For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്വേതയ്ക്ക് പേളിയോട് വിരോധമില്ല!! ഇഷ്ടമല്ലെന്ന് ദിയ, ബിഗ് ബോസിലെ ദിയയുടെ കളികൾ ഇങ്ങനെ...

  |
  ശ്വേതയ്ക്ക് പേളിയോട് വിരോധമില്ല | filmibeat Malayalam

  സംഭവബഹുലമായ കഥഗതിയിലൂടെയാണ് റിയാലിറ്റി ഷോയായ ബിഗ് ബോസ് കടന്നു പോകുന്നത്. എപ്പോൾ ആർക്ക് എന്ത് സംഭവിക്കുമെന്ന് മുൻകൂട്ടി പ്രവചിക്കാൻ സാധിക്കുകയില്ല. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നതും വ്യത്യസ്ത സ്വഭാവക്കാർ ഒരു വീട്ടിൽ താമസിക്കുന്നതും അവിടെയുണ്ടാകുന്ന സംഭവങ്ങളുമാണ് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. എഡിറ്റിങ്ങോ പ്രത്യേകം തയ്യാറാക്കിയ തിരക്കഥയോ ബിഗ് ബോസിൽ ഇല്ലയെന്നുള്ളത് ഏറെ ശ്രദ്ധേയമായ സംഗതിയാണ്.

  മമ്മൂട്ടിയും മോഹൻലാലും തെറ്റുകാർ!! മോഹൻലാലിനെ ഉന്നം വയ്ക്കുന്നു, വെളിപ്പെടുത്തലുമായി നടി

  ജൂൺ 24 ഞായറാഴ്ച ആരംഭിച്ച ബിഗ് ബോസ് ഒരു വിജയകരമായി ഒരു മാസം പൂർത്തിയാക്കിയിരിക്കുകയണ്. ഷോ തുടങ്ങുന്നതിനും മുൻപ് തന്നെ ബിഗ് ബോസിനെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചരണം പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ പ്രചരിച്ചിരുന്ന വാർത്തകൾ തെറ്റാണെന്ന് വെളിവായിട്ടുണ്ട്.

  സത്യത്തിൽ ഹനാൻ ആരാണ്!!യഥാർഥ തൊഴിൽ ഇതാണോ? വെളിപ്പെടുത്തലുമായി മണികണ്ഠൻ ആചാരി

   മൂപ്പത്തി രണ്ട് ദിവസങ്ങൾ

  മൂപ്പത്തി രണ്ട് ദിവസങ്ങൾ

  ഷോ ആരംഭിച്ച് 32 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ദിവസങ്ങൾ ചെല്ലുന്തോറും മത്സരവും മുറുകി വരുകയാണ്. ആദ്യത്തെ ആഴ്ചകളിൽ നിന്ന് വളരെ വ്യത്യസ്തമായിട്ടാണ് ഇപ്പോൾ ബിഗ്ബോസ് ഹൗസിലെ ജീവിതം. മത്സരാർഥികൾ എല്ലാം തന്നെ കളിയുടെ ചൂടിലാണ്. ആർക്ക് വേണ്ടിയും ഒന്നും വിട്ടു കൊടുക്കാൻ ഇവർ തയ്യാറാകാത്ത കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.

   പ്രധാന ചർച്ച പേളി

  പ്രധാന ചർച്ച പേളി

  കഴിഞ്ഞ ഒരാഴ്ചയായി ബിഗ് ബോസ് ഹൗസിലെ പ്രധാന ചർച്ച വിഷയം പേളി മാണിയാണ്. വീട്ടിലെ ഭൂരിഭാഗം പേരും പേളിയ്ക്കെതിരെ ശബ്ദവുയർത്തുകയാണ്. പേളിയുടെ ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളായിരുന്നവർ തന്നെയാണ് ഇപ്പോൾ അവർക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ശ്രീനീഷ് , അരിസ്റ്റോ സുരേഷ് എന്നിവർ മാത്രമാണ് പേളിയെ ഇപ്പോഴും പിന്തുണക്കുന്നത്.

