'ഞാൻ തെറ്റ് ചെയ്തുവെന്ന് മക്കളെ കാണുമ്പോൾ തോന്നാറില്ല, അയാൾക്കൊപ്പം നിന്നാൽ മക്കളുടെ ജീവിതവും പാഴായിപ്പോകും'

താരദമ്പതികളായിരുന്ന ദിവ്യ ശ്രീധറും അര്‍ണവ് അംജദും തമ്മിലുള്ള അസ്വാരസ്യങ്ങൾ ഒരിടയ്ക്ക് തമിഴ് സിനിമാ-ടെലിവിഷൻ ലോകത്ത് വലിയ ചര്‍ച്ച വിഷയമായിരുന്നു. ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെ അര്‍ണവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ദിവ്യ ഉന്നയിച്ചത് സീരിയലില്‍ കൂടെ അഭിനയിക്കുന്ന അന്‍ഷിത അക്ബര്‍ ഷായുമായി അര്‍ണവ് പ്രണയത്തിലാണെന്നും തന്നെ ഒഴിവാക്കി അന്‍ഷിതയെ വിവാഹം ചെയ്യാനാണ് അര്‍ണവ് പദ്ധതിയിടുന്നതെന്നും ദിവ്യ ആരോപിച്ചിരുന്നു.

ദിവ്യയുടെ വെളിപ്പെടുത്തൽ ചർച്ചയായതോടെ അർണവ് ​ഗർഭിണിയായ ദിവ്യയുമായുള്ള ബന്ധം വേണ്ടെന്ന് വെച്ചു. ​ഗർഭകാലത്ത് കേസും കോടതിയും എല്ലാമായി ദിവ്യ ഒരുപാട് അലഞ്ഞു. അർണവുമായുള്ള ബന്ധം ഇനി തുടരുന്നില്ലെന്ന് അവസാനം ദിവ്യ തീരുമാനിച്ചു.

Divya Sridhar
Photo Credit: Divya Sridhar / Instagram

നിറവയറിൽ ഷൂട്ടിങിന് പോലും അന്ന് ദിവ്യ പോയിരുന്നു. ഒരു പെൺകുഞ്ഞും ദിവ്യയ്ക്ക് പിറന്നു. ആ​ദ്യ വിവാഹത്തിലും ഒരു മകൾ ദിവ്യയ്ക്കുണ്ട്. രണ്ട് കുഞ്ഞുങ്ങളേയും എല്ലാവിധ സുഖസൗകര്യങ്ങളോടെയും ദിവ്യ ഒറ്റയ്ക്കാണ് വളർത്തുന്നത്. ഇപ്പോഴത്തെ ജീവിതത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ദിവ്യ. തനിക്ക് സംഭവിച്ചതെല്ലാം ഭാവി ജീവിതം നല്ലതാകാൻ വേണ്ടിയാണെന്ന് കരുതുന്നുവെന്ന് ദിവ്യ പറയുന്നു.

മക്കളെ കാണുമ്പോൾ സിം​ഗിൾ പാരന്റാണെന്ന വേദന എനിക്ക് തോന്നാറില്ല. എന്റെ കുഞ്ഞുങ്ങളാണ്. അവർ എന്റെ ഉത്തരവാദിത്വമാണ് എന്ന തോന്നൽ മാത്രമേയുള്ളു. കുടുംബിനിയായിരിക്കാൻ ഇഷ്ടപ്പെട്ടിരുന്നയാളാണ് ഞാൻ. പക്ഷെ ജോലി ചെയ്യേണ്ട അവസ്ഥയിലാണിപ്പോൾ. അമ്മ എത്രത്തോളം കഷ്ടപ്പെ‍ട്ടാണ് തങ്ങളെ വളർത്തിയതെന്ന് എന്റെ മക്കൾ വളർന്നശേഷം മനസിലാക്കണമെന്ന ആ​ഗ്രഹമുണ്ട്.

എന്റെ മക്കൾ ഒരിക്കലും മറ്റുള്ളവരുടെ മുന്നിൽ കുറഞ്ഞവരായിരിക്കരുതെന്ന ചിന്തയുമുണ്ട്. ഞാൻ തെറ്റ് ചെയ്തുവെന്ന് മക്കളെ കാണുമ്പോൾ തോന്നാറില്ല. അവർ ഒരിക്കലും എന്റെ ജീവിതത്തിലെ തെറ്റല്ല. എല്ലാം അഭിമുഖീകരിക്കാനുള്ള ശക്തി ദൈവം എനിക്ക് തന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്തുകൊണ്ട് എനിക്ക് മാത്രം ഇതെല്ലാം സംഭവിക്കുന്നുവെന്ന തോന്നൽ വന്നിട്ടില്ല. ഇത്രത്തോളം മനശക്തിയുണ്ടെന്ന് തുടക്കത്തിൽ എനിക്ക് അറിയില്ലായിരുന്നു.

