആരാധകരും പങ്കെടുത്തിരുന്നു ചടങ്ങില്‍. താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെയായി ഗംഭീരവിരുന്നായിരുന്നു പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഉപ്പും മുളകും താരങ്ങളും മറ്റ് അഭിനേതാക്കളുമൊക്കെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇന്ദ്രനെ അവതരിപ്പിക്കുന്ന ഷാനവാസും സ്വാസികയും തമ്മിലുള്ള കെമിസ്ട്രിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. കഥയുടെ വഴിത്തിരിവിടയില്‍ അപ്രതീക്ഷിതമായി ഇന്ദ്രന്‍ മരിച്ചപ്പോള്‍ ആ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്ക് കഴിഞ്ഞിരുന്നില്ല. സംവിധായകര്‍ക്കെതിരെ കൊലവിളിയുമായാണ് അവരെത്തിയത്. വധഭീഷണി വരെ ഉയര്‍ന്ന സാഹചര്യത്തില്‍ ഗിരീഷ് കോന്നി പോലീസിനെ സമീപിച്ചിരുന്നു. സ്വഭാവികമായി സംഭവിച്ചതെന്നാണ് അതെന്നായിരുന്നു സ്വാസിക വ്യക്തമാക്കിയത്.

 പ്രണയത്തിലാണെന്ന് സ്വാസിക

പ്രണയത്തിലാണെന്ന് സ്വാസിക

ഷാനവാസും സ്വാസികയും പ്രണയത്തിലാണോയെന്ന സംശയം ഉന്നയിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സീതയും ഇന്ദ്രനുമായെത്തുന്നതിനിടയിലായിരുന്നു ഈ ചോദ്യം. എന്നാല്‍ സീരിയലിനും അപ്പുറത്ത് അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് തങ്ങളെന്നാണ് ഇരുവരും പറഞ്ഞത്. താന്‍ വിവാഹിതനാണെന്ന് ഷാനവാസും വ്യക്തമാക്കിയിരുന്നു. താന്‍ പ്രണയത്തിലാണെന്നാണ് സ്വാസിക ഇപ്പോള്‍ തുറന്നുപറഞ്ഞിട്ടുള്ളത്. മനസ്സില്‍ പ്രണയമുള്ളതിനാലാണ് ഗെയിമിനിടയില്‍ ചുവന്ന കളര്‍ തന്നെ കണ്ടുപിടിച്ചതെന്നായിരുന്നു താരം പറഞ്ഞത്. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു പരിപാടിക്കിടയിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍.

 വിവാഹം തീരുമാനിച്ചു?

വിവാഹം തീരുമാനിച്ചു?

മനസ്സില്‍ പ്രണയമുണ്ടെന്ന് പറഞ്ഞതിന് പിന്നാലെയായാണ് അതാരാണെന്നതിനെക്കുറിച്ച് അവതാരക ചോദിച്ചത്. എന്നാല്‍ മോറൊന്നും ഇല്ല അതൊക്കെ പിന്നീടെന്നായിരുന്നു സ്വാസിക പറഞ്ഞത്. സഹതാരങ്ങളില്‍ പലരും ഇതേക്കുറിച്ച് ചോദിക്കുന്നുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ താരം പുറത്തുവിട്ടിരുന്നില്ല. വരും ദിനങ്ങളില്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.

മേയില്‍ വന്നാല്‍ മതി

മേയില്‍ വന്നാല്‍ മതി

വിവാഹത്തിനായി വിളിക്കുമെന്നും മേയില്‍ വരുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുമെന്നും സ്വാസിക പറഞ്ഞിരുന്നു. പ്രീത പ്രദീപിന് പിന്നാലെ മിനിസ്‌ക്രീനിലെ മറ്റൊരു താരം കൂടി വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. സ്വാസികയുടെ റൊമാന്റിക് ഭാവങ്ങള്‍ കണ്ടതോടെയാണ് ഇത് ശരിയാണോയെന്ന തരത്തിലുള്ള സംശയം പലരും ചോദിക്കുന്നത്. ഷാനിക്കാ നിങ്ങളിത് വല്ലതും കാണുന്നുണ്ടോയെന്നാണ് ഒരു ആരാധകന്‍ ചോദിച്ചിട്ടുള്ളത്.

മാന്‍വിക്കും അറിയാം

മാന്‍വിക്കും അറിയാം

സ്വാസികയുടെ അടുത്ത സുഹൃത്തും മനസാക്ഷി സൂക്ഷിപ്പുകാരിയുമാണ് മാന്‍വി. സീതയില്‍ ഇന്ദ്രന്റെ സഹോദരിയായെത്തുന്നതും ഈ താരമാണ്. സ്വാസികയ്‌ക്കൊപ്പം മാന്‍വിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. മേയിലാണ് വിവാഹമെന്നായിരുന്നു മാന്‍വിയും പറഞ്ഞത്. സ്വാസികയുടെ വരനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മാന്‍വിയും പുറത്തുവിട്ടിരുന്നില്ല. നവീന് പകരം പരിപാടിയില്‍ ഷാനവാസ് മതിയായിരുന്നുവെന്നാണ് ആരാധകരില്‍ പലരും പറയുന്നത്.

