'ഞാൻ ജയിലിൽ പോയപ്പോൾ ആ നടനൊപ്പം ദിവ്യ കേക്ക് മുറിച്ച് ആഘോഷിച്ചു, വേറെയും പുരുഷന്മാരുമായി ബന്ധമുണ്ട്'; അർണവ്!
തമിഴ് സീരിയൽ രംഗത്ത് തിളങ്ങി നിന്നിരുന്ന താരദമ്പതികളായിരുന്നു ദിവ്യ ശ്രീധറും അര്‍ണവ് അംജദും. ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങൾ കഴിഞ്ഞ കുറച്ചുനാളുകളായി സീരിയൽ ലോകവും സോഷ്യൽമീഡിയയും ചർച്ച ചെയ്യുന്നുണ്ട്. ഗാര്‍ഹിക പീഡനം, ഗര്‍ഭഛിദ്രത്തിനുള്ള ശ്രമം, അവിഹിത ബന്ധം എന്നിവയാണ് ദിവ്യ അര്‍ണവിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍.
ഇരുവരും നാല് മാസം മുമ്പാണ് വേർപിരിഞ്ഞത്. ഒപ്പം അഭിനയിക്കുന്ന നടിയുമായി അർണവിന് ബന്ധമുണ്ടെന്നും ദിവ്യ ആരോപിച്ചിരുന്നു. അർണവിന്റെ കുഞ്ഞിനെ ദിവ്യ ഗർഭിണിയായിരിക്കുമ്പോഴാണ് ഇരുവരുടേയും വഴക്ക് പുറംലോകം അറിഞ്ഞത്.
അടുത്തിടെ ദിവ്യ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. 2017ല്‍ കേളടി കണ്‍മണി എന്ന സീരിയൽ ചെയ്യുന്നതിനിടെയാണ് അര്‍ണവുമായി ദിവ്യ അടുക്കുന്നത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരായി. ശേഷം താൻ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത കഴിഞ്ഞ സെപ്തംബറിൽ ദിവ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
അർണവ് ഉപദ്രവിച്ചതായും ദിവ്യ ആരോപിച്ചിരുന്നു. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അർണവിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കുഞ്ഞ് പിറന്നശേഷം കാണാനോ സംസാരിക്കാനോ അർണവ് ശ്രമിച്ചിട്ടില്ല.