പക്ഷെ അത്തരമൊരു സാഹചര്യം വന്നപ്പോൾ അതിനെ നേരിടാൻ മനശക്തി ഞാൻ കാണിച്ചു. എന്നെ വിഷമിപ്പിച്ചവരാണ് വരാനിരിക്കുന്ന കാര്യങ്ങൾ എല്ലാം അഭിമുഖീകരിക്കേണ്ടത്. എന്നെ ഉപേക്ഷിച്ച് പോയവരുടെ പേരിൽ ഞാൻ എന്നെ തന്നെ ശിക്ഷിക്കേണ്ടതോ ജീവിതം അവസാനിപ്പിക്കുന്നതോ ശരിയായ രീതിയല്ല. അതിനാൽ ഞാൻ ആ സാഹ​ചര്യത്തിൽ നിന്നും മൂവോണായി.

Divya Sridhar
Photo Credit: Divya Sridhar / Instagram

ഞാൻ മരിച്ചാൽ എന്റെ മകൾക്കും പിള്ളേർക്കും ആരാണ് ഉണ്ടാവുകയെന്ന ആശങ്ക എന്റെ അച്ഛനുമുണ്ട്. എന്ന് കരുതി ടോക്സിക്ക് റിലേഷൻഷിപ്പ് തുടരാൻ കഴിയില്ലല്ലോ. എന്റെ മക്കളുടെ ജീവിതം കൂടി അയാൾക്കൊപ്പം നിന്നാൽ പാഴായിപ്പോകും. സമാധാനത്തോടെ കുടുംബമായി കഴിയാൻ സാധിക്കില്ല. ദൈവം നമുക്ക് വേണ്ടെന്ന് കരുതിയത് വാശി പിടിച്ച് സ്വന്തമാക്കരുത്.

അത് വേണ്ടെന്ന് വെച്ച് മുന്നോട്ട് പോകാൻ തയ്യാറാകണം. കാലം മാറിയില്ലേ. എന്ത് സംഭവിച്ചാലും അത് അനുഭവിച്ച് പങ്കാളിക്കൊപ്പം ജീവിക്കേണ്ട കാര്യമില്ലല്ലോ. ഇൻസെക്യൂരിറ്റി എനിക്ക് ഇടയ്ക്ക് വരാറുണ്ട്. ഒരു വർക്ക് കഴിഞ്ഞ് അടുത്തത് കിട്ടുന്നത് വരെ സ്ട്ര​ഗിളാണ് ജീവിതം. പക്ഷെ എല്ലാം ദൈവത്തിന് വിട്ട് ജീവിക്കുന്നു. പിന്നെ ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ.

അവധി ദിവസങ്ങളിൽ പോലും പുറത്ത് പോകാൻ താൽപര്യമില്ല. വീട്ടിൽ തന്നെ ഇരിക്കും. ആരെയും എനിക്ക് ഇപ്പോൾ വിശ്വാസമില്ല. തീരുമാനങ്ങൾ എടുക്കും മുമ്പ് അച്ഛനോട് സംസാ​രിക്കും... അത്രമാത്രം.

​രണ്ടാമത്തെ കുഞ്ഞിനെ ​ഗർഭിണിയായിരുന്നപ്പോൾ ഞാൻ ഒറ്റയ്ക്കായിരുന്നു ജീവിച്ചത്. മാതാപിതാക്കളെ പോലും വിളിച്ചിരുന്നില്ല. തുടക്കത്തിൽ അവർക്കും എന്നോട് ദേഷ്യമായിരുന്നു. പിന്നീട് ഞാൻ ഒരുപാട് ബുദ്ധിമുട്ടുന്നുവെന്ന് തിരിച്ച് അറിഞ്ഞ് അവർ എന്റെ അടുത്ത് വന്നു.

സാമ്പത്തിക സഹായമൊന്നും അവരോട് ഞാൻ ചോദിച്ചിട്ടില്ല. അച്ഛന് ആൺമക്കളില്ല. എന്നെയാണ് മകന്റെ സ്ഥാനത്ത് അച്ഛൻ കാണുന്നത്. അച്ഛനെ ഞാൻ എന്റെ കുഞ്ഞിനെപ്പോലെയാണ് സംരക്ഷിക്കുന്നത്. വിവാഹം തെറ്റാണെന്ന് ഞാൻ ഒരിക്കലും പറയില്ലെന്നും ദിവ്യ പറഞ്ഞു.

More from Filmibeat

Read more about: serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X