ചാനല്‍ പരിപാടിക്കിടയിലെ തുറന്നുപറച്ചില്‍

ചാനല്‍ പരിപാടിക്കിടയിലെ തുറന്നുപറച്ചില്‍

മിനിസ്‌ക്രീനിലെ മിന്നും താരങ്ങളെല്ലാം ഒരുമിച്ചെത്തുന്ന പരിപാടിക്കിടയില്‍ വെച്ചാണ് സ്വാസിക വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും തുറന്നുപറഞ്ഞത്. നേരത്തെ ഇതേ വേദിയില്‍ വെച്ചാണ് പ്രീതയും വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. പ്രീതയുടെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

നവീനുമായുള്ള നൃത്തം

നവീനുമായുള്ള നൃത്തം

കരിമിഴിക്കുരുവിയെ എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പം സ്വാസികയും നവീനും നൃത്തം ചെയ്തിരുന്നു. സ്വാസികയുടെ എക്‌സ്പ്രഷന്‍ പൊളിച്ചുവെന്നും ഷാനിക്കയായിരുന്നു വേണ്ടിയിരരുന്നതെന്നുമാണ് ആരാധകരുടെ കമന്റ്. അദ്ദേഹത്തെ വല്ലാതെ മിസ്സ് ചെയ്യുന്നുവെന്നും ആരാധകര്‍ പറയുന്നു. മസിലളിയന്‍ പൊലിച്ചുവെന്നും മറ്റ് ചിലര്‍ പറയുന്നു. പെട്ടെന്നാണ് നൃത്ത്‌തെക്കുറിച്ച് പ്ലാന്‍ ചെയ്തതെന്നും സ്വാസികയുടെ മനസ്സിലും തന്റെ മനസ്സിലുമുള്ള പ്രണയമാണ് ഈ ഗാനത്തില്‍ കണ്ടതെന്നുമായിരുന്നു നവീന്റെ കമന്റ്.

സീതയുമായി മുന്നോട്ട്

സീതയുമായി മുന്നോട്ട്

ടെലിവിഷന്‍ പരമ്പരകളില്‍ റേറ്റിങ്ങില്‍ ഏറെ മുന്നിലുള്ള പരമ്പരകളിലൊന്നാണ് സീത. സ്വാസികയാണ് സീതയെ അവതരിപ്പിക്കുന്നത്. ഇന്ദ്രന്‍രെ മരണത്തിന് ശേഷം ആകെ തകര്‍ന്നുപോയ സീത പ്രതികാരത്തിനായി ഇറങ്ങിയിരിക്കുകയാണ്. സീതയ്ക്ക് ശക്തമായ പിന്തുണയുമായി രാമനും ദേവികയും ആദിലക്ഷ്മിയും ഒപ്പമുണ്ട്. ഇന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് പലരും പരമ്പര കാണുന്നത് നിര്‍ത്തിയിരുന്നു. സീതേന്ദ്രിയം പോലുള്ള ഫാന്‍സ് ഗ്രൂപ്പുകളും നിര്‍ജ്ജീവമാണ്.

കരിയറിലെ ദുരനുഭവങ്ങള്‍

കരിയറിലെ ദുരനുഭവങ്ങള്‍

അഭിനയമെന്ന ലക്ഷ്യവുമായി ഇറങ്ങിയപ്പോള്‍ തനിക്ക് പലതും നഷ്ടമായിരുന്നുവെന്നും തുടക്കകാലത്ത് അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല കടന്നുപോയതെന്നും വ്യക്തമാക്കി സ്വാസിക നേരത്തെ എത്തിയിരുന്നു. പൂജ വിജയ് എന്നായിരുന്നു യഥാര്‍ത്ഥ പേരെന്നും തമിഴില്‍ അഭിനയിച്ചതോടെയാണ് ആ പേര് സ്വാസികയാക്കി മാറ്റിയതെന്നും താരം പറഞ്ഞിരുന്നു. മാഗസിനിലെ ഫോട്ടോ കണ്ടാണ് തമിഴ് സിനിമയില്‍ അവസരം ലഭിച്ചത്. വല്ലാതെ മനസ്സ് മടുത്തപ്പോള്‍ ആത്മഹത്യയെക്കുറിച്ച് വരെ ചിനതിച്ചിരുന്നുവെന്നും താരം പറഞ്ഞിരുന്നു. കട്ടപ്പനയിലെ ഹൃത്വിക് റോഷനില്‍ അഭിനയിച്ചതോടൊണ് തേപ്പുകാരിയെന്ന വിളി സ്വാസികയ്ക്ക് ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X