പേളിക്ക് ആദ്യമേ ദേഷ്യമായിരുന്നു!ശ്രീനിയുമായി സംസാരിച്ചപ്പോൾ ഇറങ്ങി പോയി, ശ്വേത പറയുന്നു

!ശ്രീനിയുമായി സംസാരിച്ചപ്പോൾ പേളി മുറിയിൽ നിന്ന് ഇറങ്ങി പോയി

Recommended Video

പേളിയെ കുറിച്ച് ശ്വേതക്ക് പറയാനുള്ളത് | filmibeat Malayalam

ബിഗ് ബോസ് ആരംഭിച്ചതിനു ശേഷം പ്രേക്ഷകർ ആകാംക്ഷയോട് കാത്തിരുന്ന ഒരു എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസത്തേത്( 30/7/2018). ബിഗ് ബോസിലെ രണ്ട് ശക്തരായ മത്സരാർഥികളായ ശ്വേത മേനോനും രഞ്ജനി ഹരിദാസും എലിമിനേഷനിൽ വന്നിരുന്നു. ഇവർ രണ്ടാളും പുറത്തു പോകുമോ അതോ ഇതിൽ ഒരാൾ മാത്രം പുറത്തു പോകുമോ ആരാകും എന്നിങ്ങനെയുള്ള നിരവധി ആകാംക്ഷ ജനിപ്പിക്കുന്ന സംഭവ വികസങ്ങളായിരുന്നു ബിഗ് ബോസിൽ അരങ്ങേറിയത്. പകരം വീട്ടലിന്റെ ഭാഗമയിട്ടായിരുന്നു തങ്ങളെ പുറത്താക്കിയതെന്ന് രഞ്ജനിയും ശ്വേതയും പറഞ്ഞു.

16 മത്സരാർഥികളുമായി ആരംഭിച്ച ഷോയിൽ ഇപ്പോൾ അവേശിഷിക്കുന്നത് 12 മത്സരാർഥികളാണ്. ബിഗ് ബോസിന്റെ 35ാം ദിവസമാണ് ശ്വേത മേനോൻ പുറത്തു പോയത്. രഞ്ജിനി ഹരിദാസ്, ശ്വേത മേനോൻ, സാബു, അനൂപ് ചന്ദ്രൻ, അതിഥി റായ്, ശ്രീനീഷ് , പേളി, ബഷീർ, ഷിയാസ്, ഏറ്റവും ഒടുവിൽ എത്തിയ അഞ്ജലി അമീർ എന്നിവരാണ്. ഇപ്പോഴത്തെ ശേഷിക്കുന്ന മത്സരാർഥികൾ. ബിഗ് ബോസ് ഹൗസിൽ നിരവധി പ്രശ്ന്ങ്ങൾ ദിനം പ്രതി ഉണ്ടാകാറുണ്ട്. എന്നാൽ അത് മത്സരാർഥികൾ തന്നെ മുൻകൈ എടുത്ത് പരിഹരിക്കാറുമണ്ട്. എന്നാൽ ബിഗ് ബോസ് ഹൗസിൽ ഇപ്പോഴും പരിഹരിക്കാൻ പറ്റാത്ത് ഒരു പ്രശ്നമായിരുന്ന പേളി മാണിയും ശ്വേത മേനോനും തമ്മിലുള്ള പ്രശ്നം. പേളിയുടെ ഭാഗത്ത് നിന്ന് ആദ്യം മുതലെ പ്രശ്നം ഉണ്ടായിരുന്നു എന്ന് ശ്വേത പറഞ്ഞു. സന്ദർഭം ഉൾപ്പെടെയാണ് ഇവർ വ്യക്തമാക്കിയത്.

  പേളിയ്ക്ക് തന്നോടുളള പ്രശ്നം

പേളിയ്ക്ക് തന്നോടുളള പ്രശ്നം

എലിമിനേഷൻ സമയത്താണ് ശ്വേത പേളിയെ കുറിച്ച് പറഞ്ഞത്. പേളിയ്ക്ക് തന്നോടുളള പ്രശ്നം എന്താണെന്ന് അറിയില്ലെന്ന ശ്വേത മേനോൻ പറഞ്ഞു. തന്നോട് ആദ്യമായിട്ടാണ് ഒരാൾ ഷട്ട്അപ്പ് പറയുന്നത്. നെഗറ്റീവായ ഒരു വ്യക്തിത്വമാണ് പേളിയിൽ താൻ കണ്ടതെന്ന് ശ്വേത കുറ്റപ്പെടുത്തി.

