അമ്മയായിരുന്നു എല്ലാം നോക്കിയിരുന്നത്! പ്രേമിനൊപ്പം സ്വാസികയുടെ പുതിയ തുടക്കം! എല്ലാം ദൈവാനുഗ്രഹം

പ്രേമിനും അമ്മയ്ക്കുമൊപ്പമായി ദുബായിലെത്തിയിരിക്കുകയാണ് സ്വാസിക. നാട്ടിലെ ഡാന്‍സ് ക്ലാസില്‍ കുറേ കാര്യങ്ങള്‍ ചെയ്തിരുന്നത് അമ്മയായിരുന്നു. റിഹേഴ്‌സല്‍ സമയത്ത് അവിടെയും, ഇവിടെയും ഓടാനും, പിള്ളേര്‍ക്ക് ഫുഡ് കൊടുക്കാനുമെല്ലാം അമ്മ മുന്നിലുണ്ടാവും. സാധനങ്ങളൊക്കെ മേടിക്കാന്‍ പോവും. അമ്പലത്തില്‍ പോയി പൂജയൊക്കെ ചെയ്യും. പേരന്‍സിന് വരാന്‍ പറ്റിയില്ലെങ്കില്‍ ഓട്ടോ വിളിച്ച് കുട്ടികളെ കൂട്ടാനും, കൊണ്ടുവിടാനുമെല്ലാം അമ്മയായിരുന്നു മുന്നില്‍.

ഇവിടെയും അക്കാര്യങ്ങളെല്ലാം അമ്മയെ ഏല്‍പ്പിക്കണോ എന്നായിരുന്നു പ്രേമിന്റെ ചോദ്യം. ഒരുപാട് നാളായി ഡാന്‍സ് ചെയ്യാത്തവര്‍ ചെയ്തിരുന്നു. ഇതുപോലെയുള്ള സപ്പോര്‍ട്ട് എന്നും വേണമെന്നും സ്വാസിക സദസിലുള്ളവരോട് പറഞ്ഞിരുന്നു. ആയിരത്തിന് മുകളില്‍ ആളുകളുണ്ടായിരുന്നു. നിറഞ്ഞ സദസായിരുന്നു. കുറേ പുതിയ അഡ്മിഷനൊക്കെ കിട്ടിയെന്നും സ്വാസിക പറഞ്ഞിരുന്നു. അബുദാബിയില്‍ ഡാന്‍സ് സ്‌കൂള്‍ തുടങ്ങിയോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു മറുപടി.

Swasika viral video
Photo Credit: Swasikavi / Instagram

അമ്മയാണ് എന്റെ വിജയങ്ങള്‍ക്കെല്ലാം കാരണം. ഡാന്‍സും, അഭിനയവുമെല്ലാം തുടരാന്‍ പറ്റുന്നത് അമ്മ കൂടെയുള്ളതിനാലാണ്. ആഗ്രഹങ്ങള്‍ ഓരോന്നും പറയുമ്പോള്‍ അമ്മ പറ്റില്ലെന്ന് പറഞ്ഞിരുന്നുവെങ്കില്‍ ഒന്നും സംഭവിക്കില്ലായിരുന്നു. അച്ഛനെ എല്ലാം പറഞ്ഞ് മനസിലാക്കി എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് അമ്മയാണ്. എന്റെ നിഴല്‍, നെറ്റവര്‍ക്ക് എന്നൊക്കെയാണ് എല്ലാവരും അമ്മയെ കളിയാക്കി വിളിക്കുന്നത്. അത്രയേറെ എനിക്കൊപ്പം നില്‍ക്കുന്ന ആളാണ് അമ്മ എന്ന് നേരത്തെ സ്വാസിക പറഞ്ഞിരുന്നു.

അമ്മയെ അങ്ങനെ കെട്ടിപ്പിടിച്ച് സ്‌നേഹം പ്രകടിപ്പിക്കാനൊന്നും എനിക്ക് പറ്റിയിട്ടില്ല. സ്‌നേഹവും, ബഹുമാനവുമൊക്കെ ഉള്ളിലാണ്. അതങ്ങനെ കാണിച്ചിട്ടില്ല. ഡാന്‍സിലൂടെയായി കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അമ്മയ്ക്ക് വേണ്ടിയാണ് ഈ പെര്‍ഫോമന്‍സ് ഞാന്‍ സമര്‍പ്പിക്കുന്നതെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. ഇടയ്ക്ക് സ്വാസിക അവതാരകയായുള്ള ഷോയിലേക്ക് അമ്മ അതിഥിയായി എത്തിയിരുന്നു.

