കാമസൂത്രയില്‍ അഭിനയിച്ചല്ലോ? വായടപ്പിക്കുന്ന മറുപടിയാണ് അന്ന് അച്ഛന്‍ നല്‍കിയതെന്ന് ശ്വേത!
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ ശ്വേത മേനോനും ബിഗ് ബോസില്‍ എത്തിയിട്ടുണ്ട്. സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണെങ്കിലും ചാനല്‍ പരിപാടികളിലൂടെ താരം ഏറെ സജീവമാണ്. സൂര്യ ടിവിയിലെ സൂപ്പര്‍ ജോഡിയിലെ മുഖ്യവിധികര്‍ത്താക്കളിലൊരാളാണ് ഈ താരം. മിനിസ്‌ക്രീനിലെ മിന്നുംതാരങ്ങളും അവരുടെ ഭര്‍ത്താക്കന്‍മാരുമാണ് ഈ പരിപാടിയില്‍ മാറ്റുരയ്ക്കുന്നത്. മത്സരാര്‍ത്ഥികള്‍ക്ക് വേണ്ടി നിര്‍ദേശം നല്‍കി താരവും പരിപാടിയില്‍ സജീവമാണ്.
മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് മലയാള പതിപ്പില്‍ താരവും എത്തുന്നുണ്ടെന്ന കാര്യത്തെക്കുറിച്ച് അവസാനനിമിഷമാണ് ആരാധകര്‍ അറിഞ്ഞത്. ബോള്‍ഡായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനിടയില്‍ തനിക്ക് നേരെ ഉയരുന്ന വിവാദങ്ങളോ വിമര്‍ശനങ്ങളോ ഒന്നും താരത്തെ ബാധിക്കാറില്ല. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം താരം കൃത്യമായ നിലപാട് അറിയിക്കാറുണ്ട്. ബിഗ് ബോസില്‍ ആദ്യ ആഴ്ചയിലെ ക്യാപ്റ്റന്‍ ശ്വേതയായിരുന്നു. സാബുവിനും പേളിക്കുമൊപ്പം ഇരിക്കുന്നതിനിടയിലാണ് താരം കാമസൂത്ര അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

ഇങ്ങനത്തെ ആള്‍ക്കാരുണ്ടായിരുന്നില്ല
1996-97 കാലഘട്ടത്തിലായിരുന്നു ആ സംഭവം. അന്ന് യെലോ ജേണലിസം ഇത്രയധികം പോപ്പുലറായിരുന്നില്ല. ശ്വേത പറഞ്ഞുതുടങ്ങുന്നതിനിടയില്‍ത്തന്നെ സാബു ഇടയില്‍ക്കേറി ഈ വാദത്തെ എതിര്‍ക്കുന്നു. അന്ന് മഞ്ഞപ്പത്രം ഇല്ലെന്ന് പറയുന്നത് ശരിയല്ല. എന്നാല്‍ ഇന്നത്തെപ്പോലെ അത് പരസ്യമായി വായിക്കുമെന്ന് സമ്മതിക്കാനോ ചര്‍ച്ച ചെയ്യാനോ ആളുണ്ടായിരുന്നില്ല. ഇതിനിടയില്‍ ഞാനൊന്ന് പറഞ്ഞോട്ടെയെന്ന് ശ്വേത ചോദിച്ചപ്പോഴാണ് സാബു സംസാരം നിര്‍ത്തിയത്.

വലിയ വാര്‍ത്തയായിരുന്നു
മലയാളി പെണ്‍കുട്ടി കാമസൂത്രയില്‍ അഭിനയിച്ചുവെന്ന് പറഞ്ഞ് ഈ സംഭവം വലിയ വാര്‍ത്തയായിരുന്നു അന്ന്. അതിന് മുന്‍പ് നാല് സിനിമകള്‍ ചെയ്തിരുന്നുവെങ്കിലും അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. മിസ്സ് ഇന്ത്യയായതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പോലും ഇത്രയും ശ്രദ്ധ നേടിയിരുന്നില്ല. ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നുവെങ്കിലും മലയാളത്തില്‍ മിസ്സ് ഇന്ത്യ വാര്‍ത്ത വന്നിരുന്നില്ലെന്നും താരം പറയുന്നു.

ആരും തിരിച്ചറിഞ്ഞിരുന്നില്ല
മിസ്സ് ഇന്ത്യയായിരുന്ന സമയത്ത് തന്നെയാരും തിരിച്ചറിഞ്ഞിരുന്നില്ല. കോഴിക്കോടൊക്കെ വന്ന സമയത്ത് ആരും തന്നെ തിരിച്ചറിഞ്ഞിരുന്നില്ല. കാമസൂത്രയുടെ പരസ്യം വന്നതിന് ശേഷമാണ് രണ്ട് വര്‍ഷം മിസ്സ് ഇന്ത്യയായിരുന്നുവെന്ന് പലരും അറിഞ്ഞത് തന്നെയെന്നും താരം പറയുമ്പോള്‍ താല്‍പര്യത്തോടെ കേട്ടിരിക്കുകയാണ് പേളി മാണി.

അച്ഛനോട് ചോദിച്ചപ്പോള്‍
അച്ഛനും അമ്മയോടും അഭിമുഖത്തിനിടയില്‍ ഇതേക്കുറിച്ച് ചോദിച്ചിരുന്നു. ഏതായിരുന്നു ആ മാധ്യമമെന്ന് താന്‍ ഓര്‍ത്തിരിക്കുന്നില്ല. മലയാളി പെണ്‍കുട്ടി ഇങ്ങനെയൊരു പരസ്യത്തില്‍ അഭിനയിച്ചപ്പോള്‍ എന്ന് ചോദിച്ചപ്പോള്‍ അവള്‍ അവളുടെ ജോലി ചെയ്‌തെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. അപ്പോഴാണ് മലയാളികളുടെ സംസ്‌കാരത്തെക്കുറിച്ച് ചോദിച്ചത്. അപ്പോള്‍ ഇത് ഉപയോഗിക്കാത്തതാണോ മലയാളി സംസ്‌കാരം എന്ന് അച്ഛന്‍ തിരിച്ചുചോദിക്കുകയും ചെയ്തുവെന്ന് താരം പറയുന്നു.
വീഡിയോ കാണാം
കാമാസൂത്ര പരസ്യത്തെക്കുറിച്ച് ശ്വേതാ മേനോന്‍ പറയുന്നത് കാണൂ.


Click it and Unblock the Notifications











