വിവാഹശേഷമുള്ള ആദ്യ ഓണമാണ്! സന്തോഷത്തോടെ ചേര്‍ന്നുനിന്ന് പ്രിയതാരങ്ങള്‍! ചിത്രങ്ങള്‍ വൈറല്‍!

കൊവിഡ് 19 പ്രതിസന്ധിക്കിടയിലാണ് ഓണവും കടന്നുവന്നിട്ടുള്ളത്. പതിവില്‍ നിന്നും വ്യത്യസ്തമായി ആര്‍പ്പുവിളികളും ഒത്തുചേരലുകളുമില്ലാതെയാണ് ഇത്തവണത്തെ ഓണമെത്തിയത്. റിലീസ് ചിത്രങ്ങളില്ലാത്ത ഓണം കൂടിയാണ്. കൊവിഡ് പടരാന്‍ തുടങ്ങിയതോടെയാണ് തിയേറ്ററുകള്‍ അടച്ചിട്ടത്. സാമൂഹ്യ അകലവും സാനിറ്റൈസറുമൊക്കെയായാണ് ഇത്തവണത്തെ ഓണാഘോഷം. കസവുസാരിയില്‍ അതീവ സുന്ദരിയായുള്ള ചിത്രങ്ങളുമായാണ് ടെലിവിഷനിലെ മിന്നും താരങ്ങളെല്ലാം എത്തിയിട്ടുള്ളത്.

വിവാഹശേഷം ഭര്‍ത്താവിനൊപ്പം ആദ്യ ഓണം ആഘോഷിക്കുന്നതിന്റെ ത്രില്ലിലാണ് ചില താരങ്ങള്‍. സ്വാതി നിത്യാനന്ദ്, പാര്‍വതി വിജയന്‍, അമല ഗിരീശന്‍ തുടങ്ങിയ താരങ്ങളുടെ വിവാഹം നടന്നത് അടുത്തിടെയായിരുന്നു. ബിഗ് ബോസിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ പ്രദീപ് ചന്ദ്രന്റെ വിവാഹവും അടുത്തിടെയായിരുന്നു. അവതാരകയായ മീര അനിലിനും ഇത്തവണത്തെ ഓണം ഏറെ പ്രധാനപ്പെട്ടതാണ്. ടെലിവിഷന്‍ താരങ്ങളുടെ ഓണവിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

പാര്‍വതിയും അരുണും

പാര്‍വതിയും അരുണും

കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ അഭിനേത്രിയാണ് പാര്‍വതി. ഈ സീരിയലിന്റെ ലൊക്കേഷനില്‍ വെച്ചാണ് അരുണുമായി പ്രണയത്തിലായത്. വൈകാതെ തന്നെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. പിന്നാലെയായി രഹസ്യ വിവാഹവും നടത്തുകയായിരുന്നു. വിവാഹത്തോടെ അഭിനയത്തോട് ബൈ പറയുകയായിരുന്നു താരം. അരുണിനൊപ്പമുള്ള ഓണാഘോഷത്തിന്റെ ചിത്രം പങ്കുവെച്ചായിരുന്നു പാര്‍വതി എത്തിയത്.

പ്രദീപിന്റെ സന്തോഷം

പ്രദീപിന്റെ സന്തോഷം

സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായ താരമാണ് പ്രദീപ് ചന്ദ്രന്‍. കറുത്ത മുത്ത് എന്ന പരമ്പരയില്‍ അഭിനയിച്ചതിന് ശേഷമായാണ് താരം ബിഗ് ബോസില്‍ മത്സരിക്കാനെത്തിയത്. വിവാഹത്തെക്കുറിച്ചായിരുന്നു താരത്തോട് എല്ലാവരും ഒരുപോലെ ചോദിച്ചത്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷമായാണ് പ്രദീപിന്റെ വിവാഹം നടന്നത്. ഭാര്യയ്‌ക്കൊപ്പമുള്ള ആദ്യ ഓണമാണ് താരം ആഘോഷിക്കുന്നത്. പ്രിയതമയ്‌ക്കൊപ്പമുള്ള ചിത്രവുമായാണ് താരമെത്തിയത്.

മീര അനിലും വിഷ്ണുവും

മീര അനിലും വിഷ്ണുവും

കോമഡി സ്റ്റാര്‍ പരിപാടിയുടെ എല്ലാമെല്ലാമായ മീര അനിലും വിഷ്ണുവും വിവാഹിതരായത് അടുത്തിടെയായിരുന്നു. മാട്രിമോണിയലിലൂടെയാണ് മീരയ്ക്ക് വരനെ കണ്ടെത്തിയത്. വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും ഇരുവരും എത്തിയിരുന്നു. സിനിമയില്‍ നിന്നും അവസരം ലഭിച്ചിരുന്നുവെങ്കിലും സ്വീകരിച്ചിരുന്നില്ല. വിവാഹ ശേഷവും മീര ടെലിവിഷനില്‍ സജീവമാണ്.

സ്വാതി നിത്യാനന്ദിന്റെ വിശേഷം

സ്വാതി നിത്യാനന്ദിന്റെ വിശേഷം

ഭ്രമണമെന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരങ്ങളിലൊരാളാണ് സ്വാതി നിത്യാനന്ദ്. സീരിയലിന്റെ ക്യാമറമാനായ പ്രതീഷായിരുന്നു താരത്തെ വിവാഹം ചെയ്തത്. രണ്ടര വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷവും അഭിനയത്തില്‍ സജീവമാണ് സ്വാതി. ഓണം ഇങ്ങെത്തിയെന്നും എല്ലാവര്‍ക്കും ഓണാശംസ നേരുന്നുവെന്നും പറഞ്ഞായിരുന്നു സ്വാതി എത്തിയത്. കേരള സാരിയണിഞ്ഞുള്ള ചിത്രങ്ങളും സ്വാതി പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആശംസകളുമായി ഇവരും

ആശംസകളുമായി ഇവരും

പൂക്കാലം വരവായി സീരിയലിലെ മനോഹരനിമിഷം പങ്കുവെച്ചായിരുന്നു മൃദുല വിജയ് എത്തിയത്. അഭിയുക്ത എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്ത ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ശ്രീറാം രാമചന്ദ്രന്‍, മാന്‍വി, അനുമോള്‍, നവീന്‍ അറക്കല്‍, ധന്യ മേരി വര്‍ഗീസ്, വീണ നായര്‍, കീര്‍ത്തന അനില്‍, താര കല്യാണ്‍ തുടങ്ങി നിരവധി പേരാണ് ആശംസകളുമായെത്തിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X