പ്രൗഡ് ഹസ്ബന്‍ഡ്! മടിയാണെങ്കിലും വിളിച്ചാല്‍ വരും! അനുസരണയുള്ള ഭര്‍ത്താവ്! പ്രേമിനെക്കുറിച്ച് സ്വാസിക

അഭിനേത്രിയും നര്‍ത്തകിയുമായ സ്വാസിക പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. സീത എന്ന സീരിയലില്‍ അഭിനയിച്ചതോടെയായിരുന്നു നടിയുടെ കരിയര്‍ മാറിമറിഞ്ഞത്. മികച്ച സ്വീകാര്യതയായിരുന്നു ഈ സീരിയലിന് ലഭിച്ചത്. സീതയായി സ്വാസിക ജീവിക്കുകയായിരുന്നുവെന്നായിരുന്നു ആരാധകര്‍ വിലയിരുത്തിയത്. അതിന് ശേഷമായിരുന്നു ബിഗ് സ്‌ക്രീനില്‍ നിന്നും കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്. സീരിയലില്‍ നിന്നും വന്നതാണെന്ന തരത്തിലുള്ള വേര്‍തിരിവുകളൊന്നും തനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് നടി വ്യക്തമാക്കിയിരുന്നു. ബിഗ് സ്‌ക്രീനിലും, മിനിസ്‌ക്രീനിലും, നൃത്തവേദികളിലുമായി സജീവമാണ് സ്വാസിക ഇപ്പോള്‍. കരിയറിലും ജീവിതത്തിലും മികച്ച പിന്തുണയുമായി പ്രേം ജേക്കബും കൂടെയുണ്ട്. വ്‌ളോഗിലൂടെയായും ഇവര്‍ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്‌സില്‍ ഒന്നിച്ച് ഡാന്‍സ് ചെയ്യുന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇരുവരും. ഫാമിലിയിലേക്ക് തിരികെ വരുന്നത് പോലെയാണ്. എന്റെ കരിയറിന്റെ തുടക്കം ഏഷ്യാനെറ്റിലൂടെയായിരുന്നു. പ്രേമും ഏഷ്യാനെറ്റിലെ പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്. ഞാന്‍ പ്രൗഡ് ഹസ്ബന്‍ഡാണെന്നായിരുന്നു പ്രേം പറഞ്ഞത്. അങ്ങനെയാണ് എനിക്കും തോന്നിയിട്ടുള്ളതെന്നായിരുന്നു സ്വാസികയും പറഞ്ഞത്. എന്റെ കരിയറിലും അച്ചീവ്‌മെന്‍സിലുമെല്ലാം ഒരു ബാക്ക് ബോണ്‍ എന്ന് പറയാനായിട്ട് എപ്പോഴും കൂടെയുണ്ടാവും. സോഷ്യല്‍മീഡിയയില്‍ കാണുന്നവര്‍ക്ക് അത് മനസിലാവും. ഒരുപാട് പേര്‍ കണ്ണ് വെക്കുന്നത് പോലെ തോന്നാറുണ്ട്.

Swasika about Prem s support
Photo Credit: Swasika / Instagram

ചില സമയത്ത് വെറുതെ അടി കൂടുമ്പോള്‍ എനിക്ക് തോന്നും. ഇന്ന് നമ്മള്‍ ആ ഫോട്ടോ ഇട്ടത് കൊണ്ടാണ് വഴക്ക് എന്നൊക്കെ. പക്ഷേ, നമുക്ക് ചെയ്യാതിരിക്കാനും പറ്റില്ലല്ലോ. കാരണം നമ്മളെ ഇഷ്ടമുള്ള ഒരുപാട് പ്രേക്ഷകരുണ്ട്. അവര്‍ക്ക് വേണ്ടി ചെയ്യാതിരിക്കാനാവില്ലല്ലോ. പക്ഷേ, കുഴപ്പമില്ല എന്നായിരുന്നു സ്വാസിക പറഞ്ഞത്. ഭയങ്കര ഇന്‍ട്രോവേര്‍ട്ടായിട്ടുള്ള ആളാണ് പ്രേം. അങ്ങനെയുള്ളൊരാള്‍ ഇപ്പോള്‍ ഡാന്‍സ് കളിക്കുന്നു, എല്ലാം ചെയ്യുന്നു. എങ്ങനെയാണ് ഇങ്ങനെ മാറ്റിയെടുക്കാന്‍ സാധിച്ചതെന്നും ആതിര സ്വാസികയോട് ചോദിച്ചത്.

അഭിനയിച്ചോണ്ടിരുന്ന സമയത്ത് തന്നെ പ്രേം ഇന്‍ട്രോവേര്‍ട്ടായിരുന്നല്ലോ. അപ്പോഴേ മുതലേ തന്നെ ഞാന്‍ ഇങ്ങനെ റീല്‍സിനൊക്കെയായി നിര്‍ബന്ധം പിടിക്കുമായിരുന്നു. അത് ചെയ്യാം, ഇത് ചെയ്യാം വാ എന്നൊക്കെ പറയാറുണ്ട്. അങ്ങനെ പയ്യെപ്പയ്യെ അത് ഇന്ററസ്റ്റായി മാറി. ഇപ്പോഴും മടിയുണ്ടെങ്കിലും ഞാന്‍ വിളിച്ചാല്‍ വരും. അതാണ് അനുസരണയുള്ള ഭര്‍ത്താവാണെന്നുമായിരുന്നു സ്വാസിക പ്രേമിനെക്കുറിച്ച് പറഞ്ഞത്.

സിന്ദൂരം തൊടാനിഷ്ടമാണ്. താലി ഇടാനും ഇഷ്ടമാണ്. കുലസ്ത്രീ എന്ന് വിളിക്കുന്നതും ഇഷ്ടമാണ്. ആളുകള്‍ വിമര്‍ശിക്കുന്നു എന്ന് കരുതി ഇഷ്ടങ്ങള്‍ മാറ്റാന്‍ പറ്റില്ലല്ലോ. ചില ഡ്രസ് ഇടുമ്പോള്‍ സിന്ദൂരം തൊടാറില്ല. സാരിയൊക്കെ ഉടുക്കുമ്പോള്‍ സിന്ദൂരം തൊടാറുണ്ട്. താലിയും ഇടും. വീട്ടിലിരിക്കുന്ന സമയത്ത് സിന്ദൂരമൊക്കെ തൊടും. കൗമാര കാലം മുതല്‍ കല്യാണം കഴിക്കുന്നതും, കുടുംബമായി ജീവിക്കുന്നതുമൊക്കെ സ്വപ്‌നം കണ്ടിരുന്നു. ആളുകള്‍ ട്രോളുന്നതൊക്കെ കാണാറുണ്ട്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം. അതിലൊന്നും തളരില്ല ഞാന്‍ എന്ന് മുന്‍പ് സ്വാസിക പറഞ്ഞിരുന്നു.രാവിലെ എഴുന്നേറ്റാല്‍ ഭര്‍ത്താവിന്റെ കാലില്‍ തൊട്ട് തൊഴാറുണ്ട്. തിരിച്ച് ഞാനും അങ്ങനെ ചെയ്യാറുണ്ടെന്ന് പ്രേമും പറഞ്ഞിരുന്നു. സ്വാസിക അഭിമുഖങ്ങളില്‍ പറഞ്ഞത് ശരിവെച്ച് പ്രേമും എത്തിയിരുന്നു.

Read more about: swasika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X