  വിചാരിച്ച പോലെയല്ല

വിചാരിച്ച പോലെയല്ല

താൻ വിചാരിച്ചിരുന്ന ഒരു ആളെയല്ല പേളിയെന്ന് ശ്വേത മേനോൻ പറഞ്ഞു. പല അവസരങ്ങളിലം പേളി തന്നെ ധിക്കരിച്ചിട്ടുണ്ട്, ബഹുമാനമില്ലാതെ സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും ശ്വേത പറഞ്ഞു. പേളിയെ കുറിച്ച് താൻ ഒരിക്കലും ഇങ്ങനെയാന്നും കരുതിയില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.

 ശ്രീനീഷുമായുള്ള അടുപ്പം

ശ്രീനീഷുമായുള്ള അടുപ്പം

തുടക്കത്തിൽ തന്നെ പേളിയിൽ നിന്ന് പ്രതീക്ഷിക്കാത്ത് ഒരു പെരുമാറ്റമാണ് തനിയ്ക്കുണ്ടായത്. താനും ശ്രീനീഷും മുറിയിൽ നിന്ന് സംസാരിച്ചിരുന്നപ്പോൾ പേളി അവിടെ നിന്ന് ഇറങ്ങി പോയിയെന്നും ശ്വേത പറഞ്ഞു. എന്നാൽ അതിന്റെ മറുപടി പേളി നൽകുകയും ചെയ്തു. എന്നാൽ അത് തുടക്കം സമയത്തായിരുന്നു. ആ സഹചര്യത്തോട് എനിയ്ക്ക് പെരുത്തപ്പെടാൻ സാധിക്കാത്തത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്നും പേളി വ്യക്തമാക്കി.

 ഷട്ട് അപ്പ്

ഷട്ട് അപ്പ്

തുടക്കത്തിൽ തന്നെ ശ്വേതയെ കുറിച്ചുള്ള പരാതികൾ പേളിയും പറഞ്ഞിരുന്നു. ബഷീർ വിഷയം മുറുകെ പിടിച്ചാരുന്നു അന്ന് ശ്വേതയ്ക്ക് എതിരെ പേളി അ‍ഞ്ഞടിച്ചത്. ശ്വേത ചേച്ചിയെ ഒന്നു പറയാൻ പറ്റില്ലെന്നും. തനിയ്ക്ക് വല്ലതതും പറഞ്ഞാൻ തന്നെ പേടിയാണെന്നും പേളി ആദ്യ ദിവസങ്ങളിൽ തന്നെ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെ പേളിയ്ക്കെതിരെ പടയൊരുക്കം നടക്കുന്ന സമയത്തായിരുന്നു ശ്വേതയോട് പേളി ഷട്ട്അപ്പ് പറ‍ഞ്ഞത്

പുറത്തു പേയിട്ടും ടാസ്ക്ക്

പുറത്തു പേയിട്ടും ടാസ്ക്ക്

പുറത്തു പോയിട്ടു ശ്വേതയ്ക്ക് പേളിയോടുള്ള ദേഷ്യം മാറിയിട്ടില്ല. പുറത്തു പോയ ശ്വേതയ്ക്ക് മോഹൻലാൽ ഒരു ടാസ്ക്ക് നൽകിയിരുന്നു. 11 മത്സരാർഥികളുടെ പ്രതിമകൾ നിരത്തി വെച്ചിരുന്നു. ഇതിൽ വിജയിക്കുന്ന വ്യക്തിയുടെ പ്രതിമയിൽ തിലകം ചാർത്താൻ ആവശ്യപ്പെട്ടു. അതു പോലെ ദേഷ്യമുള്ള ആളുടെ മുഖത്ത് ഇടിയ്ക്കാനും വെടിവെച്ചിടാനും ശ്വേതയോട് പറഞ്ഞു. കൂടാതെ കട്ടൗണ്ടിൽ ഇഷ്ടമുളളവരെ കെട്ടിപ്പിടിക്കാനും പറ‍ഞ്ഞു.

 പേളിയോടുള്ള ദേഷ്യം മാറിയില്ല

പേളിയോടുള്ള ദേഷ്യം മാറിയില്ല

അർച്ചനയുടെ പ്രതിമയിലാണ് ശ്വേത തിലകം ചാർത്തിയത്. മത്സരത്തിൽ അർച്ചന വിജയിക്കുമെന്ന് ശ്വേത പ്രവചിച്ചു. കൂടാത തനിയ്ക്ക് ദേഷ്യമുള്ള വ്യക്തിയെ ഇടിച്ചു വീഴ്ത്താൻ പറഞ്ഞപ്പോൾ പേളിയുടെ പ്രതിയെയായിരുന്നു ഇടിച്ചിട്ടത്. അത് പോലെ അരിസ്റ്റോ സുരേഷിന്റെ പ്രതിമയ്ക്ക് നേരെ പ്രതീകാത്മകമായി നിറയൊഴിച്ചത്. ഇഷ്ടമുള്ളവരെ കെട്ടിപ്പിടിക്കാൻ പറഞ്ഞപ്പോൾ മോഹൻലാലിനെയാണ് താരം കെട്ടിപ്പിടിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X