ഇങ്ങനെയാണോ ഉമ്മ വെക്കാന്‍ വരുന്നത്? ഷാനുവിനെ അന്ന്കളിയാക്കി! സീതയിലെ റൊമാന്‍സിനെക്കുറിച്ച് സ്വാസിക!

സിനിമയിലും സീരിയലിലുമൊക്കെയായി സജീവമാണ് സ്വാസിക. സിനിമയില്‍ നിന്നും സീരിയലിലേക്കെത്തിയ താരത്തിന് ശക്തമായ പിന്തുണയാണ് ലഭിച്ചത്. തുടക്കത്തില്‍ അത്ര നല്ല അനുഭവങ്ങളിലൂടെയല്ല കടന്നുപോയതെങ്കിലും പിന്നീട് മികച്ച അവസരങ്ങള്‍ ലഭിച്ചതോടെ താരത്തിന്‍റെ സിനിമാജീവിതം മാറി മറിയുകയായിരുന്നു. സീരിയലില്‍ നിന്നും വന്നതിന്‍റേതായ യാതൊരുവിധ മാറ്റിനിര്‍ത്തലുകളും തനിക്ക് അനുഭവിക്കേണ്ടി വന്നിരുന്നില്ലെന്ന് താരം പറയുന്നു.

സീതയിലെ റൊമാന്‍റിക് രംഗങ്ങള്‍

സീരിയല്‍ പെട്ടെന്ന് ഹൈപ്പിലേക്ക് പോയി, ലൈവ് എപ്പിസോഡ് വന്നതും, സീത-ഇന്ദ്രന്‍ റൊമാന്റിക് ട്രാക്കിലേക്ക് മാറുകയും വില്ലന്‍ നായകനായി മാറുകയും ചെയ്തതോടെ സീത എന്നും വാര്‍ത്തയായി മാറുകയായിരുന്നു. മലയാളം സീരിയല്‍സിലേക്ക് അങ്ങനെ റൊമാന്റിക് രംഗങ്ങള്‍ കാണിക്കാറില്ല. ഹിന്ദി സീരിയല്‍സ് ഫോളോ ചെയ്യുന്നവരാണ് മലയാളികള്‍. അതിനാല്‍ത്തന്നെ ആ ട്രാക്ക് പിടിക്കാമെന്ന് കരുതുകയായിരുന്നു. അപ്പോഴേക്കും സീരിയല്‍ 2ാമത്തെ വര്‍ഷത്തിലേക്ക് എത്തിയിരുന്നു. ഷാനുവുമായി നല്ല സൗഹൃദത്തിലായിരുന്നതിനാല്‍ റൊമാന്റിക് ട്രാക് വന്നപ്പോള്‍ അത് ഈസിയായി ചെയ്യാന്‍ പറ്റിയെന്നും സ്വാസിക പറയുന്നു.

ഷാനുവിന് ചമ്മലായിരുന്നു

ഷാനുവുമായുള്ള കെമിസ്ട്രിയാണ് റൊമാന്റിക് രംഗങ്ങളില്‍ സഹായകമായത്. നല്ലൊരു കംഫര്‍ട്ട് സോണുണ്ടാക്കിയെടുത്തിരുന്നു. റൊമാന്റിക് സിനിമകളും രംഗങ്ങളുമൊക്കെ ചെയ്തുനോക്കാറുണ്ട്. ലൊക്കേഷനില്‍ നിന്നും ഒരുമിച്ച് സിനിമയ്‌ക്കൊക്കെ പോവാറുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും സജഷന്‍സൊക്കെ കൊടുക്കാറുണ്ട്. എന്ത് വേണമെങ്കിലും ഷാനുവിനോട് പറയാം, എങ്ങനെ എടുക്കുമെന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ലായിരുന്നു. അയ്യേ, ഇങ്ങനയൊക്കെയാണോ ഉമ്മ വെക്കാന്‍ വരുന്നത്, എന്നൊക്കെ പറഞ്ഞ് താന്‍ ഷാനുവിനെ കളിയാക്കാറൊക്കെയുണ്ടായിരുന്നു.

