നടി ഇനിയയെ പ്രണയിച്ചവനെ ഞാന്‍ വിരട്ടി ഓടിച്ചു! ഇതുപോലെയാണെങ്കില്‍ ചേട്ടന്മാരുടെ ആവശ്യമില്ലെന്ന് റിമി
റിമി ടോമി അവതാരകയായിട്ടെത്തുന്ന ഒന്നും ഒന്നും മൂന്ന് എന്ന ടെലിവിഷന്‍ പരിപാടി സൂപ്പര്‍ ഹിറ്റാണ്. അതിഥികളെ കൊണ്ട് ഗെയിമുകള്‍ നടത്തിയും രസകരമായ ചോദ്യങ്ങള്‍ ചോദിച്ചും റിമി വെള്ളം കുടിപ്പിക്കാറുണ്ട്. അടുത്തിടെ ഒരു എപ്പിസോഡില്‍ നടി ഇനിയയും സഹോദരി സ്വാതിയും അരുണ്‍, രാഘവ്, ഷിയാസ് എന്നിവര്‍ ഒന്നിച്ച് പങ്കെടുത്തിരുന്നു.

ഇതിനിടെ തന്റെ അനിയത്തിയായ ഇനിയയെ പ്രണയിച്ചവനെ ഗുണ്ടകളെ അയച്ച് തല്ലിച്ചിട്ടുണ്ടെന്ന കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് സ്വാതി. 'സ്‌കൂളില്‍ പഠിക്കുന്ന കാലം ചിലര്‍ അവളുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുമായിരുന്നു. അപ്പോഴൊക്കെ ഞാന്‍ ഇടപ്പെട്ട് ആ പ്രശ്‌നം തീര്‍ത്തു. കുറച്ച് കൂടി വലുതായ ശേഷം അവള്‍ ഒരാളെ പ്രണയിച്ചു. അവളുടെ ഫോണില്‍ നിന്ന് അവന്റെ ഫോട്ടോ എടുത്ത് ഞാന്‍ വീട്ടില്‍ കാണിച്ചു.
കുറച്ച് ആണുങ്ങളെ അവന്റെ വീട്ടിലേക്ക് പറഞ്ഞയച്ച് ഭീഷണിപ്പെടുത്തി. അമ്മയ്ക്ക് ഇഷ്ടപ്പെടാത്തത് കൊണ്ട് ഞാന്‍ അന്ന് അങ്ങനെ ചെയ്തതെന്ന് സ്വാതി പറയുന്നു. സ്വതിയുടെ പ്രതികരണം കേട്ട് എല്ലാവരും ഞെട്ടിയിരുന്നു. ഇതുപോലൊരു ചേച്ചി വീട്ടില്‍ ഉണ്ടെങ്കില്‍ പിന്നെ ചേട്ടന്മാരുടെ ആവശ്യം ഇല്ലെന്നായിരുന്നു റിമിയുടെ പ്രതികരണം.


Click it and Unblock the Notifications