താൻ ആരേയും അപമാനിച്ചിട്ടില്ലെന്നും പല സത്യങ്ങളും മറച്ചുവെച്ച് അപമാനിച്ച് സംസാരിച്ചത് ദിവ്യയാണെന്നും കഴിഞ്ഞ ദിവസം ലീക്കായ ഓഡിയോ ക്ലിപ്പിൽ അർണവ് പറയുന്നു. ഇതുവരേയും ഒരു അഭിമുഖത്തിലും പറയാത്ത ചില കാര്യങ്ങളും അർണവ് ഓഡിയോയിൽ വെളിപ്പെടുത്തി. വേറെയും സീരിയൽ നടന്മാരുമായി ദിവ്യയ്ക്ക് ബന്ധമുണ്ടെന്നും അവരെല്ലാം നിരന്തരമായി വീട്ടിൽ വന്നുപോകുന്നത് താൻ അറിയുന്നുണ്ടെന്നും അർണവ് പറയുന്നത്.
'വിവാഹമോചനത്തിന് ശേഷമാണ് എന്നോടൊപ്പം താമസിക്കാൻ തുടങ്ങിയതെന്ന് നിരന്തരമായി ദിവ്യ പറയുന്നുണ്ട്. സത്യം അതല്ല... ഞാനുമായി പ്രണയത്തിലായിരുന്നപ്പോൾ ദിവ്യയ്ക്കൊപ്പം ഭർത്താവുണ്ട്.'
'നാട്ടിൽ പോകുമ്പോൾ ഭർത്താവിനൊപ്പവും ഇവിടെ വരുമ്പോൾ എനിക്കൊപ്പവുമായിരുന്നു ദിവ്യ. പ്രണയത്തിലായിരുന്ന തുടക്കകാലത്ത് ദിവ്യയ്ക്ക് ഒരു കുട്ടിയുള്ള വിവരം ഞാൻ അറിഞ്ഞിരുന്നില്ല. ഞങ്ങളുടെ വിവാഹത്തിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇതെല്ലാം വെളിച്ചത്ത് വന്നത്. മാത്രമല്ല വിവാഹം കഴിഞ്ഞ് 45 ദിവസം ഞാൻ ദിവ്യയോട് സംസാരിച്ചിരുന്നില്ല. ദിവ്യയുടെ സുഹൃത്ത് ഈശ്വറായിരുന്നു കാരണം.'
'ഈശ്വറിനെ ദിവ്യ മറ്റുള്ളവർക്ക് മുമ്പിൽ പരിചയപ്പെടുത്തുന്നത് അവളുടെ സഹോദരനെന്ന രീതിയിലാണ്. പക്ഷെ അവരുടെ ചാറ്റുകൾ നോക്കിയാൽ അത്തരമൊരു ബന്ധമല്ലെന്ന് മനസിലാകും. ചെയ്യാത്ത തെറ്റിന് എന്നെ ജയിലിലേക്ക് അയച്ചശേഷം ദിവ്യ രാത്രിയിൽ ഈശ്വറിനൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു. സൺ ടിവിയിലെ പ്രൈം ടൈം സീരിയലിലെ മറ്റൊരു നടനുമായും ദിവ്യ പ്രണയത്തിലായിരുന്നു.'

'ഇപ്പോൾ ആ നടൻ നിരന്തരമായി ദിവ്യയെ കാണാൻ വീട്ടിൽ വരുന്നുണ്ട്. അവൾ മാത്രമല്ല വീടിന് ഇഎംഐ അടയ്ക്കുന്നത് ഞാനും ഫ്ലാറ്റിന് വേണ്ടി ലക്ഷങ്ങൾ ചിലവഴിച്ചിട്ടുണ്ട്. എല്ലാത്തിന്റേയും ബാങ്ക് സ്റ്റേറ്റ്മെന്റ് എന്റെ പക്കലുണ്ട്. ഞാൻ ഇപ്പോൾ ആരുമായും പ്രണയത്തിലല്ല. ദിവ്യയുമായി ചേർന്ന് പോകാനും ആഗ്രഹിക്കുന്നില്ല. നാളെ അവൾ എന്താണ് പ്ലാൻ ചെയ്തിരിക്കുന്നതെന്ന് പോലും അറിയില്ല', അർണവ് പറയുന്നു.
ചെല്ലമ്മ സീരിയലിൽ അർണവിന്റെ നായികയായ അൻഷിതയുടെ പേരുമായി ചേർത്താണ് ദിവ്യ ആരോപണങ്ങൾ ഉന്നയിച്ചത്. ദിവ്യ-അർണവ് പ്രശ്നം മൂലം സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു അൻഷിതയ്ക്ക്. കൂടെവിടെ എന്ന ഏഷ്യാനെറ്റിലെ സീരിയലിൽ സൂര്യ കൈമളെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധനേടിയ നടിയാണ് അൻഷിത.
സൈബർ ആക്രമണം ഭയന്ന് സോഷ്യൽമീഡിയ പേജുകൾ പോലും ഒരിടയ്ക്ക് അൻഷിത പ്രൈവറ്റാക്കിയിരുന്നു. കുറ്റപ്പെടുത്തലുകൾ കൂടിയപ്പോൾ മരിക്കണമെന്ന തോന്നൽ വരെ വന്നിരുന്നവെന്നും അൻഷിത അടുത്തിടെ വെളിപ്പെടുത്തി.


Click it and Unblock the Notifications