പ്രതീഷുമായുള്ള വിവാഹത്തിന് ശേഷം കൂടുതൽ വേദനിപ്പിച്ചത് ഇതായിരുന്നു, വെളിപ്പെടുത്തി സ്വാതി നിത്യാനന്ദ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് സ്വാതി നിത്യാനന്ദ്. റിയാലിറ്റി ഷോയിലൂടെ അഭിനേത്രിയായ സ്വാതി ചെറിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ചെമ്പട്ട് എന്ന പരമ്പരയിലൂടെയാണ് മിനിസ്ക്രീനിൽ എത്തുന്നത്. പിന്നീട് ഭ്രമണം, നാമം ജപിക്കുന്ന വീട് തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ചിരുന്നു. ഇപ്പോൾ സീ കേരളം സംപ്രേക്ഷണ ചെയ്യുന്ന പ്രണയവർണ്ണങ്ങൾ എന്ന പരമ്പരയിലാണ് നടി അഭിനയിക്കുന്നത്. ഫാഷൻ ഡിസൈനറായ അപർണ്ണ എന്ന കഥാപാത്രയാണ് അവതരിപ്പിക്കുന്നത്. റിച്ചാർഡ് ആണ് നായികനായി എത്തുന്നത്. പേര് പോലെ തന്നെ ഒരു റൊമാന്റിക് ഫാമിലി പരമ്പരയാണിത്.
ക്യാമറമാൻ പ്രതീഷ് നെന്മാറയാണ് സ്വാതിയുടെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു. ഇപ്പോഴിത വിവാഹശോഷം കേൾക്കേണ്ടി വന്ന വിമർശനങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് സ്വാതി നിത്യാനന്ദ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കരിയറിനെ പിന്തുണയ്ക്കുന്ന നല്ല സപ്പോർട്ടീവായ ഭർത്താവാണ് പ്രതീക്ഷെന്നാണ് സ്വാതി പറയുന്നത്.

പ്രണയ വിവാഹമായിരുന്നു എന്ന് പറഞ്ഞ് കൊണ്ടാണ് പ്രതീഷിനെ കുറിച്ചും നൽകുന്ന പിന്തുണയെ കുറിച്ചും പറഞ്ഞത്. '' പ്രണയ വിവാഹമായിരുന്നു. ഭർത്താവിന്റെ പേര് പ്രതീഷ് നെന്മാറ. ഭ്രമണം പരമ്പരയിലൂടെയാണ് കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും. കല്യാണം കഴിഞ്ഞതിന് ശേഷം സോഷ്യൽ മീഡിയയിലൂടെ നെഗറ്റീവ് കമന്‌റ്സ് കേൾക്കേണ്ടി വന്നിട്ടുണ്ട്. വേദനിപ്പിക്കുന്നതായിരുന്നു അത്. അല്ലാതെ വേദനിപ്പിക്കുന്നതൊന്നും ഉണ്ടായിട്ടില്ല. ഇപ്പോൾ ഹാപ്പിയായി ജീവിതം മുന്നോട്ട് പോവുകയാണ്. കുടുംബവും ഭർത്തവും കരിയറുമെല്ലാം നല്ല രീതിയിലാണ് പോകുന്നത്.

18- 20 വർഷമായി ഭർത്താവ് ഈ ഫീൽഡിലാണുള്ളത്. അദ്ദേഹത്തിന് ഈ രംഗത്തെ കുറിച്ച് എല്ലാ കാര്യവും അറിയാം. അതുകൊണ്ട് തന്നെ തനിക്ക് നല്ല സപ്പോർട്ട് ആണ്. അദ്ദേഹം നിബന്ധനകൾ ഒന്നും വയക്കാറില്ല. പിന്നെ ഈ ഫീൽഡിനെ കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങളൊക്കെ പറഞ്ഞ് തരാറുണ്ട്. 20 വർഷത്തോളമായി ഈ ഫീൽഡിൽ ആയത് കൊണ്ട് തന്നെ അതിന്റെ അറിവിൽ പുള്ളിക്കാരൻ ഓരോ കാര്യങ്ങൾ പറഞ്ഞ് തരും. അല്ലാതെ നിബന്ധനകളൊന്നും വയ്ക്കാറില്ലെന്നും'' സ്വാതി വീണ്ടും പറയുന്നു.

