twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്ദ്രേട്ടന്‍റെ സീത ഇനി കിങ് ഖാനൊപ്പമോ? സ്വാസികയുടെ പുതിയ ഫോട്ടോ കണ്ട് ആരാധകര്‍ ചോദിച്ചത്!

    |

    സിനിമയില്‍ നിന്നും സീരിയലിലേക്കെത്തിയതാണ് സ്വാസിക. അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ മികവ് തെളിയിച്ചാണ് താരം മുന്നേറുന്നത്. സീതയെന്ന പരമ്പരയിലൂടെയായിരുന്നു താരത്തിന്റെ കരിയര്‍ തന്നെ മാറി മറിഞ്ഞത്. ഷാനവാസായിരുന്നു പരമ്പരയില്‍ നായകനായെത്തിയത്. ഇവരുടെ കെമിസ്ട്രിക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. സീതേന്ദ്രിയം പോലുള്ള ഫാന്‍സ് ഗ്രൂപ്പുകളും സജീവമായിരുന്നു. അതാത് ദിവസത്തെ പ്രമോ വീഡിയോ പുറത്തുവരുമ്പോള്‍ത്തന്നെ എപ്പിസോഡിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. സീതയുടെ മൂന്നാം ഭാഗവുമായി തങ്ങള്‍ വീണ്ടുമെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തിമാക്കിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്.

    പതിവില്‍ നിന്നും വ്യത്യസ്തമായുള്ള രംഗങ്ങളുമായാണ് സീതയെത്തിയത്. സിനിമയെ വെല്ലുന്ന റൊമാന്‍സായിരുന്നു പരമ്പരയില്‍. സീത-ഇന്ദ്രന്‍ കെമിസ്ട്രി തന്നെയായിരുന്നു സ്വീകാര്യതയ്ക്ക് പിന്നിലെ പ്രധാന കാരണം. സീരിയലില്‍ സജീവമായി മുന്നേറുന്നതിനിടയിലും സിനിമയിലെ അവസരങ്ങള്‍ താരത്തിന് ലഭിച്ചിരുന്നു. പ്രത്യേകിച്ച് വേര്‍തിരിവുകളൊന്നും തനിക്ക് അനുഭവപ്പെട്ടിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. ഖിങ് ഖാന്റെ വീടിന് മുന്നില്‍ നില്‍ക്കുന്ന ചിത്രമായിരുന്നു കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്.

    Swasika

    ജീവിതത്തില്‍ താന്‍ കാണാനാഗ്രഹിക്കുന്ന താരങ്ങളിലൊരാളാണ് കിങ് ഖാനെന്നും എന്നെങ്കിലും അത് നടക്കുമെന്നുള്ള പ്രതീക്ഷയിലാണ് താനെന്നും താരം വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയായാണ് ചിത്രമെത്തിയത്. പടം സൂപ്പറെന്നായിരുന്നു ആരാധകരുടെ കമന്റ്. ചിത്രം ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. സ്വാസികയുടെ പോസ്റ്റ് കാണാം.

    English summary
    Swasika's Latest Instagram post Trendin In Social Media.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X