ഇന്ദ്രനും സീതയുമായുള്ള കെമിസ്ട്രിയുടെ രഹസ്യം വെളിപ്പെടുത്തി സ്വാസിക, അഭിനയിക്കാൻ എളുപ്പമായിരുന്നു...

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് സ്വാസിക . നർത്തകി കൂടിയായ സ്വാസികയുടെ തുടക്കം സിനിമയിലൂടെയാണെങ്കിലും സീരിയലിലൂടെയാണ് കൂടുതൽ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത 'ദത്ത്പുത്രി'യിലൂടെയാണ് മിനിസ്ക്രീനിൽ എത്തുന്നതെങ്കിലും ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്ത 'സീത' എന്ന പരമ്പരയിലൂടെയാണ് സ്വാസിക പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്.

സീത അവസാനിച്ചിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ഈ പരമ്പരയും നടിയുടെ സീത എന്ന കഥാപാത്രവും ചർച്ചാ വിഷയമാണ്. നടൻ ഷാനവാസ് ആയിരുന്നു പരമ്പരയിലെ കോ-സ്റ്റാർ. ഇപ്പോഴിത തന്റെ കംഫർട്ടബിളായിട്ടുള്ള സഹതാരത്ത കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. തന്റ യുട്യൂബ് ചാനലിലെ ക്യു.എ സെക്ഷനിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 അഭിനയിക്കാൻ  ഈസി

അഭിനയിക്കാൻ ഏറ്റവും കംഫർട്ടബിളായിട്ടുള്ള നടൻ ആരാണെന്ന ആരാധകരുടെ ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. സീരിയലിൽ തന്റെ അടുത്ത സുഹൃത്ത് കൂടിയ ഷാനവാസിന്റെ പേരായിരുന്നു ചോദ്യത്തിന് ഉത്തരമായി പറഞ്ഞത്. കൂടാതെ എല്ലാവരോടൊപ്പവും അഭിനയിക്കാൻ ബുദ്ധിമുട്ടില്ലെന്നും സ്വാസിക പറയുന്നുണ്ട്. നടിയുടെ വാക്കുകൾ ഇങ്ങനെ...

ഷാനവാസ്

താൻ പ്രത്യേകിച്ച് കുറെ താരങ്ങളോട് അഭിനയിച്ചിട്ടില്ലെന്ന് ആമുഖമായി പറഞ്ഞ് കൊണ്ടാണ് ചോദ്യത്തിന് ഉത്തരം നൽകിയത്. ''ആകെ രണ്ട് മൂന്ന് സീരിയലും വളരെ കുറച്ച് സിനിമകളുമാണ് ചെയ്തിട്ടുള്ളത്. ചെയ്ത സിനിമകളിൽ പെയറായിട്ടുള്ള താരങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ തനിക്ക് അഭിനയിക്കാൻ കംഫർട്ടബിളായിട്ടുള്ള സഹതാരം എന്ന് പറയുന്നത് സീതയിലെ ഷാനവാസാണ്. ആൾക്കൊപ്പമാണ് ഏറ്റവും കൂടുതൽ സ്ക്രീൻ ഷെയർ ചെയ്തിരിക്കുന്നതെന്നും സ്വാസിക പറയുന്നു.

കെമിസ്ട്രിയുടെ  രഹസം

ഷാനവാസുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചും സ്വാസിക പറയുന്നുണ്ട്. ''ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രി വർക്ക് ആയത് കൊണ്ടാണ് ഇന്നും ആളുകൾ ആ സീരിയലിനെ കുറിച്ച് സംസാരിക്കുന്നത്. ഞങ്ങൾ തമ്മിൽ നല്ല സൗഹൃദമുള്ളത് കൊണ്ട് വളരെ ഈസിയായി കാര്യങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്യാനും കൂടെ അഭിനയിക്കുമ്പോൾ വേറൊരു അഭിനേതാവ് നിന്ന് അഭിനയിക്കുന്നു എന്നുള്ള ഫീൽ ഇല്ലെന്നും'' സ്വാസിക പറഞ്ഞു. കൂടാതെ ബിബിനോടൊപ്പവും അഭിനയിക്കാനും വളരെ എളുപ്പമാണെന്നും നടി പറയുന്നുണ്ട്. ''അധികം ടെൻഷൻ താരത്ത വളരെ കൂളായിട്ടുള്ള ആളാണ് ബിബിൻ''. അതുപോലെ തന്നെ ഇപ്പോഴത്തെ സീരിയലിലെ പെയറായ പ്രേമിനോടൊപ്പവും അഭിനയിക്കാനും ടെൻഷനൊന്നുമില്ലെന്നും സ്വാസിക പറയുന്നു.

മോഹൻലാൽ

മോഹൻലാലിനോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവവും നടി പങ്കുവെയ്ക്കുന്നുണ്ട്. 'ലാലോട്ടനോടൊപ്പം അഭിനയിക്കാൻ വളരെ ടെൻഷൻ ആയിരുന്നു. അത് അദ്ദേഹത്തിനോടുള്ള ബഹുമാനത്തിന്റെ ലെവൽ വളരെ മുകളിലായത് കൊണ്ടാണ്. ഏറ്റവും കൂടുതൽ കംഫർട്ടബിളായിട്ട് കോ- ആർട്ടിസ്റ്റിനെ വയ്ക്കുന്ന നടനാണ് ലാലേട്ടൻ. അത് വലിയ ആളെന്നോ ചെറിയ ആളെന്നോ ഇല്ല. നമ്മൾ ടെൻഷനായി കഴിഞ്ഞാൽ ഭയങ്കര കൂളായിട്ട് എടുത്ത് റിലാക്സ് ചെയ്യിപ്പിക്കുന്ന ആർട്ടിസ്റ്റാണ്'' അദ്ദേഹമെന്നും സ്വാസിക ചോദ്യത്തിന് മറുപടിയായി പറഞ്ഞു. നിലവിൽ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന 'മനംപോലെ മംഗല്യം'എന്ന സീരിയലിലാണ് നടി അഭിനയിക്കുന്നത്.

കടപ്പാട്; സാസ്വിക യുട്യൂബ് ചാനൽ

Read more about: swasika സ്വാസിക
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X