'കുഞ്ഞ് ജനിച്ചാല്‍ എന്നോടുള്ള ഇഷ്ടം കുറയുമോ?, നിന്നോട് ഞാൻ ജെനുവിനായിരിക്കും'; അര്‍ണവിന്റെ അശ്ലീല ഫോണ്‍ കോള്‍!

തമിഴ് സീരിയൽ രം​ഗത്ത് തിളങ്ങി നിൽക്കുന്ന താരദമ്പതികളാണ് ദിവ്യ ശ്രീധറും അര്‍ണവ് അംജദും. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങൾ ചർച്ച ചെയ്യപ്പെടുകയും വാർത്തകളിൽ നിറയുകയും ചെയ്യുന്നുണ്ട്. ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെയാണ് അര്‍ണവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ദിവ്യ ശ്രീധര്‍ രം​ഗത്തെത്തിയത്.

ഗാര്‍ഹിക പീഡനം, ഗര്‍ഭഛിദ്രത്തിനുള്ള ശ്രമം, അവിഹിത ബന്ധം എന്നിവയാണ് ദിവ്യ അര്‍ണവിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍. മലയാള സീരിയൽ താരവുമായി അർണവിന് ബന്ധമുണ്ടായ ശേഷമാണ് ദിവ്യ കൂടുതൽ ശക്തമായി പ്രതികരിച്ച് തുടങ്ങിയത്.

ഇപ്പോള്‍ അർണവ് അഭിനയിക്കുന്ന ചെല്ലമ്മ സീരിയലിലെ നായിക നടിയുമായി പ്രണയത്തിലാണ്. എന്നെ ഒഴിവാക്കാനും ഈ നടിയെ വിവാഹം കഴിക്കാനുമാണ് ഭര്‍ത്താവിന്റെ ശ്രമമെന്നാണ് ദിവ്യ ആരോപിച്ചത്. 'ഷൂട്ടിങ് സെറ്റിലെത്തി ആ നടിയുമായി ഞാന്‍ സംസാരിച്ചിരുന്നു.'

'എന്നാല്‍ അവര്‍ എന്ന ബോട്ടില്‍ കൊണ്ട് അടിച്ചു. അര്‍ണവ് മുസ്ലിമാണ്. വിവാഹത്തിനായി ഞാന്‍ മതം മാറി. ഇതിനെല്ലാം ശേഷമാണ് എന്നെ ഒഴിവാക്കുന്നത്. എന്നെ അര്‍ണവ് മര്‍ദ്ദിക്കുകയും ഗര്‍ഭച്ഛിദ്രത്തിന് ശ്രമിക്കുകയും ചെയ്തുവെന്നും', ദിവ്യ ആരോപിച്ചു.

 Arnaav

പിന്നീട് അർണവും ദിവ്യയ്ക്കെതിരെ രം​​ഗത്തെത്തി. കുട്ടിയുള്ള കാര്യം മറച്ചുവെച്ച് ദിവ്യ തന്നെ വിവാഹം ചെയ്തു എന്നെല്ലാമാണ് അർണവ് പറഞ്ഞത്. ദിവ്യയ്ക്ക് കുഞ്ഞ് പിറന്നിട്ടും അർണവ് തിരിഞ്ഞ് നോക്കിയില്ല. പെൺകുഞ്ഞാണ് പിറന്നതെന്ന് പറഞ്ഞപ്പോൾ ഒന്നും പ്രതികരിക്കാതെ ഫോൺ കോൾ കട്ട് ചെയ്തുവെന്നും ദിവ്യ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

നിരവധി സ്ത്രീകളുമായി അർണവിന് ബന്ധമുണ്ടെന്ന് ദിവ്യ പറഞ്ഞിരുന്നു. ആ ആരോപണം സത്യമാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള അർണവിന്റെ അശ്ലീല ഫോൺ കോളാണ് ഇപ്പോൾ വൈറലാകുന്നത്. ഇഷ എന്ന സ്ത്രീയുമായാണ് അർണവ് അശ്ലീല ഫോൺ സംഭാഷണം നടത്തിയിരിക്കുന്നത്.

