നടി മധുമിത ആത്മഹത്യയ്ക്ക് ശ്രമിച്ചു! കൈമുറിച്ച നടിയെ ബിഗ് ബോസ് ഷോ യില്‍ നിന്നും പുറത്താക്കി

ഇന്ത്യയില്‍ ഏറ്റവുമധികം റേറ്റിംഗുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. തമിഴില്‍ ആരംഭിച്ചതോടെയാണ് കേരളത്തിലും ബിഗ് ബോസിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. കഴിഞ്ഞ വര്‍ഷം കേരളത്തിലും ബിഗ് ബോസ് ഷോ ആദ്യ ഘട്ടം നടന്നിരുന്നു. കമല്‍ ഹാസന്‍ അവതാരകനായിട്ടെത്തിയ ബിഗ് ബോസ് തമിഴ് മൂന്നാം സീസണ്‍ ആണിപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്.

മത്സരം ആരംഭിച്ച് പകുതിയോട് അടുക്കുമ്പോള്‍ ഒരു മത്സരാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചിരിക്കുകയാണ്. കമല്‍ഹാസന്‍ തന്നെ ഇക്കാര്യം വ്യ്ക്തമാക്കി. സീസണ്‍ ഒന്ന് വാര്‍ത്തകളില്‍ നിറഞ്ഞത് ബിഗ് ബോസ് വീട്ടിനുള്ളില്‍ നടന്ന പ്രണയവും ആത്മഹത്യ ശ്രമവും കാരണമായിരുന്നു. നടി ഓവിയ ആയിരുന്നു അന്ന് പ്രശ്‌നമുണ്ടാക്കിയത്. സമാനമായ സംഭവങ്ങളാണ് ഇപ്പോഴും ഹൗസിനുള്ളില്‍ നടന്നിരിക്കുന്നത്.

ബിഗ് ബോസില്‍ ആത്മഹത്യ ശ്രമം

കമല്‍ ഹാസന്‍ അവതാരകനായിട്ടെത്തുന്നു എന്നതിലൂടെയായിരുന്നു തമിഴ് ബിഗ് ബോസ് ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത്. മൂന്നാം ഘട്ടത്തിലും മാറ്റമില്ലാതെ കമല്‍ഹാസന്‍ തന്നെ അവതാരകനായിട്ടെത്തി. ആദ്യ രണ്ട് പതിപ്പുകളും വലിയ വിജയം നേടിയെങ്കില്‍ മൂന്നാം പതിപ്പ് വിവാദങ്ങളില്‍ നിന്നും വിമര്‍ശനങ്ങളിലേക്കാണ് പോവുന്നത്. ജൂണ്‍ അവസാനത്തോടെ ആരംഭിച്ച ബിഗ് ബോസ് തമിഴ് സീസണ്‍ മൂന്ന് അമ്പത് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയണ്. ഇതിനിടെ സംഭവബഹുലമായ നിരവധി കാര്യങ്ങളാണ് ബിഗ് ബോസിനുള്ളില്‍ നടന്നിരിക്കുന്നത്.

ബിഗ് ബോസില്‍ ആത്മഹത്യ ശ്രമം

ആദ്യ ആഴ്ചകളില്‍ തന്നെ ഹൗസിനുള്ളില്‍ തമിഴ്‌നാട് പോലീസും തെലുങ്ക് പോലീസുമെല്ലാം കേറി ഇറങ്ങി. മത്സരാര്‍ത്ഥികളുടെ പേരിലുള്ള കേസുകളായിരുന്നു ഇതിന് കാരണം. പോലീസ് അന്വേഷിച്ചെത്തിയവരെല്ലാം ഹൗസിന് പുറത്താവുകയും ചെയ്തു. പലപ്പോഴായി മത്സരാര്‍ഥികള്‍ തമ്മില്‍ വാക്ക് തര്‍ക്കവും വഴക്കുകളും പതിവാണ്. ഈ സമയങ്ങളില്‍ ഓരോരുത്തരുടെയും പ്രകടനവും സ്വഭാവ മാറ്റങ്ങളുമെല്ലാം പ്രേക്ഷകര്‍ ശ്രദ്ധിക്കുന്നുമുണ്ട്. എന്നാല്‍ ആരാധകരെ ഞെട്ടിച്ച് കൊണ്ടാണ് ബിഗ് ബോസിനുള്ളില്‍ ആത്മഹത്യ ശ്രമം നടന്നതായി വാര്‍ത്തകള്‍ വന്നത്.

