കിച്ചുവിന്റെ അമ്മയുടെ ബന്ധുക്കൾക്കും അവകാശം ഉന്നയിക്കാം; പ്രശ്നങ്ങൾക്കിടെ രേണുവിനെതിരെ പുതിയ വാദം
രേണു സുധിക്ക് പിന്നാലെയാണ് സോഷ്യൽ മീഡിയ മുഴുവനും. ചുറ്റുമുള്ള പലരും പല ആരോപണങ്ങൾ ഉന്നയിച്ചിട്ടും രേണു സുധി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്നു. രേണുവിനെ വിമർശിക്കുന്നവർക്ക് ഈ അവഗണന കൂടുതൽ പ്രകോപനമുണ്ടാക്കുന്നു. വീണ്ടും വീണ്ടും ഇവർ ആരോപണവുമായി രംഗത്ത് വരികയാണ്. രേണുവിനെ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ വിമർശിച്ചവരിൽ ഒരാളാണ് താജുദീൻ പത്തനംതിട്ട.
കൊല്ലം സുധിയുടെ സുഹൃത്താണെന്നാണ് താജുദീൻ പറയുന്നത്. സുധി മരിച്ച ശേഷം വലിയ തുക സുധിയുടെ അക്കൗണ്ടിൽ വന്നിട്ടുണ്ടെന്നാണ് താജുദീൻ പറയുന്നത്. പുതിയ അഭിമുഖത്തിൽ താജുദീനെതിരെ രേണു ശക്തമായി പ്രതികരിച്ചു. ഇൻഷുറൻസ് തുക ലഭിച്ചെന്ന് ഇയാളോട് ആരാണ് പറഞ്ഞതെന്ന് രേണു ചോദിച്ചു. ഇപ്പോഴിതാ രേണുവിന്റെ വാദത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് രേണു സുധി.

ഇൻഷുറൻസ് തുക അവർക്ക് കിട്ടി എന്ന തരത്തിൽ എവിടെയും സംസാരിച്ചിട്ടില്ല. ഇൻഷുറൻസ് തുക എങ്ങനെ കിട്ടുമെന്ന് ചാനൽ അവതാരകൻ ചോദിച്ചപ്പോൾ ഞാൻ മറുപടി പറഞ്ഞിട്ടുണ്ട്. ഇൻഷുറൻസ് തുക കിട്ടണം എന്നുണ്ടെങ്കിൽ ലീഗൽ ഹയർഷിപ്പ് സർട്ടിഫിക്കറ്റും ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റും വേണം. മരണപ്പെട്ട ആളുടെ നിയമപരമായുള്ള ഭാര്യ, ആ ഭാര്യയിലെ കുഞ്ഞ്, സുധിയുടെ അമ്മ, ചിലപ്പോൾ ആങ്ങളയും അർഹരാണ്. കൊല്ലം സുധിയുടെ ആദ്യ ഭാര്യയിലുണ്ടായ മകനാണ് കിച്ചു. ആ ഭാര്യയുടെ ബന്ധുക്കൾക്ക് അവകാശം ഉന്നയിക്കാം. ഇൻഷുറൻസ് തുക കിട്ടിയതായി എനിക്കറിവില്ല. കിട്ടിയെന്ന് ഞാൻ പറഞ്ഞിട്ടുമില്ല.
മരിച്ചതിന് ശേഷം സുധിയുടെ അക്കൗണ്ടിലേക്ക് പെെസ വന്നതായി പറയുന്നുണ്ട്. ഈ പെെസ നോമിനിക്കേ എടുക്കാൻ പറ്റൂ. രേണു തന്നെ പറയുന്നുണ്ട് ആ പെെസ എടുത്ത് കിച്ചുവിന് ബെെക്ക് എടുത്ത് കൊടുത്തെന്ന്. ബാങ്ക് മാനേജർ സമാധാനം പറഞ്ഞേ പറ്റത്തുള്ളൂ. രേണു എന്നോടും പെെസ ചോദിച്ചിട്ടുണ്ട്. ഞാൻ കൊടുത്തിട്ടില്ലെന്നും താജുദീൻ പറയുന്നു. വിവി ഹിയറിൽ സംസാരിക്കുകയായിരുന്നു താജുദീൻ.
താജുദീനെതിരെ രേണു ഉന്നയിച്ച ആരോപണം
തനിക്കെതിരെ സംസാരിച്ച് നിരന്തരം ശല്യപ്പെടുത്തുന്ന ആളാണ് താജുദീനെന്നാണ് രേണു പറയുന്നത്. ആദ്യം കിച്ചുവിനെക്കുറിച്ച് എന്നോട് കുറ്റം പറഞ്ഞു. മോളേ, അവനെ സൂക്ഷിക്കണം, അവൻ പെെസ മേടിക്കും എന്നൊക്കെ പറഞ്ഞു. എന്നോട് മാത്രമല്ല, പല ആളുകളോടും ഇയാളിങ്ങനെ പറയുന്നുണ്ടായിരുന്നു. ഇയാൾ എന്നെക്കുറിച്ച് പറയാൻ ആരാണ്. ഇയാൾ കള്ളത്തരം പറഞ്ഞാണ് ജോലിയിൽ കയറിയതെന്നാണ് എന്നോട് ഒരാൾ പറഞ്ഞത്. ഇതേക്കുറിച്ച് കൂടുതൽ തനിക്കറിയില്ലെന്നും രേണു പറയുന്നു.

എന്നോടല്ല, അച്ഛനോടാണ് അയാൾ കൂടുതലും സംസാരിച്ചിരുന്നത്. രേണു അവർക്കെതിരെ കേസ് കൊടുക്കണം എന്നെല്ലാം പറഞ്ഞിട്ടുണ്ട്. ഇപ്പോൾ താജുദീൻ ചെയ്യുന്നത് എന്താണ്. എന്നെയും കിച്ചുവിനെയും പിരിക്കുകയാണ് ചിലരുടെ ലക്ഷ്യം. നടക്കില്ല. കിച്ചുവിന് എന്നെയും എനിക്ക് കിച്ചുവിനെയും അറിയാം. ഞങ്ങളുടെ സുധി ചേട്ടനാണ് ഞങ്ങളെ ചേർത്ത് പിടിച്ചത്. ആ ആത്മാവുള്ളിടത്തോളം കാലം ഞങ്ങളെ തകർക്കാൻ പറ്റില്ല.
സുധി ചേട്ടന്റെ കൂട്ടുകാർ എന്നെ വിളിച്ച് താജുദീൻ സുധി ചേട്ടനെക്കുറിച്ച് പോലും മോശമായി സംസാരിക്കുന്നു, നീ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന് ചോദിച്ചു. അത് കൊണ്ടാണ് താനിപ്പോൾ പ്രതികരിക്കുന്നതെന്നും രേണു സുധി വ്യക്തമാക്കി. കൊല്ലം സുധിയുടെ മൂന്നാമത്തെ ഭാര്യയാണ് രേണു സുധി. ആദ്യ ഭാര്യ ശാലിനിയിൽ പിറന്ന മകനാണ് കിച്ചു. കൊല്ലം സുധിയുമായി അകന്ന ശാലിനി മറ്റൊരാൾക്കൊപ്പം ജീവിതം ആരംഭിച്ചു. പിന്നീട് ശാലിനി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് വീണ എസ് പിള്ളയെ വിവാഹം ചെയ്തു. ഈ ബന്ധം പിരിഞ്ഞ ശേഷമാണ് രേണു സുധിയെ വിവാഹം ചെയ്യുന്നത്.


Click it and Unblock the Notifications