ബിഗ് ബോസ് മത്സരാര്‍ത്ഥി കൈ മുറിച്ചത് 15 തവണ! ആത്മഹത്യ ശ്രമത്തെ കുറിച്ച് വെളിപ്പെടുത്തി നടി മധുമിത
കമല്‍ ഹാസന്‍ നയിക്കുന്ന ബിഗ് ബോസ് തമിഴിന്റെ മൂന്നാം സീസണ്‍ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ബിഗ് ബോസിന്റെ ആദ്യ സീസണ്‍ പോലെ തന്നെ മൂന്നാമത്തെ ഭാഗത്തിലും മത്സരാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. നടി മധുമിതയാണ് കൈ മുറിച്ച് ആത്മഹത്യ ശ്രമം നടത്തിയത്. ഇതോടെ നടിയെ ഷോ യില്‍ നിന്നും പുറത്താക്കി.
സഹ മത്സരാര്‍ഥികളുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു താരം ആത്മഹത്യക്കൊരുങ്ങിയത്. മധുമിതയുടെ പ്രവര്‍ത്തിയില്‍ താന്‍ ഏറെ നിരാശനാണെന്നാണ് കമല്‍ ഹാസന്‍ പറഞ്ഞത്. സ്വയം മുറിവേല്‍പ്പിച്ച് കൊണ്ടുള്ള പ്രവര്‍ത്തി മറ്റുള്ളവര്‍ക്ക് മുന്നില്‍ കാണിക്കുന്ന മോശം മാതൃകയാണെന്നും കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടിരുന്നു. മത്സരത്തില്‍ നിന്നും പുറത്ത് വന്നതിന് ശേഷം കമല്‍ഹാസന്‍ തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് കാണിച്ച് നടി പരാതിയും നല്‍കിയിരുന്നു.

ഇപ്പോഴിതാ മധുമിത കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ബിഗ് ബോസ് സീസണ്‍ 2 വിലെ മത്സരാര്‍ഥിയായ ഡാനിയല്‍ പോപ് ആണ് ട്വിറ്ററിലൂടെ മധുമിതയുടെ ചിത്രം പോസ്റ്റ് ചെയ്തത്. ആത്മഹത്യ ചെയ്യാനായി കൈകളില്‍ മധുമിത ഉണ്ടാക്കിയ മുറിവുകള്‍ എത്രത്തോളം ഉണ്ടെന്ന് ചിത്രത്തില്‍ നിന്നും വ്യക്തമാണ്.
മറ്റ് മത്സരാര്‍ത്ഥികളില്‍ നിന്നും മാനസിക പീഡനം നേരിട്ടതിനെ തുടര്‍ന്നാണ് മധുമിത ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അവരോടുള്ള ദേഷ്യം കാരണം ചെയ്ത് പോയതാണ്. ശത്രുവാണെങ്കില്‍ പോലും ചതുപ്പ് നിറഞ്ഞ വഴിയിലൂടെ പോകുമ്പോള്‍ സൂക്ഷിച്ച് പോവാന്‍ പറയാന്‍ തോന്നും. ഞാന്‍ ഇങ്ങനെ കൈ മുറിച്ചപ്പോള്‍ ആരും എന്നെ തിരിഞ്ഞ് നോക്കിയില്ല. ഒന്നും രണ്ടും തവണയല്ല, പതിനഞ്ച് തവണ ഞാന്‍ കൈമുറിച്ചു. രക്തം ചീറ്റി വരുമ്പോള്‍ പോലും ആരും എന്നെ സഹായിച്ചില്ല. കസ്തുരി മാമും ചേരന്‍ സാറുമാണ് സഹതാപം പ്രകടിപ്പിച്ചതെന്നും മധുമിത പറയുന്നു.
അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍


Click it and Unblock the Notifications