twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കയ്യാലപ്പുറത്ത് ഇരിക്കുന്ന തേങ്ങ പോലെയാണ് തന്റെ ഇഷ്ടം; വിവാഹിതയാവുന്നു എന്ന വാര്‍ത്തയില്‍ പ്രതികരിച്ച് സ്വാസിക

    |

    കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരം കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ വെച്ച് നടി സ്വാസിക സ്വന്തമാക്കിയിരുന്നു. പുരസ്‌കാരം ലഭിച്ച സന്തോഷത്തിലെടുത്ത ചില ചിത്രങ്ങള്‍ പുറത്ത് വന്നതോടെ സ്വാസിക വീണ്ടും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. നടനും എഴുത്തുകാരനുമായ ബദ്രിനാഥിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് ഇതിന് കാരണമായത്.

    അവിശ്വസീയമായ മാറ്റം, വിസ്മയ മോഹൻലാലിൻ്റെ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

    ഇരുവരും മുന്‍പ് സിനിമയിലും ഇപ്പോള്‍ വെബ് സീരിസിലും അഭിനയിക്കുകയാണ്. സ്വാസികയുടെ വിവാഹം കാത്തിരുന്നവര്‍ ഈ വാര്‍ത്ത തീ പോലെ പരത്തി. ഇപ്പോഴിതാ സമയം മലയാളത്തിന് നല്‍കിയ പ്രതികരണത്തിലൂടെ താന്‍ ഉടനെ വിവാഹിതയാവുമോ എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടി.

    വിവാഹ വാര്‍ത്തയെ കുറിച്ച് സ്വാസിക

    ഒരു വാര്‍ത്തയുടെ പിന്നാലെ ഉള്ള ഓട്ടത്തിലാണ് എല്ലാവരും. എന്റെ വിവാഹം ഉറപ്പിച്ചു, നിശ്ചയം കഴിഞ്ഞു, പെണ്ണുകാണല്‍ കഴിഞ്ഞു എന്ന് തുടങ്ങിയ രീതിയിലാണ് വാര്‍ത്തകള്‍ വന്നത്. സത്യത്തില്‍ അങ്ങനെയൊന്നും ഇല്ല.അത്തരമൊരു തീരുമാനം ഇനിയും നമ്മള്‍ എടുത്തിട്ടില്ല. പെട്ടെന്ന് ഒരു വിവാഹ കാര്യം ഞങ്ങള്‍ ഫിക്‌സ് ചെയ്തിട്ടുമില്ല. ഈ വ്യക്തിയുമായിട്ട്, അതായത് ബദ്രിനാഥുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പേയുള്ള പരിചയമാണ്. ഞങ്ങളൊരുമിച്ച് ഒരു സിനിമയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്.

    വിവാഹ വാര്‍ത്തയെ കുറിച്ച് സ്വാസിക

    പത്തു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഞങ്ങള്‍ ഒരുമിക്കുകയാണിപ്പോള്‍. നിലവില്‍ ഒരു വെബ് സീരീസ് ഒരുമിച്ചു ചെയ്ത് കൊണ്ടിരിക്കുകയാണ്. ആ ഷൂട്ടിങ് സ്ഥലത്ത് വച്ചെടുത്ത ചിത്രമാണ് ഇത്. ഈ പത്ത് വര്‍ഷമായിട്ടുള്ള പരിചയം, ഒരു സൗഹൃദ ബോണ്ടിങ്, ഒക്കെയാണ്. അല്ലെങ്കില്‍ ചില സുഹൃത്ത് ബന്ധം ഒരു നോര്‍മല്‍ സൗഹൃദത്തിന് അപ്പുറം ഡീപ്പ് റിലേഷന്‍ പോലെ ആയിരിക്കും. അങ്ങനെ ഒരു വ്യക്തി എന്ന നിലയിലും നടനായും എനിക്ക് ഒരുപാട് പിന്തുണ നല്‍കുന്ന ആളാണ് ബദ്രി. അതുകൊണ്ടാണ് ഫോട്ടോ ഇട്ടിട്ടപ്പോള്‍ അങ്ങനെ എഴുതിയത്.

    വിവാഹ വാര്‍ത്തയെ കുറിച്ച് സ്വാസിക

    ആ ക്യാപ്ഷന്‍ കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് അതാണ്. പിന്നെ കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഉള്ള അഭിമുഖം എടുത്തു നോക്കിയാലും നിങ്ങള്‍ക്ക് അറിയാം പ്രണയത്തെ കുറിച്ചു ചോദിക്കുമ്പോള്‍ എന്താണ് പറയുന്നതെന്ന്. സത്യത്തില്‍ എന്റെ മനസ്സില്‍ ഒരു ഇഷ്ടം ഉണ്ട്, പ്രണയം ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ അത് കയ്യാലപുറത്തിരിക്കുന്ന തേങ്ങാ മാതിരി ആണെന്നും പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് ഇപ്പോഴത്തെ സാഹചര്യവും.

     വിവാഹ വാര്‍ത്തയെ കുറിച്ച് സ്വാസിക

    എന്റെ മനസ്സില്‍ ഒരു ഇഷ്ടം ഉണ്ട്. പക്ഷെ അത് കല്യാണത്തിലേക്ക് എത്തുമോ എന്ന് പറയാന്‍ ആകില്ല. കാരണം അതിന് കുടുംബത്തിന്റെ പിന്തുണ കൂടി പ്രധാന്യമുള്ളതാണ്. ഒപ്പം ജാതകവും പ്രധാനമാണ്. ഞാന്‍ അതിലൊക്കെ പ്രാധാന്യം കൊടുക്കുന്ന ഒരാള്‍ കൂടിയാണ്. എല്ലാം കൊണ്ടും എല്ലാം ഒത്തു വരികയാണെങ്കില്‍ മാത്രമാണ് കല്യാണത്തിലേക്ക് എത്തിപെടുകയള്ളു.

    Recommended Video

    Actress Athmeeya reception video
      വിവാഹ വാര്‍ത്തയെ കുറിച്ച് സ്വാസിക

    തല്‍കാലത്തേക്ക് ഇപ്പോള്‍ ഒരു വിവാഹത്തെ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല. പിന്നെ ഒരു ഇഷ്ടമുണ്ട്. അത് എനിക്ക് തുറന്ന് പറയാന്‍ മടിയില്ല. ഇതിനു മുന്‍പും ഇതേ കാര്യം ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ അത് എന്താകും എന്നത് ദൈവത്തിന്റെ കൈയ്യില്‍ ആണ്. അത് വരുന്ന വഴിക്ക് കാണാം എന്നേ ഉള്ളൂ. ഇപ്പോള്‍ പ്രചരിക്കുന്ന ഈ ന്യൂസ് സത്യമല്ലെന്ന കാര്യം കൂടി സ്വാസിക വ്യക്തമാക്കുന്നു. ഒരു ഷൂട്ടിങ് പ്രോസസ്സുമായി ബന്ധപെട്ടു വന്ന വാര്‍ത്തയാണെന്നും നടി സൂചിപ്പിച്ചു.

    Read more about: swasika സ്വാസിക
    English summary
    Swasika Vijay Clarifies Her Wedding Rumours With Soul Mate Badrinath Krishnan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X