'പതിനേഴാം വയസിലായിരുന്നു ആദ്യ വിവാഹം... വൈകാതെ വേർപിരിഞ്ഞു, ഒരു പിതാവും മക്കളെ വളർത്തുന്നില്ല'; രേഖ നായർ!
തമിഴ് ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധനേടിയ നടിയാണ് രേഖ നായർ. വെറും അഭിനയം മാത്രമല്ല മോട്ടിവേഷണൽ സ്പീക്കർ, അവതാരക, എഴുത്തുകാരി, ലൈഫ് കോച്ച്, സ്റ്റുഡന്റ് കൺസൾട്ടന്റ്, ട്രാവലർ, യുട്യൂബർ എന്നിങ്ങനെ രേഖയെ കുറിച്ചുള്ള വിശേഷണങ്ങൾ നിരവധിയാണ്.
വംശം വംശം, പകൽ നിലാവ്, ആണ്ടാൾ അഴഗർ, നാം ഇരുവർ നമുക്ക് ഇരുവർ, ബാല ഗണപതി തുടങ്ങിയവയാണ് രേഖ നായർ അഭിനയിച്ച പ്രധാന ടിവി സീരിയലുകൾ. അടുത്തിടെ ഇരവിൻ നിഴൽ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് രേഖയ്ക്ക് വലിയ പ്രശംസ ലഭിച്ചിരുന്നു.
തമിഴ് ചാനലായ പുതുയുഗം ടിവിയിൽ വീഡിയോ ജോക്കിയായിട്ടാണ് രേഖാ നായർ തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് സൺ ടിവിയിൽ ന്യൂസ് റീഡറായും പ്രവർത്തിച്ചു. ഒരു മകൾ മാത്രമാണ് താരത്തിനുള്ളത്. ഇപ്പോഴിതാ തന്റെ വിവാഹ ജീവിതം തകർന്നതിനെ കുറിച്ചും കുട്ടിക്കാലത്ത് താൻ അനുഭവിച്ച ദുരിതങ്ങളെ കുറിച്ചും രേഖ നായർ അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

പതിനേഴാം വയസിലായിരുന്നു തന്റെ ആദ്യ വിവാഹമെന്ന് രേഖ പറഞ്ഞത് ആരാധകരിൽ അമ്പരപ്പുണ്ടാക്കി. സ്ത്രീകളെ ബാധിക്കുന്ന വിഷയങ്ങളിൽ എപ്പോഴും പ്രതികരിക്കാറുള്ള ഒരാൾ കൂടിയാണ് രേഖ. പാർഥിപൻ സംവിധാനം ചെയ്ത രാവിൻ നിഴൽ എന്ന സിനിമയിൽ വിവാദപരമായ കഥാപാത്രം ചെയ്തതിന് ഒട്ടനവധി വിമർശനം കേൾക്കേണ്ടി വന്നൊരാൾ കൂടിയാണ് രേഖ നായർ.
നടനും നിരൂപകനുമായ ബയൽവാൻ രംഗനാഥനും രാവിൻ നിഴലിൽ അഭിനയിച്ചതിന് രേഖയെ വളരെ മോശമായി രീതിയിൽ കുറ്റപ്പെടുത്തിയിരുന്നു. അന്ന് അതിനോട് രേഖ പ്രതികരിച്ചില്ലെങ്കിലും പിന്നീട് ഒരിക്കൽ ബീച്ചിൽ നടക്കാൻ പോയപ്പോൾ രംഗനാഥനെ കാണുകയും തന്നെ മോശമായി ചിത്രീകരിച്ച് അഭിപ്രായം പ്രകടനം നടത്തിയതിന് എല്ലാവരുടെയും മുന്നിൽ വെച്ച് രേഖ കുറിക്കുകൊള്ളുന്ന മറുപടി നൽകുകയും ചെയ്തു.
ഇരുവരുടെയും വാക്ക്പോരിന്റെ വീഡിയോ ഒരു സമയത്ത് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. രേഖ തന്റെ വിവാഹ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്... 'കോളേജിൽ ചേർന്ന ഒന്നാം വർഷത്തിൽ ഞാൻ വിവാഹിതയായി. അന്ന് വെറും പതിനേഴ് വയസ് മാത്രമായിരുന്നു എന്റെ പ്രായം.'
'എന്നാൽ ആ വിവാഹബന്ധത്തിന് വലിയ ആയുസുണ്ടായിരുന്നില്ല. ഞങ്ങൾ ഇരുവരും വിവാഹമോചിതരായി. ഏക്കർ കണക്കിന് ഭൂമി സ്വന്തമായുണ്ടെങ്കിലും അന്നത്തിന് വഴി കണ്ടെത്താൻ അന്നും കുടുംബം ബുദ്ധിമുട്ടിയിരുന്നു. ഞാൻ ഇന്ന് കാണുന്ന നിലയിലേക്ക് വളർന്ന് വരാൻ ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചു.'

'മകൾ പിറന്നപ്പോൾ എനിക്കൊപ്പം ഭർത്താവുണ്ടായിരുന്നില്ല. കോയമ്പത്തൂരിൽ കോളേജിൽ പഠിക്കുമ്പോഴാണ് കുഞ്ഞ് ജനിച്ചത് എന്നതിനാൽ കേരളത്തിലെ മാതാപിതാക്കൾക്ക് ഞാൻ ഒരു കത്തിലൂടെ ഒരു സന്ദേശം അയച്ചു. അന്ന് ഫോൺ സൗകര്യമില്ലായിരുന്നു. അതിനുശേഷം അവർ വന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.'
'അന്ന് ശൈശവ വിവാഹം തടയാനുള്ള അറിവ് പോലും എനിക്കില്ലായിരുന്നു. ഇപ്പോൾ എനിക്ക് 37 വയസുണ്ട്. ഇതുവരെ ജീവിതത്തിൽ വളരെ അധികം മാറ്റങ്ങളാണുണ്ടായത്. ഞാൻ ഒരു വീട് വാങ്ങി. എനിക്ക് രണ്ട് കാറുകളുണ്ട്. ലോകത്ത് ചെയ്യാൻ പറ്റാത്തതായി ഒന്നുമില്ല. എല്ലാം സാധ്യമാണെന്നും', രേഖ നായർ പറയുന്നു.
മകളുമായി നല്ല അണ്ടർസ്റ്റാന്റിങുണ്ടെന്നും ഒരു കാര്യത്തിനും മകളെ നിർബന്ധിക്കാറില്ലെന്നും രേഖ നായർ കൂട്ടിച്ചേർത്തു. പുരുഷന്മാരെ കുറിച്ച് സംസാരിച്ച രേഖ ഒരു പിതാവും മക്കളെ വളർത്തുന്നില്ലെന്നും അമ്മമാരാണ് അത് ചെയ്യുന്നതെന്നും പറഞ്ഞു. എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കാറുള്ള വ്യക്തിയാണ് രേഖ എന്നതുകൊണ്ട് തന്നെ താരത്തിന്റെ പുതിയ അഭിമുഖവും ശ്രദ്ധനേടി.


Click it and Unblock the Notifications











