ആദ്യം ചാറ്റിങ്ങ് ആയിരുന്നു, പിന്നെ ഫോൺ വിളി, വിവാഹ വിശേഷം പങ്കുവെച്ച് വന്ദന
സീ കേരളം സംപ്രേക്ഷണം ചെയ്ത സ്വാതി നക്ഷത്രം ചോതി എന്ന പരമ്പരയിലൂടെ പ്രേക്ഷതകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് വന്ദന. സീ കേരളം സംപ്രേക്ഷണ ചെയ്ത പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. വന്ദനയായിരുന്നു സീരിയലിൽ സ്വാതിയായി എത്തിയത് കഥാപാത്രത്തിനായി 12 കിലോ ഭാരമായിരുന്നു വന്ദന കൂട്ടിയത്. ഇപ്പോൾ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മനംപോലെ മംഗല്യം എന്ന പരമ്പരയിലാണ് നടി അഭിനയിച്ചു വരുന്നത്. മിലി എന്ന കഥാപാത്രത്തെയാണ് വന്ദന പരമ്പരയിൽ അവതരിപ്പിക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വന്ദനയുടെ വിവാഹ വാർത്തയാണ്. നടി തന്നെയാണ് വിവാഹ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. രാകേഷാണ് വരൻ. ഗുരുവായൂർ അമ്പലനടയിൽ വച്ചായിരുന്നു വിവാഹം. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നടിക്ക് ആശംസ നേർന്ന് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. വിവാഹ ചിത്രം കൂടാതെ രാകേഷിനോടൊപ്പമുള്ള മറ്റൊരു ചിത്രം കൂടവന്ദന പങ്കുവെച്ചിട്ടുണ്ട്.
അറേഞ്ചിഡ് മ്യാരാജ് ആയിരുന്നു വന്ദനയുടേത്. മാട്രിമോണിയൽ വഴി വന്ന ബന്ധമായിരുന്നു ഇത്, നേരത്തെ നൽകിയ അഭിമുഖത്തിൽ പ്രേമിക്കാൻ തനിക്ക് പേടിയാണെന്ന് വന്ദന വ്യക്തമാക്കിയിരുന്നു. മാട്രിമോണിയൽ വഴി വന്ന ബന്ധം ആയിരുന്നു എങ്കിലും നേരിട്ട് കാണുന്നതിന് മുൻപേ തന്നെ തങ്ങൾ സംസാരം തുടങ്ങിയിരുന്നു. പ്രേമം തനിക്ക് വഴങ്ങില്ലായിരുന്നു, പക്ഷേ സംസാരിച്ചു തുടങ്ങിയപ്പോൾ രാകേഷുമായി കൂടുതൽ അടുത്തെന്നും വന്ദന സെബാൻസ് ജേർണിയിൽ പറഞ്ഞു
Recommended Video
മച്ചു എന്നാണ് വന്ദന തന്റെ ഭർത്താവിനെ വിളിക്കുന്നത്. തനിക്ക് ഭർത്താവിനെ ചേട്ടാ എന്ന് വിളിക്കുന്നത് ഇഷ്ടമല്ല അതുകൊണ്ടാണ് മച്ചു എന്ന് വിളിക്കുന്നതെന്നും അഠുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ ഉറപ്പിച്ച വിവാഹമായിരുന്നു. എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വിവാഹം നീട്ടി വയ്ക്കുകയായിരുന്നു. ഏപ്രിലിൽ തീരുമാനിച്ചുറപ്പിച്ച വിവാഹം പിന്നീട് സെപ്റ്റംബറിലേയ്ക്ക് മാറ്റുകയായിരുന്നു. ഇപ്പോഴത് ഫെബ്രുവരിയിൽ നടന്നുവെന്നും വന്ദന ഒരു അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications