വിവാഹത്തിന് ശേഷമുള്ള മാറ്റങ്ങളെക്കുറിച്ച് സ്വാതി നിത്യാനന്ദ്, ഭര്‍ത്താവ് അത് ചെയ്യുന്നത് ഇഷ്ടമില്ല

ഭ്രമണത്തിന് ശേഷം അടുത്ത സീരിയലുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുകയാണ് സ്വാതി നിത്യാനന്ദ്. വിവാഹ ശേഷവും താന്‍ അഭിനയ രംഗത്തുണ്ടാവുമെന്ന് വ്യക്തമാക്കിയായിരുന്നു അടുത്തിടെ താരമെത്തിയത്. നാമം ജപിക്കുന്ന വീട് എന്ന സീരിയലിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് സ്വാതി എത്തിയിരുന്നു. ഭ്രമണത്തിലെപ്പോലെയല്ല, വേറെ ക്യാരക്ടറാണ്. ഭ്രമണത്തിന്റെ രണ്ടാം ഭാഗവുമായല്ല വരവെന്നും സ്വാതി പറഞ്ഞിരുന്നു.

സുധാകര്‍ മംഗളോദയത്തിന്റെ നോവലിനെ അടിസ്ഥാനമാക്കിയുള്ള സീരിയലാണ്. നാളുകള്‍ക്ക് ശേഷം സജീവമാവുന്നതിന്റെ സന്തോഷം പങ്കുവെച്ച് ലൈവ് വീഡിയോയിലൂടെ സ്വാതി എത്തിയിരുന്നു. വിവാഹ ശേഷമുള്ള മാറ്റങ്ങളെക്കുറിച്ചും നടത്തിയ യാത്രകളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സ്വാതി വിശേഷങ്ങള്‍ പങ്കുവെച്ചത്.

അടുത്ത സീരിയല്‍

അടുത്ത സീരിയല്‍

കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്ന തരത്തില്‍ പുതിയ പരമ്പരയുമായെത്തുകയാണ് സ്വാതിയും സംഘവും. സുധാകര്‍ മംഗളോദയത്തിന്റെ നാമം ജപിക്കുന്ന വീടാണ് പരമ്പരയാക്കുന്നത്. റിസബാവ, മനോജ് നായര്‍, ലാവണ്യ, കവിത നായര്‍, ആനന്ദ് തുടങ്ങി വന്‍താരനിരയാണ് പരമ്പരയ്ക്കായി അണിനിരക്കുന്നത്. അടുത്തിടെയായിരുന്നു ഈ സീരിയലിന്റെ പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. വ്യത്യസ്തമായ തരത്തിലുള്ള ഫോട്ടോ ഷൂട്ടുമായും സ്വാതി എത്താറുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.

യാത്രകളെക്കുറിച്ച്

യാത്രകളെക്കുറിച്ച്

വാഗമണ്‍ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് അടുത്തിടെ സ്വാതി എത്തിയിരുന്നു. ഹണിമൂണ്‍ ട്രിപ്പായിരുന്നില്ല അതെന്ന് സ്വാതി പറയുന്നു. വിവാഹം കഴിഞ്ഞ് 7ാമത്തെ നാള്‍ മുതല്‍ ഭര്‍ത്താവ് ജോലിക്ക് പോയിരുന്നു. 20 ദിവസത്തിന് ശേഷം ഞാനും ജോലിക്ക് പോയിത്തുടങ്ങിയിരുന്നു. അതിനാല്‍ ഫ്രീയായി ഇരിക്കാന്‍ അധികം സമയം കിട്ടിയിരുന്നില്ല. മാനസികമായി അത് ചില ബുദ്ധിമുട്ടുകളുണ്ടാക്കിയിരുന്നു. ഒരു റിലാക്‌സേഷന് വേണ്ടിയായിരുന്നു ആ യാത്ര നടത്തിയത്.

വിവാഹ ശേഷമുള്ള മാറ്റം

വിവാഹ ശേഷമുള്ള മാറ്റം

വിവാഹ ശേഷം വന്ന മാറ്റത്തെക്കുറിച്ചും സ്വാതി നിത്യാനന്ദ് പറഞ്ഞിരുന്നു. വളരെ മുന്‍പേ ഒരുപാട് കെയറിങും വൃത്തിശീലവുമൊക്കെയുള്ള ാളാണ് ഞാന്‍. ഇപ്പോള്‍ കിച്ചന്റെ കാര്യത്തിലാണ് കൂടുതല്‍ കെയര്‍ കൊടുക്കുന്നത്. ഭര്‍ത്താവ് കിച്ചണില്‍ കയറുന്നത് ഇഷ്ടമല്ല. എല്ലാം വൃത്തിയായി തുടച്ച് വെക്കാനാണ് ഇഷ്ടം. വീട്ടില്‍ ആരേലും വന്നാല്‍ ഇതൊന്നും ഉപയോഗിക്കാറില്ലേയെന്നൊക്കെ ചോദിക്കാറുണ്ട്. അത്രയും വൃത്തിയായാണ് വീട് സൂക്ഷിക്കാറുള്ളത്. ഷൂട്ടിന് പോവുമ്പോള്‍ ഭര്‍ത്താവിന് ഭക്ഷണമുണ്ടാക്കി വെച്ചാണ് പോവാറുള്ളത്. അക്കാര്യത്തില്‍ നിര്‍ബന്ധമുണ്ട്.

Recommended Video

Pooja Jayaram Interview | FilmiBeat Malayalam
ഭര്‍ത്താവിന്റെ മാറ്റം

ഭര്‍ത്താവിന്റെ മാറ്റം

ഭാര്യയ്ക്ക് മാത്രമല്ല ഭര്‍ത്താവിനും വിവാഹ ശേഷം മാറ്റങ്ങള്‍ സംഭവിച്ചുവെന്ന് സ്വാതി നിത്യാനന്ദ് പറയുന്നു. ക്യാരക്ടറില്‍ പറയത്തക്ക മാറ്റങ്ങളൊന്നും വന്നിട്ടില്ല. ഇഷ്ടമില്ലാത്തത് കണ്ടാല്‍ അത് ഇപ്പോഴും തുറന്നുപറയും. ഇഷ്ടമുള്ളത് കണ്ടാല്‍ അതേക്കുറിച്ചും പറയാറുണ്ട്. വിവാഹ ശേഷം ഉത്തരവാദിത്തങ്ങള്‍ കൂടി. വീട്ടിലെ കാര്യങ്ങളും എന്റെ കാര്യങ്ങളുമെല്ലാം ചോദിച്ചറിയാറുണ്ട്. പക്വത നന്നായി കൂടിയല്ലോയെന്ന് ഞാന്‍ അദ്ദേഹത്തോട് പറയാറുണ്ടെന്നും സ്വാതി പറയുന്നു.

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X