Don't Miss!
- News
വിവാഹം കഴിക്കും, പങ്കാളി ഈ തരത്തിലുള്ളവരായിരിക്കണം; മനസ്സ് തുറന്ന് രാഹുല്‍ ഗാന്ധി
- Finance
ഭവന വായ്പ പലിശ നിരക്കുയരുന്നു; കുറഞ്ഞ നിരക്കിൽ ഭവന വായ്പ നൽകുന്നത് ഏത് ബാങ്ക്
- Lifestyle
വെറും വയറ്റില്‍ പഴവും ഉണക്കമുന്തിരിയും കഴിക്കുന്നവര്‍ ഒന്നറിഞ്ഞിരിക്കണം
- Sports
IND vs NZ: ഇന്ത്യ വളരുന്നു, പാകിസ്താന് തളരുന്നു! കാരണം ചൂണ്ടിക്കാട്ടി മുന്‍ പാക് താരം
- Automobiles
താങ്ങാവുന്ന വിലയും 500 കിലോമീറ്ററിലധികം റേഞ്ചുമായി വരാന്‍ പോകുന്ന ഇവികള്‍
- Technology
ചതിക്കപ്പെടരുത്..! 5G സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക
- Travel
ട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാം
സീതയും ഇന്ദ്രനും വീണ്ടും ഒരുമിച്ചോ? സ്വാസികയും ഷാനവാസും റിമി ടോമിക്കൊപ്പം! ചിത്രങ്ങള്‍ വൈറല്‍!
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് സീതയും ഇന്ദ്രനും. സീതയെന്ന പരമ്പരയിലൂടെയായിരുന്നു ഇവര്‍ ആരാധക ഹൃദയത്തില്‍ ഇടം പിടിച്ചത്. സ്വാസികയായിരുന്നു സീതയെ അവതരിപ്പിച്ചത്. ഇന്ദ്രനായെത്തിയത് ഷാനവാസായിരുന്നു. ഇവരുടെ കരിയര്‍ തന്നെ മാറ്റിമറിച്ച പരമ്പര കൂടിയായി മാറുകയായിരുന്നു സീത. അടുത്ത ഭാഗവുമായി എത്തുമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. സീതേന്ദ്രിയം ആര്‍മി ഗ്രൂപ്പുകള്‍ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇടവേളയ്ക്ക് ശേഷം സീതയേയും ഇന്ദ്രനേയും ഒരു പരിപാടിയില്‍ കാണാനാവുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഫാന്‍സ് ഗ്രൂപ്പുകളിലും സ്വാസിക വിജെ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയുമൊക്കെയാണ് ഈ വിശേഷം പുറത്തുവന്നത്.
റിമി ടോമി അവതരിപ്പിക്കുന്ന പരിപാടിയായ ഒന്നും ഒന്നും മൂന്നിലേക്കാണ് സ്വാസികയും ഷാനവാസും എത്തുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇവരുടെ പുതിയ വിശേഷങ്ങളെക്കുറിച്ചും അടുത്ത ഭാഗവുമായുള്ള വരവിനെക്കുറിച്ചുമൊക്കെ അറിയാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയില്‍ നിന്നും തുടങ്ങി സീരിയലിലേക്ക് കളം മാറ്റി ചവിട്ടിയ സ്വാസികയുടെ കരിയര്‍ ബ്രേക്ക് കഥാപാത്രമായിരുന്നു സീത. സീതയിലൂടെ ലഭിച്ച പ്രശസ്തിയേയും പിന്തുണയേയും കുറിച്ച് താരം വാചാലയായിരുന്നു. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ സജീവമായ താരം മികച്ചൊരു നര്‍ത്തകി കൂടിയാണ്.

വില്ലത്തരത്തിലൂടെ തുടങ്ങി പിന്നീട് നായകനായി മാറുന്ന തരത്തിലുള്ള കഥാപാത്രങ്ങളാണ് ഷാനവാസിനെ തേടിയെത്തിയത്. കുങ്കുമപ്പൂവിലെ രുദ്രനെന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെയായാണ് താരത്തിന്റെ കരിയറും മാറിയത്. സീതയിലെ ഇന്ദ്രനായുള്ള വരവിനും ഗംഭീര കൈയ്യടിയാണ് താരത്തിന് ലഭിച്ചത്. ഇടയ്ക്ക് പരമ്പരയില്‍ നിന്നും മാറി നിന്നപ്പോള്‍ താരത്തെ തിരിച്ചുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആരാധകര്‍ എത്തിയിരുന്നു. ഇന്ദ്രന് ക്ലിക്കായതോടെ സിനിമയില്‍ നിന്നുള്ള അവസരങ്ങളും ഷാനവാസിനെത്തേടിയെത്തിയിരുന്നു. ഒന്നും ഒന്നും മൂന്നിലേക്കെത്തുന്ന ഇവരുടെ വിശേഷങ്ങള്‍ അറിയാനായി നമുക്കും കാത്തിരിക്കാം.
-
'സിനിമയിൽ ഉപയോഗിച്ച കോസ്റ്റ്യൂം ഞാൻ പിന്നീട് സ്വന്തമാക്കിയിട്ടുണ്ട്, കൊവിഡിന് ശേഷം മുടി കൊഴിഞ്ഞു'; ലെന
-
'വിശ്വനാഥൻ നായർ സാറുടെ മകന് സിനിമയിൽ അഭിനയിക്കേണ്ട കാര്യമെന്താ; ചെറുപ്പം തൊട്ടേ കാണുന്നതാണ്'; എംആർ ഗോപകുമാർ
-
'ആ സിനിമയിൽ എനിക്ക് പകരം ഐശ്വര്യ റായ് അഭിനയിച്ചു; പത്രം സിനിമയിൽ ഞാൻ ശരിക്കും ഞെട്ടി'