For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസിന് ശേഷം ശ്വേത മേനോന്‍ തിരിച്ചുവരുന്നു! സിനിമയിലല്ല പിന്നെയോ? അതാണ് ട്വിസ്റ്റ്!

  |

  വ്യത്യസ്തമായ സിനിമകളിലൂടെ മാത്രമല്ല അവതാരകയായും മത്സരാര്‍ത്ഥിയായുമൊക്കെ ശ്വേത മേനോന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരുന്നു. വിവാഹത്തിന് ശേഷവും ശ്വേത സിനിമയില്‍ സജീവമായിരുന്നു. മകളുടെ ജനനത്തിന് ശേഷം ഇടയ്ക്ക്് സിനിമയില്‍ നിന്നും ബ്രേക്കെടുത്തിരുന്നു. ടെലിവിഷനിലൂടെയായിരുന്നു പിന്നീട് താരമെത്തിയത്. പ്രിയപ്പെട്ട അഭിനേത്രിയെ മിനിസ്‌ക്രീനില്‍ കണ്ടപ്പോള്‍ ആരാധകര്‍ ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്. വിധികര്‍ത്താവായും അവതാരകയായുമൊക്കെ താരമെത്തിയിരുന്നു. മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് മലയാള പതിപ്പിലെ മത്സരാര്‍ത്ഥികളിലൊരാള്‍ കൂടിയായിരുന്നു ഈ താരം.

  പണി പാളിയെന്ന് മനസ്സിലായത് അപ്പോഴാണെന്ന് പിഷാരടി! മക്കളുടെ മോട്ടിവേഷന്‍ കേട്ട താരത്തിന് കിട്ടിയ പണി?

  ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരളായാണ് പലരും താരത്തെ വിശേഷിപ്പിച്ചത്. അപ്രതീക്ഷിതമായി എലിമിനേഷനിലൂടെ താരം പുറത്തേക്ക് പോയപ്പോള്‍ ആരാധ കര്‍ ഞെട്ടിയിരുന്നു. ക്യാപ്റ്റനായെത്തിയപ്പോള്‍ മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യ ഇടപെടലുകള്‍ നടത്താതെയാണ് താരം മത്സരാര്‍ത്ഥികളെ നയിച്ചത്. വ്യക്തിജീവിതത്തിലെ പല സുപ്രധാന കാര്യങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലും താരം നടത്തിയിരുന്നു. ആദ്യപ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ ശ്വേത തുറന്നുപറഞ്ഞിരുന്നു. ബിഗ് ബോസില്‍ നിന്ന് പുറത്തായപ്പോഴും ശക്തമായ പിന്തുണയായിരുന്നു മറ്റുള്ളവര്‍ക്ക് നല്‍കിയത്. നടിയായി മാത്രമല്ല അവതാരകയായും തനിക്ക് തിളങ്ങാനാവുമെന്ന് താരം നേരത്തെ തന്നെ തെൡയിച്ചിരുന്നു. അത്തരത്തിലുള്ളൊരു തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍.

   ശ്വേത മേനോന്‍ തിരിച്ചുവരുന്നു

  ശ്വേത മേനോന്‍ തിരിച്ചുവരുന്നു

  നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ശ്വേത മേനോന്‍ വീണ്ടും തിരിച്ചെത്തുകയാണ്. സിനിമയിലൂടെയല്ല ടെലിവിഷനിലൂടെയാണ് ഇത്തവണത്തെ വരവ്. പതിവ് പോലെ തന്നെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം റിയാലിറ്റി ഷോയിലൂടെയാണ് താരമെത്തുന്നത്. കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കിയൊരുക്കുന്ന പരിപാടി മഴവില്‍ മനോരമയിലാണ് സംപ്രേഷണം ചെയ്യുന്നത്. കുസൃതി കുടുംബമെന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ അവതാരകയായാണ് ശ്വേത എത്തുന്നത്. താരത്തിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നുവെങ്കിലും അടുത്തിടെയാണ് കൂടുതല്‍ വിവരങ്ങളെത്തിയത്.

  സൂപ്പര്‍ ജോഡിയില്‍ നിന്നുള്ള പിന്‍മാറ്റം

  സൂപ്പര്‍ ജോഡിയില്‍ നിന്നുള്ള പിന്‍മാറ്റം

  റ്റാര്‍ വാര്‍സിലൂടെയായിരുന്നു ശ്വേത മേനോന്‍ മിനിസ്‌ക്രീനിലേക്കെത്തിയത്. വേറിട്ട അവതരണവും മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പിന്തുണയുമൊക്കെയായിരുന്നു താരത്തെ ശ്രദ്ധേയയാക്കിയത്. വീട്ടമ്മമാരെ ഉള്‍പ്പെടുത്തിയൊരുക്കിയ വെറുതെ ഒരു ഭാര്യയുടെ അവതാരകയായും താരമെത്തിയിരുന്നു. ഇതിന് പിന്നാലെയായാണ് സൂപ്പര്‍ ജോഡിയിലെ വിധികര്‍ത്താവായി താരമെത്തിയത്. പരിപാടി വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു താരം പിന്‍വാങ്ങിയത്. ആനിയായിരുന്നു താരത്തിന് പകരമായി എത്തിയത്.

  കുസൃതി കുടുംബത്തിലൂടെ

  കുസൃതി കുടുംബത്തിലൂടെ

  കുസൃതി കുടുംബത്തിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുകയാണ് ശ്വേത മേനോന്‍. പരിപാടിയുടെ പ്രമോ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മോഹന്‍ലാല്‍ നയിച്ച ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം താരത്തെ എവിടെയും കാണുന്നില്ലല്ലോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. 36ാമത്തെ എപ്പിസോഡിനിടയിലാണ് താരം പരിപാടിയില്‍ നിന്നും പുറത്തായത്. ഇതിന് ശേഷം വലിയൊരു ബ്രേക്കിലായിരുന്നു താരം. ആ ബ്രേക്ക് അവസാനിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.

  ആരാധകരുടെ കാത്തിരിപ്പ്

  ആരാധകരുടെ കാത്തിരിപ്പ്

  അഭിനയം മാത്രമല്ല അവതരണവും വിധിനിര്‍ണ്ണയവുമൊക്കെ തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചിരുന്നു ശ്വേത മേനോന്‍. ഫാമിലി ഗെയിം ഷോയുമായാണ് ഇത്തവണയും താരമെത്തുന്നത്. കുടുംബത്തിലെ എല്ലാവരും പങ്കെടുക്കുന്ന പരിപാടിയാണ് കുസൃതി കുടുംബം. രസകരമായ ടാസ്‌ക്കുകളും അപ്രതീക്ഷിത സമ്മാനങ്ങളുമൊക്കെയാണ് മത്സരാര്‍ത്ഥികളെ കാത്തിരിക്കുന്നത്. അധികം വൈകാതെ തന്നെ പരിപാടിയുടെ സംപ്രേഷണവും ആരംഭിക്കും.

  പ്രമോ വീഡിയോ കാണാം

  കുസുൃതി കുടുംബം പരിപാടിയുടെ പ്രമോ വീഡിയോ കാണാം.

  English summary
  Swetha Menon back in Television, after a long break
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X