For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവൾ വിശ്വസിച്ചത് എന്നെ മാത്രം...., ഇതുപോലൊരു സാഹസത്തിന് ആരും മുതിരരുത്'; അർണവിനൊപ്പം കുളത്തിൽചാടി അൻഷിത!

  |

  ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകപ്രീതി നേടിയ ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നാണ് കൂടെവിടെ. പരമ്പരയിലെ നായിക-നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിൻ ജോസും അൻഷിത അഞ്ജിയുമാണ്.

  നിരവധി വേദികളിലും പരമ്പരകളിലും എത്തിയെങ്കിലും ഒരു പരമ്പരയിൽ സുപ്രധാന വേഷത്തിൽ ആദ്യമായാണ് അൻഷിത എത്തുന്നത്. പരമ്പരയ്ക്ക് ലഭിച്ച സ്വീകാര്യത പോലെ തന്നെ അൻഷിതയ്ക്കും വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്.

  Also Read: 'നമ്മൾ എതിർത്താലും അവൾ അവനെ കെട്ടുമായിരുന്നു'; മഞ്ജിമയുടെ വിവാഹത്തെ കുറിച്ച് അച്ഛൻ വിപിൻ മോഹൻ

  കൂടെവിടെയ്ക്ക് പുറമെ തമിഴിൽ ചെല്ലമ്മ എന്നൊരു സീരിയലിലും അൻഷിത അഭിനയിക്കുന്നുണ്ട്. അൻഷിത എന്ന പേരിനേക്കാൾ മലയാളികൾ‌ക്ക് സുപരിചിതം സൂര്യ കൈമൾ എന്ന ‌പേരാണ്. ചെല്ലമ്മയിൽ ഒരു കൊച്ചുപെൺകുട്ടിയുടെ അമ്മ വേഷമാണ് അൻ‌ഷിത ചെയ്യുന്നത്.

  ടൈറ്റിൽ റോളിലും അൻഷിത തന്നെയാണ് അഭിനയിക്കുന്നത്. തമിഴ് സീരിയൽ രം​ഗത്ത് പ്രശസ്തനായ നടൻ അർണവാണ് ചെല്ലമ്മയിൽ അൻഷിതയുടെ നായകൻ.

  ഇരുവരും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. അടുത്തിടെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള ആരോപണവുമായി അർണവിന്റെ ഭാര്യ ദിവ്യ എത്തിയിരുന്നു. അൻഷിത മൂലം തന്റേയും അർണവിന്റേയും ദാമ്പത്യ ജീവിതം തകർന്നുവെന്ന് കാണിച്ച് വാർത്ത സമ്മേളനം വിളിക്കുകയും ചെയ്തിരുന്നു ദിവ്യ.

  അൻഷിതയ്ക്ക് വേണ്ടി അർണവ് തന്നെ ഒഴിവാക്കിയെന്നും ദിവ്യ ആരോപിച്ചിരുന്നു. ഇപ്പോഴിത അർണവിനൊപ്പം കുളത്തിൽ ചാടുന്ന നടി അൻഷിതയുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

  ചെല്ലമ്മ സീരിയിൽ ഷൂട്ടിങിന് വേണ്ടിയാണ് അൻഷിത അർണവിനൊപ്പം കുളത്തിൽ‌ ചാടിയത്. കുളത്തിൽ ചാടുന്ന സീൻ തങ്ങൾ എത്രത്തോളം റിസ്ക്കെടുത്താണ് ചെയ്തതെന്ന് വിവരിച്ച് അർണവ് ഒരു കുറിപ്പും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 'ചെല്ലമ്മ മേക്കിങ് വീഡിയോ. അന്‍ഷിതയ്ക്ക് നീന്തല്‍ അറിയില്ല.'

  'എന്നെ വിശ്വസിച്ചാണ് അന്‍ഷിത വെള്ളത്തിലേക്ക് എടുത്ത് ചാടിയത്. ശരിക്കും അവിശ്വസനീയമായിരുന്നു അത്. അഭിനന്ദിക്കേണ്ട കാര്യം കൂടിയാണ്. ഇതുപോലൊരു സാഹസത്തിന് ആരും മുതിരരുത്. കൃത്യമായ സുരക്ഷ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഈ രംഗം ചിത്രീകരിച്ചത്.'

