ബിഗ് ബോസില്‍ നിന്നും സംവിധായകന്‍ ചേരന്‍ അരയില്‍ കയറി പിടിച്ചു, ആരോപണവുമായി നടി, മാപ്പ് പറഞ്ഞ് താരം

മലയാളത്തില്‍ വന്നതോട് കൂടി ബിഗ് ബോസ് റിയാലിറ്റി ഷോയെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും കേരളത്തില്‍ വലിയ ചര്‍ച്ചയാവാറുണ്ട്. ഇപ്പോഴിതാ തമിഴ് ബിഗ് ബോസിന്റെ പുതിയ സീസണിലെ വിശേഷങ്ങളാണ് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. കമല്‍ ഹാസന്‍ അവതാരകനായിട്ടെത്തുന്ന ഷോ യുടെ മൂന്നാം പതിപ്പാണ് ഒരു മാസം പിന്നിട്ട് വിജയകരമായി മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്.

നൂറ് ദിവസങ്ങളിലായി നടക്കുന്ന ബിഗ് ബോസില്‍ സംഭവബഹുലമായ പ്രശ്‌നങ്ങളാണ് നടക്കുന്നത്. മത്സരാര്‍ഥികളുടെ പേരില്‍ പല കേസുകളും വന്നതിനാല്‍ പലപ്പോഴായി പോലീസുകാര്‍ക്ക് ബിഗ് ബോസില്‍ കയറി ഇറങ്ങേണ്ടി വന്നിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ ചേരന്‍ ബിഗ് ബോസില്‍ നിന്നും തന്നെ കേറി പിടിച്ചെന്ന ആരോപണവുമായി രംഗത്ത് എത്തിയരിക്കുകയാണ് നടി മീര മിഥുന്‍.

 ബിഗ് ബോസില്‍ വീണ്ടും പ്രശ്‌നങ്ങള്‍

ബിഗ് ബോസ് തമിഴ് പതിപ്പിന്റെ മൂന്നാം സീസണില്‍ സംഭവിച്ച കാര്യങ്ങളാണ് നടി മീര ആരോപിച്ചിരിക്കുന്നത്. ഒരു ടാസ്‌കിനിടെ സംവിധായകന്‍ ചേരന്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് നടിയ്ക്ക് പറയാനുള്ളത്. ടാസ്‌കിനിടെ ചേരന്‍ അനുവാദമില്ലാതെ എന്റെ അരയില്‍ ചുറ്റി പിടിച്ചെന്നാണ് നടി പറയുന്നത്. എന്നാല്‍ ബിഗ് ബോസിലെ മറ്റെല്ലാവരും ചേരന് പിന്തുണയുമായി വന്നതോടെ കാര്യങ്ങള്‍ വേറെ നിലയില്‍ ചര്‍ച്ചയാകപ്പെട്ടു.

 ബിഗ് ബോസില്‍ വീണ്ടും പ്രശ്‌നങ്ങള്‍

മാന്യമായ പെരുമാറ്റവും സ്വഭാവവുമുള്ള ചേരന്‍ അത്തരത്തില്‍ പെരുമാറില്ലെന്നാണ് മറ്റെല്ലാവരും പറയുന്നത്. രണ്ട് പെണ്‍കുട്ടികളുടെ പിതാവായ ചേരന് ഒരു സ്ത്രീയോടും മോശമായി പെരുമാറാന്‍ കഴിയില്ല. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തവര്‍ക്കെല്ലാം ഇക്കാര്യം അറിയാമെന്നും മറ്റുള്ളവര്‍ വ്യക്തമാക്കി. എന്നാല്‍ സംഭവം വിവാദമായതോടെ മീരയോട് മാപ്പ് പറഞ്ഞ് എത്തിയിരിക്കുകയാണ് ചേരന്‍.

 ബിഗ് ബോസില്‍ വീണ്ടും പ്രശ്‌നങ്ങള്‍

ദുരുദ്ദേശത്തോടെയല്ല അരയില്‍ പിടിച്ചതെന്നും തന്റെ പെണ്‍കുഞ്ഞുങ്ങളുടെ പേരില്‍ സത്യം ചെയ്യുന്നുവെന്നും ചേരന്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലും ചേരന് പിന്തുണയുമായി നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. ചേരന്‍ മാന്യനാണെന്നും മീരയെ പോലെയുള്ള ആളുകളെ ഭയപ്പെടേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു. ദുരുദ്ദേശത്തോടെയല്ല ചേരന്‍ നടിയെ പിടിക്കുന്നതെന്ന് വീഡിയോയില്‍ വ്യക്തമായി കാണാണെന്നും ആരാധകര്‍ പറയുന്നു.

ബിഗ് ബോസില്‍ വീണ്ടും പ്രശ്‌നങ്ങള്‍

ചേരനെതിരെ ആരേപണം ഉന്നയിച്ച മീര മുന്‍പ് പങ്കെടുത്തൊരു ഷോ യിലും സമാനമായ ആരോപണം ഉണ്ടായിട്ടുണ്ടെന്ന് ചിലര്‍ ചൂണ്ടി കാണിച്ചിരുന്നു. എന്തായാലും തമിഴ് ബിഗ് ബോസില്‍ ഏറ്റവുമധികം ആരാധക പിന്‍ബലമുള്ള താരം ചേരന്‍ ആയതിനാല്‍ അദ്ദേഹത്തിനെതിരെ ആരോപണമുന്നയിക്കുന്നത് ഗെയിമിന്റെ ഭാഗമായിട്ടാണെന്ന് ചിലര്‍ ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ നടന്‍ മാപ്പ് പറഞ്ഞതോട് കൂടി പ്രശ്‌നം അവിടെ അവസാനിച്ചെങ്കിലും ഈ ആഴ്ച എലിമിനേഷനിലൂടെ പുറത്ത് പോവുന്നത് ആരായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് പ്രേമികള്‍.

ബിഗ് ബോസില്‍ വീണ്ടും പ്രശ്‌നങ്ങള്‍

ബിഗ് ബോസ് അഞ്ചാം ആഴ്ചയിലെ എലിമിനേഷന്‍ വന്നിരിക്കുകയാണ്. ഇത്തവണ സാക്ഷി അഗര്‍വാള്‍, അഭിരാമി, ചേരന്‍, ശരവണന്‍, കെവിന്‍, മീര മിഥുന്‍ എന്നിവരാണ് നോമിനേഷനിലുള്ളത്. ഇത്തവണ മീര മിഥുന്‍ പുറത്ത് പോവുമെന്നാണ് കൂടുതല്‍ പേര്‍ക്കും പറയാനുള്ളത്. എല്ലാ ആഴ്ചകളിലും എലിമിഷേന്‍ റൗണ്ടിലെത്തുന്ന ആളാണ് മീര.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X