അച്ഛന് ഓർമയുണ്ടാവില്ലെന്ന് കരുതി, അക്കാര്യത്തിൽ ഒറ്റപ്പെടും; സ്വാസികയ്ക്ക് മുന്നിൽ ഏറ്റുമുട്ടി അച്ഛനും പ്രേമും

മലയാളത്തിൽ മാത്രമല്ല ലബ്ബർ പന്തിനുശേഷം തമിഴിലും തിരക്കുള്ള അഭിനേത്രിയാണ് സ്വാസിക വിജയ്. ഷൂട്ടിങ് തിരക്കിനിടയിലും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ നടി സമയം കണ്ടെത്താറുണ്ട്. മാത്രമല്ല സീരിയൽ രം​ഗത്ത് എത്തിയകാലം മുതൽ സപ്പോർട്ട് ചെയ്യുന്ന പ്രേക്ഷകരുമായി സംവദിക്കാൻ ഒരു യുട്യൂബ് ചാനലും സ്വാസികയ്ക്കുണ്ട്. അടുത്തിടെയാണ് ​​ഗൾഫിൽ ജോലി ചെയ്യുന്ന സ്വാസികയുടെ അച്ഛൻ ലീവ് കിട്ടി നാട്ടിലെത്തിയത്.

വിവാഹത്തിനാണ് അവസാനമായി നാട്ടിലെത്തിയിരുന്നത്. ചടങ്ങ് കഴിഞ്ഞ് വൈകാതെ തിരികെ പോവുകയും ചെയ്തു. അതുകൊണ്ട് അമ്മായിഅച്ഛനെ വിശദമായി പരിചയപ്പെടാനോ ഒപ്പം സമയം ചിലവഴിക്കാനോ പ്രേമിനും കഴിഞ്ഞില്ല. അച്ഛൻ വന്നുവെന്ന് അറിഞ്ഞ് സ്വാസികയ്ക്ക് പിന്നാലെ പ്രേമും ഷൂട്ടിങിൽ നിന്ന് ബ്രേക്കെടുത്ത് നാട്ടിലേക്ക് എത്തി.

Swasika Vijay
Photo Credit: Swasika Vijay / Instagram

ഇപ്പോഴിതാ സ്വാസിക യുട്യൂബിൽ പങ്കിട്ട പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. തന്റെ ഇഷ്ടാനിഷ്ടങ്ങൾ ജന്മം നൽകി പോറ്റി വളർത്തിയ അച്ഛനാണോ അതോ നല്ല പാതിയായ പ്രേമിനാണോ നന്നായി അറിയുകയെന്ന് മനസിലാക്കാൻ ഹു നോസ് മി ബെറ്റർ എന്ന ​ഗെയിം നടത്തുകയാണ് സ്വാസിക ചെയ്തത്. താനുമായി ബന്ധപ്പെട്ട പതിനഞ്ചോളം ചോ​ദ്യങ്ങളുമായാണ് സ്വാസിക ​ഗെയിമിന് എത്തിയത്.

എന്നെ കുറിച്ച് ആർക്കാണ് നന്നായിട്ട് അറിയാവുന്നതെന്ന് എനിക്ക് മനസിലാക്കാനാണ് ഈ ​ഗെയിം. അച്ഛൻ കുറേ നാളായില്ലേ എനിക്കൊപ്പം ഒരുപാട് കാലം നിന്നിട്ട്. അതുകൊണ്ട് എന്നെ കുറിച്ച് അറിയുമോയെന്ന് അറിയില്ലല്ലോ. ഇന്ന് എന്റെ ഭർത്താവും അച്ഛനും കൂടിയുള്ള ഏറ്റുമുട്ടലാണ് നടക്കാൻ പോകുന്നത്. ആദ്യമായിട്ടാണ് ഇരുവരും ഏറ്റുമുട്ടുന്നത് എന്ന് പറഞ്ഞാണ് ​ഗെയിം നടി ആരംഭിച്ചത്.