ബിഗ് ബോസില്‍ ആത്മഹത്യ ശ്രമം

നടി മധുമിതയാണ് കൈ മുറിച്ച് ആത്മഹത്യ ശ്രമം നടത്തിയത്. ഇതോടെ നടിയെ ഷോ യില്‍ നിന്നും പുറത്താക്കി. സഹ മത്സരാര്‍ഥികളുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു താരം ആത്മഹത്യക്കൊരുങ്ങിയത്. മധുമിതയുടെ പ്രവര്‍ത്തിയില്‍ താന്‍ ഏറെ നിരാശനാണെന്നാണ് കമല്‍ ഹാസന്‍ പറയുന്നത്. സ്വയം മുറിവേല്‍പ്പിച്ച് കൊണ്ടുള്ള പ്രവര്‍ത്തി മറ്റുള്ളവര്‍ക്ക് മുന്നില്‍ കാണിക്കുന്ന മോശം മാതൃകയാണെന്നും കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടു.

ബിഗ് ബോസില്‍ ആത്മഹത്യ ശ്രമം

ഈ സീസണിലെ ഏറെ വിജയസാധ്യത കല്‍പ്പിക്കപ്പെട്ടിരിക്കുന്ന മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു മധുമിത. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ പ്രശ്‌നങ്ങളൊന്നും ഇല്ലാതെ പോവുകയായിരുന്നു. എന്നാല്‍ എലിമിനേഷനിലൂടെ പുറത്ത് പോയ വനിതാ വിജയകുമാര്‍ തിരികെ എത്തിയതും വൈള്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ നടി കസ്തൂരി എത്തിയതോടെ പ്രശ്‌നങ്ങള്‍ വീണ്ടും വഷളായി തുടങ്ങി. ഇതുവരെ സംപ്രേക്ഷണം ചെയ്ത എപ്പിസോഡുകള്‍ കണ്ട ഇരുവരും മറ്റ് മത്സരാര്‍ഥികളോട് അതേ കുറിച്ച് സംസാരിക്കുകയും പ്രകോപിക്കുകയും ചെയ്തിരുന്നു. ആണ്‍ മത്സരാര്‍ഥികള്‍ പെണ്ണുങ്ങളെ ഉപയോഗിക്കുകയാണെന്ന് മധുമിതയോട് വനിത പറഞ്ഞത് വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കി.

 ബിഗ് ബോസില്‍ ആത്മഹത്യ ശ്രമം

പിന്നാലെ കെവിന്‍, മുഗിന്‍, ദര്‍ശന്‍, സാന്‍ഡി, ലോസ്‌ലിയ, എന്നിവരുമായി മധുമിത തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഒരു ദിവസം നീണ്ട് നിന്ന തര്‍ക്കത്തിനൊടുവില്‍ മധുമിത ക്യാപ്റ്റന്‍ ടാസ്‌ക് വിജയിച്ചു. എന്നാല്‍ അപ്രതീക്ഷിതമായി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ മധുമിതയെ ഷോ യില്‍ നിന്ന് പുറത്താക്കുകയായിരുന്നു. വനിത വിജയകുമാര്‍ ആണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. അഭിരാമി വെങ്കട്ട്ചലം, ചേരന്‍, കെവിന്‍, ലോസ്ലിയ, വനിത വിജയകുമാര്‍, ഫാത്തിമ ബാബു, തുടങ്ങി പ്രേക്ഷകര്‍ക്ക് സുപരിചിതരായ നിരവധി താരങ്ങളായിരുന്നു ബിഗ് ബോസില്‍ മത്സരാര്‍ത്ഥികളായി എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X