നേരത്തെ ഷൂട്ടിനെല്ലാം അമ്മയായിരുന്നു കൂടെ വന്നിരുന്നത്. ഭക്തിഗാനങ്ങളൊക്കെ വെച്ച്, ചന്ദനത്തിരിയൊക്കെ കത്തിച്ച് വീട്ടിലെ ഫീല്‍ ഉണ്ടാക്കും അമ്മ എവിടെപ്പോയാലും. എഴുന്നേറ്റ് വരുമ്പോള്‍ തന്നെ ഗ്രീന്‍ ടീയും, ഭക്ഷണവുമൊക്കെ സെറ്റാക്കും. നല്ല വൈബാണെന്ന് പറഞ്ഞാണ് ഞാന്‍ പോരാറുള്ളത്. എന്നാല്‍ അമ്മ കൂടെയില്ലാത്ത സങ്കടം എന്നെ അലട്ടാറുണ്ട്. അമ്മ വേറെ ലെവലാണ്, അത്രയും സപ്പോര്‍ട്ടീവാണ്. ഗിരിജാമ്മ മുത്താണെന്ന് എല്ലാവരും പറയാറുണ്ടെന്നും സ്വാസിക വ്യക്തമാക്കിയിരുന്നു.

അമ്മയെക്കുറിച്ച് മാത്രമല്ല അഭിമുഖങ്ങളില്‍ പ്രേമിന്റെ പിന്തുണയെക്കുറിച്ചും സ്വാസിക വാചാലയാവാറുണ്ട്. അദ്ദേഹത്തിന്റെ കാലില്‍ തൊട്ട് തൊഴുതാണ് എഴുന്നേല്‍ക്കാറുള്ളത്. അങ്ങനെ ചെയ്യുന്നത് എനിക്കിഷ്ടമല്ലെന്ന് പറഞ്ഞാലും കേള്‍ക്കില്ല. ഇങ്ങോട്ട് ചെയ്യുന്നതെല്ലാം തിരിച്ച് ഞാനും ചെയ്യാറുണ്ട്. പുതിയ പ്രൊജക്ടുകള്‍ക്കൊക്കെ പോവുമ്പോഴാണ് ഇങ്ങനെ ചെയ്യാറുള്ളത്.

എപ്പോഴും കാലുനീട്ടി ഇന്നാ പിടിച്ചോ എന്ന് പറയുന്ന ആളൊന്നുമല്ല പ്രേം. എന്റെയൊരു ഇഷ്ടവും, വിശ്വാസവുമൊക്കെ അങ്ങനെയാണ്. കല്യാണത്തിന്റെ പിറ്റേ ദിവസം മുതല്‍ ഞാന്‍ ചെയ്യുന്ന കാര്യമാണ്. അറിഞ്ഞോണ്ടാണ് ചെയ്യുന്നതെങ്കില്‍ പ്രേം തിരിച്ച് ചെയ്യും. ഉറങ്ങുമ്പോഴാണ് പലപ്പോഴും ഇതൊക്കെ ചെയ്യുന്നതെന്നും സ്വാസിക പറഞ്ഞിരുന്നു. കല്യാണത്തിന് മുന്നേ സങ്കല്‍പ്പം പറയുമ്പോഴും ഇതേ കാര്യത്തെക്കുറിച്ച് താരം പറഞ്ഞിരുന്നു. അതേപോലെയുള്ള കാര്യങ്ങളാണ് ഇപ്പോഴും ചെയ്യാറുള്ളത്. ആഗ്രഹിച്ച പോലെ തന്നെയുള്ള ആളെയാണ് ജീവിത പങ്കാളിയായി തനിക്ക് ലഭിച്ചതെന്നും സ്വാസിക വ്യക്തമാക്കിയിരുന്നു.

More from Filmibeat

Read more about: swasika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X