തമിഴ് ബിഗ് ബോസ് താരങ്ങളുടെ പ്രതിഫലം! ലക്ഷങ്ങളും കോടികളും പെട്ടിയിലെത്തും, ഏറ്റവും കൂടുതല്‍ ആര്‍ക്ക്?

മലയാളത്തില്‍ സംപ്രേക്ഷണം ആരംഭിച്ചതോടെയാണ് ബിഗ് ബോസ് വാര്‍ത്തകള്‍ കേരളത്തില്‍ തരംഗമാവുന്നത്. അടുത്ത സംസ്ഥാനമായതിനാല്‍ തമിഴ്‌നാട്ടിലെ ബിഗ് ബോസ് വിശേഷങ്ങള്‍ കേരളത്തിലും ശ്രദ്ധിക്കപ്പെടുന്നുണ്ട്. മലയാളത്തില്‍ ഒരു സീസണ്‍ മാത്രമേ വന്നിട്ടുള്ളുവെങ്കിലും തമിഴില്‍ മൂന്നാം സീസണാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. കമല്‍ ഹാസന്‍ അവതാരകനായിട്ടെത്തുന്ന ഷോ ശക്തമായ മത്സരത്തിലേക്ക് കടന്നിരിക്കുകയാണ്.

പ്രമുഖരായ നിരവധി താരങ്ങളാണ് ഇത്തവണ മത്സരാര്‍ത്ഥികളായി എത്തിയിരിക്കുന്നത്. ജൂണ്‍ 23 ന് ആരംഭിച്ച ഷോ യില്‍ പതിനാറോളം മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. അവരില്‍ ചിലര്‍ എലിമിനേഷനിലൂടെ പുറത്തേക്ക് പോയി. ഇപ്പോഴിതാ ബിഗ് ബോസ് തമിഴ് മത്സരാര്‍ത്ഥികളുടെ പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ബിഗ് ബോസില്‍ നില്‍ക്കുന്ന ഓരോ മാസവും പ്രതിഫലം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്.

ബിഗ് ബോസ് താരങ്ങളുടെ പ്രതിഫലം

ഇന്ത്യയില്‍ ഏറ്റവും റേറ്റിംഗുള്ള ടെലിവിഷന്‍ പരിപാടി ആയതിനാല്‍ ബിഗ് ബോസിന് വന്‍ ജനപിന്തുണയാണ് ലഭിക്കാറുള്ളത്. തമിഴ് ബിഗ് ബോസിന്റെ മൂന്നാം പതിപ്പ് സംഭവബഹുമായി മുന്നോട്ട് പോവുകയാണ്. അഭിരാമി വെങ്കട്ട്ചലം, ചേരന്‍, കെവിന്‍, ലോസ്ലിയ, വനിത വിജയകുമാര്‍, ഫാത്തിമ ബാബു, തുടങ്ങി പ്രേക്ഷകര്‍ക്ക് സുപരിചിതരായ നിരവധി താരങ്ങളായിരുന്നു ബിഗ് ബോസില്‍ മത്സരാര്‍ത്ഥികളായി എത്തിയത്. മത്സരം തുടങ്ങി ഒരു മാസം പിന്നിടുമ്പോള്‍ മൂന്ന് പേരാണ് പുറത്ത് പോയത്. ഇവരെല്ലാം നല്ല പ്രതിഫലം വാങ്ങിയിരുന്നവരാണ്.

 ബിഗ് ബോസ് താരങ്ങളുടെ പ്രതിഫലം

പ്രതിഫലത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നിലുള്ളത് നടനും സംവിധയാകനുമായ ചേരന്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ബിഗ് ബോസില്‍ പങ്കെടുക്കുന്നതിന് പത്ത് ലക്ഷം രൂപയോളമാണ് ചേരന് ലഭിക്കുന്നത്. മോഹന്‍ വാദിയ, സാന്റി മാസ്റ്റര്‍, ശരവണന്‍, കെവിന്‍ എന്നിവരാണ് പിന്നില്‍ നില്‍ക്കുന്നത്. ഇവര്‍ക്കെല്ലാം ഒരു എപ്പിസോഡിന് 35,000 രൂപ വെച്ച് ലഭിക്കുന്നുണ്ടെന്നാണ് സൂചന. സാക്ഷി അഗര്‍വാള്‍, അഭിരാമി വെങ്കിട്ടചലം, മധുമിത, രേഷ്മ എന്നിവരാണ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇവര്‍ക്ക് 25,000 രൂപ വീതം പ്രതിദിനം ലഭിക്കുന്നുണ്ടെന്നാണ് ഔദ്യോഗികമല്ലാത്ത റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