വിവാഹം കഴിഞ്ഞ് കുഞ്ഞ് പിറന്നാലും തന്നോട് ഇഷ്ടം കുറയരുതെന്ന് ഇഷയിൽ നിന്നും അർണവ് ഉറപ്പ് വാങ്ങുന്നതും ഫോൺ കോളിൽ കേൾക്കാം. നേരത്തെ ഉണ്ടായിരുന്ന രണ്ട് ബന്ധങ്ങളെ കുറിച്ചും അര്‍ണവ് വ്യക്തമായി ഫോൺ കോളിൽ വിശദീകരിക്കുന്നുണ്ട്. 'ദിവ്യയുമായി ഉണ്ടായ പ്രശ്‌നം എല്ലാം അവസാനിപ്പിക്കുകയാണ്. അവളുമായി ജീവിതത്തില്‍ ഇനിയൊരു ബന്ധവും ഉണ്ടാവില്ല.'

'എന്നെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയില്‍ അവള്‍ എത്തിച്ചു. അതുകൊണ്ട് അക്കാര്യത്തില്‍ നിനക്ക് സംശയം വേണ്ടെന്നാണ്', ദിവ്യയെ കുറിച്ച് ചോദിച്ചപ്പോൾ അര്‍ണവ് ആ പെണ്‍കുട്ടിയോട് പറഞ്ഞത്. ശേഷം അൻഷിതയുമായുള്ള ബന്ധം ഏത് തരത്തിലുള്ളതാണെന്ന് ഇഷ എന്ന പെൺകുട്ടി ചോദിക്കുന്നുണ്ട്.

 Arnaav

'അന്‍ഷിതയോട് എനിക്ക് അട്രാക്ഷന്‍ ഉണ്ടായിരുന്നു. അന്‍ഷിതക്ക് തിരിച്ച് എന്നോടും ഉണ്ടായിരുന്നു. ഞങ്ങള്‍ ഒരേ മതത്തില്‍ പെട്ടവരാണ്. ഒരു ഘട്ടത്തില്‍ കല്യാണം കഴിക്കാനും ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഒരേ ഇന്റസ്ട്രിയില്‍ നില്‍ക്കുമ്പോള്‍ അത് സാധ്യമല്ലെന്ന് മനസിലാക്കി ഞങ്ങള്‍ മ്യൂച്ചലായി പിരിഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ നല്ല രണ്ട് സുഹൃത്തുക്കളാണ്. അതിനപ്പുറം ഒരു ബന്ധം ഇല്ല' എന്നാണ് അര്‍ണവ് പറയുന്നത്.

'ഇഷയ്ക്ക് ധൈര്യമായി എന്റെ ജീവിതത്തിലേക്ക് വരാം. നിന്നോട് കൂടുതല്‍ സത്യസന്ധനായി ഇരിക്കാന്‍ ആഗ്രഹിക്കുന്നത് കൊണ്ടാണ് ഞാന്‍ ഇതെല്ലാം പറയുന്നത്. വിവാഹം കഴിഞ്ഞ് കുഞ്ഞ് ജനിച്ച് കഴിയുമ്പോൾ ഭർത്താവും കുട്ടിയുമാണ് വലുതെന്ന് പറഞ്ഞ് എന്നെ ഒഴിവാക്കരുതെന്നും', അർണവ് പറയുന്നു. അങ്ങനെ ഒരിക്കലും സംഭവിക്കില്ലെന്ന് ഇഷ തിരിച്ച് അർണവിന് ഉറപ്പ് നൽകുന്നുണ്ട്.

ഫോൺ കോൾ വൈറലായതോടെ ദിവ്യയ്ക്ക് ജനപിന്തുണ വർധിച്ചു. പ്ലേ ബോയ് എന്നതിന്റെ യഥാർത്ഥ ഉദാഹരണമാണ് അർണവെന്നും ആരാധകർ കമന്റ് ചെയ്തു. സത്യങ്ങൾ ഇപ്പോഴാണ് മനസിലാക്കാൻ സാധിച്ചതെന്ന് പറഞ്ഞ് അർണവിനെ അസഭ്യം പറഞ്ഞുള്ള കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X