ഇഷ്ടപ്പെട്ട നിറം, കംഫേർട്ട് ഫുഡ്, ഇഷ്ടപ്പെട്ട സീസൺ, ഐസ്ക്രീം ഇനത്തിൽ ഏറ്റവും പ്രിയപ്പെട്ട ഫ്ലേവർ എന്നിവയിൽ എല്ലാം ഇരുവരും മാർക്ക് സ്കോർ ചെയ്തു. തനിക്ക് ഇഷ്ടപ്പെട്ട സീസണും പ്രിയപ്പെട്ട ഐസ്ക്രീം ഫ്ലേവറുമെല്ലാം അച്ഛൻ ശരിയായി പറഞ്ഞപ്പോൾ സ്വാസികയ്ക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. എല്ലാം പഠിച്ചുവെച്ചിരിക്കുകയാണോ അച്ഛൻ എന്നായിരുന്നു സ്വാസികയുടെ ചോദ്യം.

എല്ലാം തനിക്ക് അറിയാമെന്നായിരുന്നു അച്ഛന്റെ മറുപടി. പക്ഷെ മോളുടെ സെലിബ്രിറ്റി ക്രഷ് ആരാണെന്നത് അച്ഛന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ഷാരൂഖാനാണ് എന്നത് പ്രേം കറക്ടായി പറഞ്ഞു. അതുപോലെ സ്വാസികയ്ക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമ തൂവാനത്തുമ്പിക‌ളാണെന്നത് കണ്ടെത്താൻ രണ്ടുപേർക്കും കഴിഞ്ഞില്ല. പക്ഷെ മകൾ ലാലേട്ടൻ ഫാനാണെന്നത് അച്ഛന് അറിയാമായിരുന്നു. വീട്ടിൽ എല്ലാവരും ലാലേട്ടൻ ഫാനാണ്.

Swasika Vijay
Photo Credit: Swasika Vijay / Instagram

അച്ഛൻ മാത്രം മമ്മൂട്ടി ഫാനാണെന്നും അതുകൊണ്ട് ആ സമയത്ത് മാത്രം അച്ഛൻ വീട്ടിൽ ഒറ്റപ്പെടുമെന്നും സ്വാസിക പറഞ്ഞു. മകളുടെ ഇഷ്ടപ്പെട്ട മ‍ൃ​ഗം ആടാണെന്നതും അച്ഛന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. പ്രേം പക്ഷെ അവിടേയും സ്കോർ ചെയ്തു. അച്ഛന് ഒന്ന് രണ്ട് ചോദ്യങ്ങളിൽ ശരിയുത്തരം പറയാൻ കഴിഞ്ഞില്ല. അതിനാൽ പ്രേമാണ് കൂടുതൽ മാർക്ക് നേടിയത്. പക്ഷെ പ്രേമാണ് വിജയിയെന്ന് സ്വാസിക പറഞ്ഞില്ല. ഒരാൾ ജയിച്ചു മറ്റെയാൾ തോറ്റുവെന്ന് പറയാൻ പറ്റുന്നില്ല.

രണ്ടുപേരും എന്നെ കുറിച്ച് നന്നായി മനസിലാക്കിയിട്ടുണ്ട്. ചിലതിന് മാത്രമെ ഉത്തരം പറയാൻ ഇരുവർക്കും കഴിയാതെ പോയുള്ളു എന്നായിരുന്നു സ്വാസിക പറഞ്ഞത്. അച്ഛൻ എല്ലാം മറന്ന് പോയി കാണുമെന്ന് കരുതി. എന്റെ കാര്യം ഒന്നും ഓർമയുണ്ടാവില്ലെന്ന് കരുതി. എല്ലാം കുഞ്ചുവിന് ആയിരിക്കും ഓർമയെന്നാണ് കരുതിയത്. ലേറ്റസ്റ്റായി വന്നത് കുഞ്ചുവാണല്ലോ. പക്ഷെ രണ്ടുപേർക്കും നല്ല ഓർമയുണ്ട്.

അതുകൊണ്ട് രണ്ടുപേരെയും വിജയികളായി പ്രഖ്യാപിച്ചിരിക്കുന്നു എന്നും സ്വാസിക പറഞ്ഞു. ​ഗെയിമിൽ പങ്കെടുത്ത് വിജയിക്കുക എന്നതിനപ്പുറം അച്ഛൻ‍-മകൾ കോമ്പോ ആസ്വദിക്കുകയായിരുന്നു വീ‍ഡിയോയിൽ ഉടനീളം പ്രേം.

Read more about: swasika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X