 ബിഗ് ബോസ് താരങ്ങളുടെ പ്രതിഫലം

ഇത്തവണത്തെ തമിഴ് ബിഗ് ബോസില്‍ വിദേശത്ത് നിന്നുള്ള മത്സരാര്‍ഥികളും പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോസ്‌ലിയ, തര്‍ശന്‍ എന്നിവര്‍ ശ്രീലങ്കയില്‍ നിന്നും വന്നവരാണ്. അതേ സമയം മുരുകന്‍ റാവു ആണ് മലേഷ്യയില്‍ നിന്നുമെത്തി ബിഗ് ബോസില്‍ പങ്കെടുക്കുന്നത്. ഇവര്‍ക്ക് അഞ്ച് ലക്ഷം രൂപ ലഭിക്കുന്നുണ്ടെന്നാണ് ഗോസിപ്പുകള്‍. മത്സരാര്‍ഥികളുടെ പ്രതിഫലം സംബന്ധിച്ച് ഔദ്യോഗികമായ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ബിഗ് ബോസിനെ കുറിച്ചുള്ള പ്രചരണങ്ങളില്‍ ഇക്കാര്യവും ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.

 ബിഗ് ബോസ് താരങ്ങളുടെ പ്രതിഫലം

മത്സരാര്‍ഥികളുടെ കണക്കുകള്‍ ഇങ്ങനെയാണെങ്കില്‍ ബിഗ് ബോസില്‍ അവതാരകനായിട്ടെത്തുന്ന കമല്‍ഹാസന്റെ പ്രതിഫലത്തെ കുറിച്ചാണ് ഗോസിപ്പുകള്‍ ആദ്യമെത്തിയത്. കമല്‍ഹാസന് ഓരോ എപ്പിസോഡിനും കോടികളാണ് പ്രതിഫലം ലഭിക്കുന്നതെന്നായിരുന്നു പ്രചരണം. കമല്‍ഹാസന്‍ മാത്രമല്ല മലയാളത്തില്‍ എത്തിയപ്പോള്‍ മോഹന്‍ലാലിനും ലഭിച്ചിരുന്നു. ഹിന്ദി ബിഗ് ബോസിന്റെ അവതരകനായിട്ടെത്തുന്ന സല്‍മാന്‍ ഖാന് ആണ് റെക്കോര്‍ഡ് തുക ലഭിച്ചു കൊണ്ടിരിക്കുന്നത്. മറ്റ് ഭാഷകളില്‍ ബിഗ് ബോസ് തരംഗമായി കൊണ്ടിരിക്കുമ്പോള്‍ മലയാളത്തിലെ അടുത്ത പതിപ്പിന് വേണ്ടി ആരാധകര്‍ കാത്തിരിക്കുകയാണ്.

 ബിഗ് ബോസ് താരങ്ങളുടെ പ്രതിഫലം

തമിഴ് ബിഗ് ബോസ് കേരളത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് നടി ഓവിയയുടെയും ആരവിന്റെയും പേരിലാണ്. ഓവിയയ്ക്ക് ആരവിനോട് തോന്നിയ പ്രണയം വലിയ ചര്‍ച്ചയായിരുന്നു. മാത്രമല്ല ഇരുവരും തമ്മിലുള്ള സൗഹൃദവും വാര്‍ത്തകളില്‍ നിറഞ്ഞു. പിന്നാലെ ആത്മഹത്യ ശ്രമവും മറ്റുമായി ബിഗ് ബോസ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇത്തവണത്തെ എപ്പിസോഡിലും പ്രണയവും മറ്റ് സംഭവ ബഹുലമായ നിമിഷങ്ങളും അരങ്ങേറി കൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X