  Also Read: 'ശരത്ത് എനിക്ക് അനിയനപ്പോലെയായിരുന്നു, എന്റെ കുഞ്ഞിനെ കാണണമെന്ന് അവൻ ആ​ഗ്രഹിച്ചിരുന്നു'; സോണിയ പറയുന്നു

  'എനിക്ക് നീന്താന്‍ അറിയാം. ഈ പ്രമോ എല്ലാ ഫാൻസിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നുമായിരുന്നു' അര്‍ണവ് കുറിച്ചത്. അധികം വൈകാതെ ഫുള്‍ മേക്കിങ് വീഡിയോ പോസ്റ്റ് ചെയ്യുമെന്നും അര്‍ണവ് കുറിച്ചിരുന്നു. വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ കമന്റുമായി എത്തി.

  'ഡെഡിക്കേഷന്റെ കാര്യത്തില്‍ നിങ്ങളെ അഭിനന്ദിച്ചേ മതിയാവൂ. ശരിക്കും സല്യൂട്ട് അര്‍ഹിക്കുന്നുണ്ട് നിങ്ങള്‍. മികച്ച പ്രകടനങ്ങള്‍ ഇനിയും നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. നന്നായിട്ടുണ്ട്, ചെല്ലമ്മയിലെ അഭിനയം മികച്ചതാണ്.'

  'ഈ രംഗത്തിന്റെ മുഴുനീള വീഡിയോയ്ക്കായി കാത്തിരിക്കുന്നു' എന്നൊക്കെയാണ് ആരാധകര്‍ കുറിച്ചത്. ആക്ഷന്‍ പറയുമ്പോള്‍ വെള്ളത്തിലേക്ക് എടുത്ത് ചാടുന്ന അന്‍ഷിതയേയും അര്‍ണവിനെയുമാണ് വീഡിയോയില്‍ കാണുന്നത്.

  അർണവിനോടും ഭാര്യ ദിവ്യയോടും സംസാരിക്കുന്ന അൻഷിതയുടെ ഓഡിയോ ക്ലിപ്പ് അടുത്തിടെ വൈറലായിരുന്നു. താനും അർണവും പ്രണയത്തിലാണെന്ന തരത്തിലാണ് അൻഷിത ആ ഓഡിയോ ക്ലിപ്പിൽ സംസാരിച്ചിരിക്കുന്നത്. അർണവിനോട് സംസാരിക്കുന്ന അൻഷിതയെ തടയാൻ ഭാര്യ ​ദിവ്യ ശ്രമിക്കുന്നതും ഓഡിയോ ക്ലിപ്പിൽ വ്യക്തമായിരുന്നു.

  ദിവ്യ ഇപ്പോൾ ​ഗർഭിണിയാണ്. അർണവിന് വേണ്ടി താൻ മതം വരെ മാറിയെന്നും എന്നാലിപ്പോൾ അർണവ് തന്നെ തിരിഞ്ഞ് നോക്കുന്നില്ലെന്നും ദിവ്യ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും അർണവിനൊപ്പം താൻ എപ്പോഴും നിൽക്കുമെന്നും അൻഷിത പല സോഷ്യൽമീഡിയ പോസ്റ്റുകൾ വഴി വ്യക്തമാക്കിയിരുന്നു.

  'എല്ലാ പെണ്‍കുട്ടികള്‍ക്കും അവരുടെ ജീവിതത്തില്‍ ഉത്തമനായൊരു പുരുഷ സുഹൃത്തുണ്ടാവും. ഭയമില്ലാതെ അവരോട് ഇടപഴകാന്‍ അവര്‍ക്ക് സാധിക്കും. പ്രിയപ്പെട്ടവനേ ഞാന്‍ എന്നും നിനക്കൊപ്പമുണ്ടാവും' എന്നാണ് മുമ്പൊരിക്കൽ അന്‍ഷിത അർണവിനെ കുറിച്ച് എഴുതിയത്.

  Read more about: serial
  English summary
  Tamil Serial Actor Arnaav Latest Video About Actress Anshitha Akbarsha Courage-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X