മമ്മൂട്ടിയുടെ ചോദ്യം അതായിരുന്നു! തേപ്പുകാരിയെന്നൊരു പേര് കൂടിയില്ലേ? കണ്ണുനിറഞ്ഞെന്ന് സ്വാസിക

സീരിയലില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയവര്‍ നിരവധിയാണ്. അത്തരത്തിലെത്തിയവര്‍ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെയായിരുന്നു ഫ്‌ളവേഴ്‌സ് ചാനലിലെ സീത സീരിയല്‍ അവസാനിച്ചത്. സീതയെന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ അഭിനേത്രിയാണ് സ്വാസിക. ഷാനവാസാണ് ഇന്ദ്രനെ അവതരിപ്പിച്ചത്. സീത-ഇന്ദ്രന്‍ കെമിസ്ട്രിക്ക് ഗംഭീര സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഈ പരമ്പര ഹിറ്റായി മാറിയതിന് പിന്നില്‍ ഇവരുടെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. സസീതയില്‍ സജീവമായപ്പോഴും സ്വാസിക സിനിമയിലും അഭിനയിക്കാറുണ്ടായിരുന്നു.

സിനിമാകമ്പനി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, അയാളും ഞാനും തമ്മില്‍ തുടങ്ങിയ സിനിമകളിലെല്ലാം സ്വാസിക അഭിനയിച്ചിരുന്നു. മോഹന്‍ലാലിന്‍രെ പുതിയ സിനിമയായ ഇട്ടിമാണി മേഡ് ഇന്‍ ചൈനയിലും താരം അഭിനയിക്കുന്നുണ്ട്. ലൊക്കേഷനിലെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മുന്‍പൊരിക്കല്‍ മമ്മൂട്ടിയും തേപ്പുകാരി വിശേഷണത്തെക്കുറിച്ച് ചോദിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് സ്വാസിക ഇപ്പോള്‍. പുതിയ സിനിമയായ പൊറിഞ്ചു മറിയം ജോസിനെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

മമ്മൂട്ടിയുടെ ചോദ്യം

പൊതുവെ പലരും തേപ്പുകാരി എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും മമ്മൂക്കയും അതേക്കുറിച്ച് പറയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് സ്വാസിക പറയുന്നു. ഒരു പരിപാടിക്കിടെ അദ്ദേഹത്തിനോട് ചോദ്യം ചോദിക്കാനായി സ്വയം പരിചയപ്പെടുത്തുന്നതിനിടയിലാണ് തനിക്ക് തേപ്പുകാരി എന്നൊരു പേര് കൂടിയില്ലേ എന്ന് അദ്ദേഹം ചോദിച്ചത്. സീത ടീം ഒപ്പമുണ്ടായിരുന്നു. സീതയില്‍ അഭിനയിക്കുന്ന കാര്യത്തെക്കുറിച്ചും അന്ന് പറഞ്ഞിരുന്നു. സ്വാസികയെ മമ്മൂട്ടി തിരിച്ചറിഞ്ഞല്ലോയെന്നായിരുന്നു എല്ലാവരും പറഞ്ഞത്. കുറേ നാള്‍ മുന്‍പ് വരെ അതിന്‍രെ ഹൈപ്പിലായിരുന്നു താനെന്നും താരം പറയുന്നു.

തേപ്പുകാരിയെന്ന പേര്

കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന സിനിമയില്‍ ്അഭിനയിച്ചതിന് പിന്നാലെയായാണ് തേപ്പുകാരി എന്ന പേര് സ്വാസികയ്ക്ക് ലഭിച്ചത്. കാമുകനെ വഞ്ചിച്ച് മറ്റൊരാളെ വിവാഹം ചെയ്യുന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ അവതരിപ്പിച്ചത്. ഇതോടെയാണ് തേപ്പുകാരി വിശേഷണം താരത്തിന് ചാര്‍ത്തിക്കിട്ടിയത്. ഇതിന് പിന്നാലെയായി താരത്തിനെ കാണുമ്പോഴെല്ലാം ആളുകള്‍ ചോദിക്കുന്നത് തേപ്പുകാരില്ലേ എന്നായിരുന്നു.