  ഇപ്പോഴത്തെ പ്രശ്നം ശ്വേത

  ഇപ്പോഴത്തെ പ്രശ്നം ശ്വേത

  കഴിഞ്ഞ ദിവസം പേളി ശ്വേതയ്ക്കെതിരെ പ്രതികരിച്ചതാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ പുകയുന്ന പ്രശ്നം. നിങ്ങൾ മിണ്ടാതിരിക്കു നിങ്ങൾക്ക് വേട്ട് ലഭിക്കുമെന്ന് പേളി ശ്വേതയോട് പറഞ്ഞത് ബിഗ് ബോസ് ഹൗസിൽ വലിയ ചർച്ചയായിരിക്കുകയാണ് . ഇതിൽ ഭൂരിഭാഗം അംഗങ്ങളും പേളിയെയാണ് കുറ്റക്കാരിയാക്കിയിരിക്കുന്നത്. ഇതിനെ കുറിച്ച് ദിയയും അരിസ്റ്റോ സുരേഷും തമ്മിൽ ചർച്ച നടത്തിയിരുന്നു. എന്നാൽ ദിയ ശ്വേതയെയായിരുന്നു പിന്തുണച്ചത്. സുരേഷ് പേളിയേയും.

   തനിയ്ക്ക് പേളിയെ ഇഷ്ടമല്ല

  തനിയ്ക്ക് പേളിയെ ഇഷ്ടമല്ല

  ക്യാപ്റ്റൻ വിളിച്ച് ചേർത്ത യോഗത്തിൽ തന്റെ നിലപാട് വ്യക്തമാക്കേണ്ടതുണ്ടായിരുന്നുവെന്ന് ദിയ പറഞ്ഞു. കൂടാതെ പേളിയെ ശ്രീനീഷ് ചതിക്കുകയാണെന്ന് അരിസ്റ്റോ സുരേഷ് പറഞ്ഞു. എന്നാൽ ഇത് പേളിയുടെ നിലപാടില്ലായ്മയാണെന്നാണ് ദിയയുടെ വാദം. കൂടാതെ നിങ്ങൾക്ക് പേളിയെ ഇഷ്ടമായിരിക്കാം എന്നാൽ തനിയ്ക്ക് അങ്ങനെയൊന്ന് ഇല്ലെന്നും ദിയ തുറന്ന് പറഞ്ഞു.

  പേളിയുമായി തനിയ്ക്ക് പ്രശ്നമില്ല

  പേളിയുമായി തനിയ്ക്ക് പ്രശ്നമില്ല

  പേളിയുടെ സ്വഭാവത്തിനെ കുറിച്ച് ദിയയും ശ്വേതയും തമ്മിൽ ചർച്ച ചെയ്തു. ഇന്നലെ തന്നോട് ഷട്ട് അപ്പ് എന്ന് പറഞ്ഞ കുട്ടി ഇന്ന് എല്ലാം മറന്നതു പോലെ സംസാരിക്കുകയാണ്. അത് വളരെ അവിശ്വസനീയമാണെന്നും ശ്വേത മേനോൻ പറഞ്ഞു. താൻ പേളിയുമായി അടി ഉണ്ടാക്കിയിട്ടില്ലെന്നും ശ്വേത പറഞ്ഞു. കൂടാതെ താനൊന്നും മനസ്സിൽവെയ്ക്കാറില്ലെന്നും കൂട്ടിച്ചേർത്തു.

  പേളിയെ അടിച്ച് ചുമരിൽ കയറ്റും

  പേളിയെ അടിച്ച് ചുമരിൽ കയറ്റും

  പേളി ആർട്ടിഫിഷ്യലായിട്ടാണ് പെരുമാറുന്നതെന്ന് ശ്വേത സാബുവിനോട് പറഞ്ഞു. ഇനിയൊരു പ്രശ്നം ഉണ്ടായാൽ പേളിയെ അടിച്ച് ചുമരിൽ കയറ്റുമെന്നും ഏതെങ്കിലും ഹുക്കിന്റെ മുകളിൽ താൻ തൂക്കിയിടുമെന്നും ശ്വേത പറഞ്ഞു. ഇതു പോലെ തന്നെ രഞ്ജിനിയോടും പേളിയെ കുറിച്ച് ശ്വേത സംസാരിച്ചു. തന്റെ പ്രധാന ശത്രു അരിസ്റ്റോ സുരേഷാണെന്ന് ശ്വേത സാബുവിനോടും പറഞ്ഞിരുന്നു.

  English summary
  swetha menon says about pearle maaney bigg boss malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X