'ഇപ്പോൾ ചെയ്യുന്ന പ്രണയ വർണ്ണങ്ങൾ എന്ന പരമ്പര വളരെ റൊമാന്റിക്കായിട്ടുള്ള പ്രൊജക്ട് ആണ്. ഞങ്ങളുടെ സോഗ് ആണെങ്കിലും അതിലെ ഓരോ സീനും ഭയങ്കര റൊമാന്റിക്കായിട്ടുള്ളതാണ്. ആ സംഭവമൊക്കെ കണ്ടിട്ട് എന്നെ ചീത്ത പറയാനോ വഴക്ക് പറയാനോ ഒന്നിനും വന്നിട്ടില്ല. അദ്ദേഹം ഓക്കെയാണ്. നല്ല രീതിയ്ക്ക് മുന്നോട്ട് പോവുകയാണെന്നും' സ്വാതി കൂട്ടിച്ചേർത്തു.

പ്രതീഷ് നൽകുന്ന പിന്തുണയെ കുറിച്ചും താരം പറയുന്നുണ്ട്. 'ക്യാമറമാൻ ആയത് കൊണ്ട് അദ്ദേഹം സീനുകൾ കാണുമ്പോൾ ഓരോ കാര്യങ്ങൾ പറഞ്ഞ് തരാറുണ്ട്. ക്യാമറയുടേയും ലൈറ്റിന്റേയും പൊസിഷൻസ് അറിഞ്ഞാൽ നമുക്ക് ആക്ടിംഗിൽ നമുക്ക് കുറച്ച് കൂടി ഇംപ്രൂവ് ചെയ്യാൻ പറ്റും. അതിനെ കുറിച്ചൊക്കെ തനിക്ക് ഒരുപാട് പറഞ്ഞ് തന്നിട്ടുണ്ട്. കൂടാതെ പിന്നീട് ഓരേ സീനുകൾ കാണുമ്പോൾ ആ ലുക്കിനെ കുറിച്ചൊക്കെ പറഞ്ഞ തരാറുണ്ടായിരുന്നു. ഓരേ ഫീൽഡിൽ നിൽക്കുന്ന ആളായത് കൊണ്ട് തന്നെ അതൊക്കെ തനിക്ക് വലിയ സഹായമാണെന്നും' സ്വാതി പറയുന്നു

തുടക്കത്തിൽ വിവാഹത്തിന് വീട്ടുകാർക്ക് അൽപം എതിർപ്പായിരുന്നു സ്വാസിക അവതരിപ്പിക്കുന്ന പരിപാടിയായ റെഡ് കാര്‍പ്പറ്റില്‍ എത്തിയപ്പോൾ പറഞ്ഞിരുന്നു. പ്രതീഷുമായ വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഇപ്പോൾ ഓക്കെയാണെന്നും നടി പറഞ്ഞു. സ്വാതിയുടെ വാക്കുകൾ ഇങ്ങനെ...'' ലൊക്കേഷനില്‍ വെച്ചുള്ള പ്രണയമായിരുന്നു സ്വാതിയുടേത്. ഒന്നര വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഒരു കണ്ണടച്ച് ഒരാളെ നോക്കാന്‍ പറ്റുന്നവരാണ് ക്യാമറ ടീമിലുള്ളവര്‍. അതേക്കുറിച്ച് എപ്പോഴും എന്നോട് പറയാറുണ്ട്.
Recommended Video

വിവാഹം കഴിഞ്ഞിട്ട് ഒന്നര വര്‍ഷമായെന്നും സ്വാതി പറഞ്ഞിരുന്നു. തുടക്കത്തില്‍ എതിര്‍പ്പുകളായിരുന്നുവെങ്കിലും ഇരുവീട്ടുകാരും ഇവരെ അംഗീകരിക്കുകയായിരുന്നു''. വിവാഹ ശേഷവും അഭിനയത്തില്‍ തുടരുമെന്ന് നേരത്തെ സ്വാതി പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സ്വാതി. പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലാവാറുണ്ട്


Click it and Unblock the Notifications











