മമ്മൂക്ക പാവമാണ്! ലാലേട്ടന്‍ ദൈവതുല്യന്‍! ഇനി കാണാനാഗ്രഹം ഇദ്ദേഹത്തെയെന്ന് സ്വാസിക!
സിനിമയില്‍ത്തുടങ്ങി സീരിയല്‍ പ്രേക്ഷകരുടെ സ്വന്തമായി മാറിയ അഭിനേത്രികളിലൊരാളാണ് സ്വാസിക. സീതയെന്ന പരമ്പരയായിരുന്നു താരത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. പതിവില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങളായിരുന്നു പരമ്പരയില്‍. ഇന്ദ്രനുമായുള്ള പ്രണയവും വിവാഹവും വിവാഹ ജീവിതത്തിലെ പ്രതിസന്ധികളും ബിസിനസിലെ തിരിച്ചടികളുമൊക്കെയായിരുന്നു സീതയില്‍ കാണിച്ചത്. ഷാനവാസായിരുന്നു ഇന്ദ്രനായി എത്തിയത്. സ്വാസികയും ഷാനവാസും തമ്മിലുള്ള കെമിസ്ട്രി മികച്ചതായിരുന്നു. ലൈവായാണ് സീത-ഇന്ദ്രന്‍ വിവാഹം നടത്തിയത്. സിനിമയെ വെല്ലുന്ന തരത്തിലുള്ള റൊമാന്റിക് രംഗങ്ങളായിരുന്നു പരമ്പരയില്‍.
സീത അവസാനിച്ചപ്പോള്‍ താന്‍ ശരിക്കും സങ്കടപ്പെട്ടിരുന്നുവെന്ന് സ്വാസിക പറയുന്നു. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. ഇനിയാരും സീതേച്ചിയെന്ന് വിളിക്കില്ലല്ലോയെന്നോര്‍ത്തായിരുന്നു വിഷമം. ഒരുപാട് ആസ്വദിച്ചായിരുന്നു സീതയില്‍ അഭിനയിച്ചിരുന്നത്. നൃത്തം ചെയ്യാനിഷ്ടമാണെന്നും സീനിമ-സീരിയല്‍ തിരക്കിനിടയിലും നൃത്തത്തില്‍ സജീവമാണ്. വിദ്യ ബാലനെ തനിക്കൊരുപാട് ഇഷ്ടമാണെന്നും ഇനി കാണാന്‍ ആഗ്രഹമുള്ള താരം കിങ് ഖാനാണെന്നും സ്വാസിക പറഞ്ഞിരുന്നു. അദ്ദേഹത്തെ കണ്ട് ഹായ് പറയണമെന്നുണ്ട്. എന്നെങ്കിലും അത് സാധ്യമാവുമെന്ന പ്രതീക്ഷയും സ്വാസിക പങ്കുവെച്ചിരുന്നു.

മോഹന്‍ലാലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ദൈവതുല്യനായ മനുഷ്യനാണെന്നായിരുന്നു സ്വാസികയുടെ മറുപടി. പുറമേ കാണുമ്പോള്‍ സീരിയസാണെന്ന് കാണിക്കാറുണ്ടെങ്കിലും ഉള്ളുകൊണ്ട് വളരെ പാവമാണ് മമ്മൂക്ക. എല്ലാവരേയും പോസിറ്റീവായി കൂടെ നിര്‍ത്തുന്നയാളാണ് നാദിര്‍ഷ. എപ്പോഴും പാട്ടും ഡാന്‍സുമൊക്കെയായി അങ്ങനെയൊരു മൂഡില്‍ നടക്കുന്നയാളാണ് ഷെയ്ന്‍ നിഗം, എല്ലാ കാര്യങ്ങളേയും വെല്‍ക്കം ചെയ്യും. വളരെ ഫണ്ണായ ക്യാരക്ടറാണ് ബിജു മേനോന്‍. തന്റെ നല്ലൊരു സുഹൃത്താണ് സിജു വില്‍സണ്‍, സ്വീറ്റായി, എപ്പോഴും ചിരിച്ച മുഖത്തോടെ സംസാരിക്കുന്നയാളാണ് നൈല ഉഷ. ജോജു ചേട്ടന്‍ ഭയങ്കര എനര്‍ജറ്റിക്കാണ്, ഒരു നടന് വേണ്ട എല്ലാ കാര്യങ്ങളും ഉള്ളില്‍ കൊണ്ട് നടക്കുന്നയാളാണ്.


Click it and Unblock the Notifications