മോഹന്‍ലാലിനെ ആദ്യമായി കണ്ടത്

അമ്മയുടെ പരിപാടിക്കിടയിലാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്. അദ്ദേഹത്തിന്റെ ഗാനത്തിന് ഡാന്‍സ് ചെയ്തിരുന്നു. നൃത്തം പഠിച്ചിരുന്നോ, നന്നായി ചെയ്യുന്നുണ്ടല്ലോയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് ശേഷമാണ് അദ്ദേഹത്തിനൊപ്പം നറുമുഖനേ എന്ന ഗാനത്തിനൊപ്പം ചുവടുവെച്ചത്. സ്റ്റേജ് ഷോയില്‍ മികച്ച കൈയ്യടിയായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. എപ്പോള്‍ കണ്ടാലും അടുത്ത ഡാന്‍സ് എന്നാണെന്നാണ് അദ്ദേഹത്തിന്‍രെ ചോദ്യം.

ഇട്ടിമാണിയിലേക്കുള്ള വരവ്

നവാഗതനായ ജിബുവും ജോജുവും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സിനിമയായ ഇട്ടിമാണി മേഡ് ഇന്‍ ചൈനയില്‍ താന്‍ അഭിനയിക്കുന്നുണ്ടെന്ന് വ്യക്തമാക്കി എത്തിയത് സ്വാസികയായിരുന്നു. ലൊക്കേഷനിലെ ചിത്രം പങ്കുവെച്ചിരുന്നു. ആശീര്‍വാദ് സിനിമാസിന്‍രെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ച് വരികയാണ്. സിനിമയുടെ പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറിയത്.

പൊറിഞ്ചു മറിയമിലെ അനുഭവം

ജോഷി സാറാണ് സംവിധായകന്‍ എന്നറിഞ്ഞപ്പോള്‍ മുതല്‍ പേടിയായിരുന്നു. കളിചിരിയും തമാശയുമെല്ലാം മാറ്റിവെച്ചാണ് സെറ്റിലേക്ക് എത്തിയത്. സീന്‍ നന്നായില്ലെങ്കില്‍ അദ്ദേഹത്തിന്റെ ചീത്ത കേള്‍ക്കേണ്ടി വരില്ലേയെന്ന ചിന്തയായിരുന്നു. മകള്‍ക്കൊപ്പമുള്ള രംഗമായിരുന്നു ആദ്യം ചിത്രീകരിച്ചിരുന്നത്. താന്‍ മാത്രമല്ല സെറ്റില്‍ എല്ലാവരും ്അദ്ദേഹത്തില്‍ നിന്നും മികച്ച വാക്കുകള്‍ കേള്‍പ്പിക്കാനുള്ള ശ്രമത്തിലായിരുന്നു.

Recommended Video

മമ്മൂട്ടിയെ കുറിച്ച് വെളിപ്പെടുത്തി കലാഭവന്‍ ഷാജോണ്‍ | FilmiBeat Malayalam
സീത അവസാനിച്ചപ്പോള്‍

ഫ്‌ളവേഴ്‌സ് ചാനലില്‍ റേറ്റിംഗില്‍ ഏറെ മുന്നിലുള്ള പരമ്പരകളിലൊന്നായ സീത അടുത്തിടെയാണ് അവസാനിച്ചത്. മൂന്നാം ഭാഗത്തിനുള്ള സകല സാധ്യതയും അവസാനിപ്പിച്ചാണ് ചിത്രം അവസാനിച്ചത്. അത്തരമൊരു കാര്യത്തെക്കുറിച്ച് സംവിധായകനും വ്യക്തമാക്കിയിരുന്നു. ക്ലൈമാക്‌സിന് ശേഷം താരങ്ങളെല്ലാം ചാരുമോളുടെ പിറന്നാളാഘോഷത്തിനായി ഒത്തുചേര്‍ന്നിരുന്നു. വികാരധീനനയായി നില്‍ക്കുന്ന സ്വാസികയെ ആയിരുന്നു വീഡിയോയില്‍ കണ്ടത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X