ട്രോളുകളെക്കുറിച്ച്

സങ്കടമെന്ന് പറയാന്‍ കാര്യങ്ങളൊന്നുമില്ല, എന്നാലും ട്രോളുകള്‍ ഇടയ്ക്ക് വേദനിപ്പിക്കാറുണ്ടെന്ന് സ്വാസിക പറയുന്നു. ഈ അഭിമുഖം വന്ന് കഴിഞ്ഞാലും കുറേ ട്രോളുകള്‍ വരുമായിരിക്കും, അഭിമുഖങ്ങളിലൊക്കെ സംസാരിക്കുമ്പോള്‍ എല്ലാം മറന്ന് സംസാരിക്കുന്നതാണ്. കാഷ്വലായി സംസാരിക്കുന്നതിനിടയില്‍ ചിലപ്പോ സ്വയം പുകഴ്ത്തുന്നത് പോലെയോ അല്ലെങ്കില്‍ എന്തെങ്കിലും കമന്റോ പറഞ്ഞാല്‍ അത് മാത്രം എടുത്ത് ട്രോളാക്കി മാറ്റുന്നത് നല്ല പ്രവണതയല്ല.

ടമാര്‍ പഠാര്‍ വേദിയില്‍

ടമാര്‍ പഠാറില്‍ സ്വാസികയും സജീവമാണ്. ഫുള്‍ ഫണ്ണായ പരിപാടിയാണിത്. കൂലായി സംസാരിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പറയാറുള്ളത്. ഇടയ്ക്ക് ഈ പരിപാടിയില്‍ എത്തിയപ്പോള്‍ വളരെ കാഷ്വലായി സംസാരിച്ചിരുന്നു. ഇന്ദ്രേട്ടനെ 2 വര്‍ഷമായി കണ്ടോണ്ടിരിക്കുന്നു, ഇനി പുതിയ മുഖമാവാം. എന്ന് പറഞ്ഞിരുന്നു. റെയ്ജനായിരുന്നു അന്ന് ഒപ്പമുണ്ടായിരുന്നത്. ഇന്ദ്രനെ ആ സമയത്ത് പരമ്പരയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. സീതയില്‍ ഇന്ദ്രന്‍ മരിച്ച സമയമായിരുന്നു അത്. സ്വാസിക അപ്പോ കണ്ടവനെ അച്ഛാ എന്ന് വിളിക്കുന്നു എന്ന തരത്തിലുള്ള കമന്റുകളായിരുന്നു വന്നത്.

 ഇന്ദ്രേട്ടനെ കാണുന്നില്ലല്ലോ

മനസ്സിലൊന്നും ഉദ്ദേശിച്ചായിരുന്നില്ല അങ്ങനെ പറഞ്ഞത്, ഇതോടെ ഇന്ദ്രന്‍ ഫാന്‍സ് പൊങ്കാലയുമായി വന്നിരുന്നു. ആരാധനയുടെ പീക്കില്‍ നില്‍ക്കുന്നതിനാല്‍ പലര്‍ക്കും അത് മനസ്സിസലായിരുന്നില്ല. അതിന് ശേഷം എന്ത് പറഞ്ഞാലും അവര്‍ ഇന്ദ്രന്‍ എന്ന് പറഞ്ഞ് വരുമായിരുന്നു. പിന്നീട് സീതയിലേക്ക് ഷാനു എത്തിയപ്പോഴാണ് അത് മാറിയത്. ടിക് ടോക്കിലും മറ്റ് വീഡിയോയിലുമൊക്കെ ഇന്ദ്രന്‍ വന്നതിന് ശേഷമാണ് പിന്നീട് പലരും നിങ്ങള്‍ നല്ല സുഹൃത്തുക്കളാണല്ലേയെന്ന് ചോദിച്ചത്.

നല്ല സുഹൃത്തുക്കളാണ്

എനിക്ക് ഏത് സമയവും ഇന്ദ്രേട്ടന്‍ എന്ന് പറഞ്ഞ് സന്തോഷിപ്പിച്ച് നടക്കാനാവില്ല, ആര്‍ടിസ്റ്റെന്ന നിലയില്‍ തനിക്ക് പലരുമായും മിംഗിള്‍ ചെയ്യേണ്ടി വരും. ഈ ഷൂട്ട് കഴിഞ്ഞാല്‍ ഇന്ദ്രേട്ടന്‍ മലപ്പുറത്ത് പോവും, അവിടെപ്പോയി സെല്‍ഫിയെടുക്കാനൊന്നും വയ്യ. തങ്ങള്‍ നല്ല സുഹൃത്തുക്കളാണ്, ഇടയ്ക്ക് വഴക്കിടാറുണ്ട്, പിറ്റേ ദിവസം വീണ്ടും അടുക്കും. അതൊന്നും എല്ലാവര്‍ക്കും അറിയില്ല, അതൊന്നും കാണിച്ച് തരാനും പറ്റില്ല ഇപ്പോ നെഗറ്റീവ് കമന്‍റുകളൊക്കെ മാറിയെന്നും താരം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X