വിവാഹശേഷമുള്ള ആദ്യ ദീപാവലി ആഘോഷമാക്കി മിനിസ്‌ക്രീനിലെ പ്രിയനായികമാര്‍, ചിത്രങ്ങള്‍ പുറത്ത്

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയത്തില്‍ ഇടം നേടിയ താരങ്ങളേറെയാണ്. ടെലിവിഷന്‍ പരമ്പരകളിലൂടെയും പരിപാടികളിലൂടെയുമൊക്കെയായി ശ്രദ്ധ നേടിയവരും ഏറെയാണ്. ലോക് ഡൗണ്‍ സമയത്ത് നിരവധി താരങ്ങളായിരുന്നു വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ച് അറിയിച്ചെത്തിയവരും ഏറെയാണ്. പ്രിയനായികമാരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറിയിരുന്നു. ഇത്തവണത്തെ ദീപാവലി ആഘോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ചിലര്‍.

കുടുംബവിളക്കെന്ന പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളാണ് ആതിര മാധവും ശരണ്യ ആനന്ദും. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം. വേദികയെന്ന വില്ലത്തിയെ അവതരിപ്പിച്ചാണ് ശരണ്യയെത്തിയത്. നെഗറ്റീവ് കഥാപാത്രമാണെങ്കിലും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് തന്റെ കഥാപാത്രമെന്ന് ശരണ്യ പറഞ്ഞിരുന്നു. വിവാഹ ശേഷമുള്ള ആദ്യ ദീപാവലിയെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ശരണ്യ ആനന്ദ്.

വിവാഹത്തിനുശേഷം എന്റെ ആദ്യത്തെ ദീപാവലി, അതിരാവിലെ എല്ലാവരിൽ നിന്നും അനുഗ്രഹങ്ങളും എന്റെ വിപുലീകൃത കുടുംബത്തിൽ നിന്നുള്ള ഇളയവന്റെ സ്നേഹവും. ആചാരങ്ങൾ മനസ്സിൽ വച്ചുകൊണ്ട് അദ്വിതീയമായ രീതിയിൽ അലങ്കരിച്ച വീട്, എന്റെ പുതിയ കുടുംബത്തിന് കുറച്ച് രുചികരമായ ഭക്ഷണം ഉണ്ടാക്കി. അവരുമായും അവരുടെ ആചാരാനുഷ്ഠാനങ്ങളുമായും കൂടിച്ചേരാൻ ശ്രമിക്കുക.

Serial

അങ്ങേയറ്റം സന്തോഷവും സ്നേഹം നിറഞ്ഞതും എന്റെ ഹബ്ബിക്ക് എന്റെ സ്നേഹത്തിന് നന്ദി പറയാൻ ആഗ്രഹിക്കുന്നു എന്നെ പ്രധാനമായി സ്നേഹിക്കുന്നതിനും അവസാനം എന്റെ എല്ലാ ആരാധകർക്കും പിന്തുണക്കാർക്കും സിനിമാ വ്യവസായത്തിനും ആശംസകൾ നേരുന്നു, അത് ദീപാവലിയുടെ സൗന്ദര്യം നിങ്ങളുടെ വീട്ടിൽ സന്തോഷം നിറയ്‌ക്കട്ടെ, വരുന്ന വർഷം നിങ്ങൾക്ക് സന്തോഷം നൽകുന്ന എല്ലാം നൽകട്ടെയെന്നായിരുന്നു താരം കുറിച്ചത്.

കുടുംബവിളക്കിലെ തന്നെ മറ്റൊരു താരമായ ആതിര മാധവിന്റെ വിവാഹവും അടുത്തിടെയായിരുന്നു നടന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹ ശേഷവും അഭിനയ രംഗത്ത് തുടരുമെന്നായിരുന്നു താരം പറഞ്ഞത്. ഭ്രമണമെന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയായ സ്വാതി നിത്യനന്ദും പ്രതീഷും വിവാഹ ശേഷമുള്ള ആദ്യ ദീപാവലി ആഘോഷിക്കുകയാണ്. ചെമ്പരത്തി താരമായ അമല ഗിരീശനും പ്രഭുവും ഇതേ പോലെ തന്നെയാണ്. അവതാരകയായ മീര അനിലിന്റെ വിവാഹവും അടുത്തിടെയായിരുന്നു നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X